Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമേഹം നിങ്ങളെ കാർന്നുതിന്നുന്ന മഹാമാരി; മരുന്ന് മാത്രം പോരാ, ഈ ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തണം!

ഇന്ന് ലോക പ്രമേഹ ദിനമാണ്. നവംബർ പതിനാലിന് എല്ലാ വർഷവും ആഗോള തലത്തിൽ ഈ ദിനത്തെ കൊണ്ടാടുന്നത് കേവലമൊരു ഓർമ്മപ്പെടുത്തലിന് വേണ്ടിയല്ല. മനുഷ്യരുടെ പരിണാമ പ്രക്രിയയയിൽ ഇടയ്ക്ക് എപ്പോഴോ കയറി കൂടിയ പ്രമേഹമെന്ന മഹാമാരി ചെറിയ കണക്കുകളിൽ ഒന്നുമല്ല ലോകമെമ്പാടും ഇതുവരെ ജീവനുകൾ എടുത്തിട്ടുള്ളത്. ശരിക്കും പറഞ്ഞാൽ പലരും സ്വപ്‌നത്തിൽ പോലും കാണാത്ത അത്രയും അധികമാണ് ഈ കണക്കുകൾ.

ഈ മണിക്കൂറുകളിലും പലരും പ്രമേഹത്താൽ മരണപ്പെടുന്നുണ്ടെന്ന് പറയുന്നതാണ് ശരി. ചിട്ടയായ ജീവിത ശൈലിയും കൃത്യതയും പുലർത്തിയാൽ ഒരിക്കലും പ്രമേഹം എന്ന അസുഖം നിങ്ങളെ ബുദ്ധിമുട്ടുകയില്ല. മറിച്ചാണെങ്കിൽ ചെറുപ്രായത്തിൽ തന്നെ പ്രമേഹം നിങ്ങളെ വേട്ടയാടും. ഇഷ്‌ട ഭക്ഷണം ഉപേക്ഷിച്ചും ആഗ്രഹിച്ചതെല്ലാം ഒഴിവാക്കിയും നിങ്ങൾക്ക് ജീവിക്കേണ്ടി വരും. അതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്.

bloodsugar

അതിന് നമുക്ക് മുൻപിൽ പല വഴികളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഭക്ഷണത്തിലൂടെ നിയന്ത്രിക്കുക എന്നത് തന്നെയാണ്. അങ്ങനെ വാരി വലിച്ചു കഴിക്കാൻ പ്രമേഹ രോഗികൾക്ക് സാധിക്കില്ലെന്ന് എല്ലാവർക്കും അറിയാവുന്നതായിരിക്കും. എന്നാൽ മരുന്നുകൾ ഇല്ലാതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വരുതിയിലാക്കാൻ പ്രകൃതിദത്തമായി ഇതിനെ നിയന്ത്രിക്കാൻ ഏറ്റവും നല്ല മാർഗങ്ങൾ ചില ഭക്ഷണങ്ങളാണ്. അവ ഏതൊക്കെയെന്ന് നോക്കാം.

പയറുവർഗങ്ങളും ധാന്യങ്ങളും: നമ്മുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് പയറുവർഗങ്ങൾ. ഇവയിൽ ലയിക്കുന്ന നാരുകളും സസ്യാഹാര പ്രോട്ടീനും ധാരാളമായി അടങ്ങിയിരിക്കുന്നു. ചെറുപയർ, മസൂർ പരിപ്പ്, രാജ്‌മ, കടല തുടങ്ങിയവ പ്രമേഹരോഗികൾക്ക് നല്ല ഭക്ഷണങ്ങളാണ്. ഒരു നേരത്തെ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വളരെയധികം സഹായിക്കും.

തവിടുകളയാത്ത ധാന്യങ്ങളും മില്ലറ്റുകളും: ശുദ്ധീകരിച്ച ധാന്യങ്ങൾക്ക് പകരം തവിടുകളയാത്ത ധാന്യങ്ങൾ തിരഞ്ഞെടുക്കുക. വെള്ള അരിയും മൈദയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർധിപ്പിക്കുകയും അമിത വിശപ്പിന് കാരണമാവുകയും ചെയ്യും. അതിനാൽ, ജോവർ, ബാജ്ര, ഫോക്‌സ് ടെയിൽ മില്ലറ്റ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.

പച്ചക്കറികൾ: പലപ്പോഴും അവഗണിക്കപ്പെടാറുണ്ടെങ്കിലും, പച്ചക്കറികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷണങ്ങളാണ്. ഇലക്കറികൾ, കയ്പ്പക്ക, പടവലം തുടങ്ങിയ പച്ചക്കറികൾ എന്നിവയ്ക്ക് പുറമേ പയർ വർഗ്ഗങ്ങൾ, വെണ്ടക്ക എന്നിവ പ്രമേഹരോഗികൾക്ക് ഉത്തമമായ ഭക്ഷണങ്ങളാണ്.

വിത്തുകളും നട്‌സുകളും: അണ്ടിപ്പരിപ്പുകളും വിത്തുകളും പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. എന്നാൽ, ബദാം, വാൽനട്ട്, ഫ്ളാക്‌സ് സീഡ്, മത്തൻ കുരു എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, പോഷകങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാനുള്ള കഴിവ് ഉയർത്തുകയാണ് ചെയ്യുന്നത്.

ഉലുവയും കറുവപ്പട്ടയും: ഉലുവയും കറുവപ്പട്ടയും പാചകത്തിൽ ഉപയോഗിക്കുന്ന മികച്ച ചേരുവകളാണ് എന്ന് എല്ലാവർക്കും അറിയാം. ഉലുവ പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കുന്നു, അതേസമയം കറുവപ്പട്ട മെറ്റബോളിസം വർധിപ്പിക്കുകയും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യും.

കറിവേപ്പിലയും നെല്ലിക്കയും: നമ്മുടെ അടുക്കളകളിൽ സാധാരണയായി ഉപയോഗിക്കുന്ന കറിവേപ്പിലയും നെല്ലിക്കയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഭക്ഷണ സാധനങ്ങളാണ്. ഇവ രണ്ടും ആരോഗ്യത്തിന് മികച്ചതാണ്. കറിവേപ്പിലയും നെല്ലിക്കയും അല്ലാതെയും നിങ്ങൾക്ക് വേറെ ഗുണങ്ങളും കൂടുതലായി നൽകുന്നുണ്ട്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+