മസിൽ വേണം, തടിയും കൂടണം; നോൺ വെജ് കഴിക്കാത്തവർ ടെൻഷൻ അടിക്കേണ്ട, ഈ പച്ചക്കറികൾ പരീക്ഷിക്കൂ
ഇന്നത്തെ കാലത്തെ ചെറുപ്പക്കാർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് അമിതവണ്ണം. പലരെയും രോഗത്തിന് അടിമയാക്കുന്നത് ഇത്തരം ആരോഗ്യ പ്രശ്‌നങ്ങൾ തന്നെയാണ്. മുൻപൊക്കെ നമ്മുടെ നാട്ടിൽ ചെറുപ്പക്കാരിൽ അത്രത്തോളം അമിതവണ്ണം വ്യാപകമായിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ കാലത്തെ മാറിയ ജീവിതശൈലിയും ജോലികളും വ്യായാമം ഇല്ലാത്തതുമൊക്കെ വലിയ രോഗങ്ങളിലേക്കാണ് പുതുതലമുറയെ നയിക്കുന്നത്.
എന്നാൽ അതുപോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ശരീരം ഒട്ടും തടിയില്ലാത്ത അവസ്ഥ. ഇത്തരക്കാർക്ക് ഒരു പൊതു ഇടത്തിൽ വരാനും ആളുകളെ അഭിമുഖീകരിക്കാനും ഒക്കെ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട്. തടി കൂടിയാലും കുറഞ്ഞാലും പ്രശ്‌നങ്ങളുണ്ട്. കുറഞ്ഞാൽ അവശ്യ പോഷകങ്ങളുടെ അപര്യാപ്‌ത പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളാവും കാത്തിരിക്കുക.

ചിലർക്ക് രോഗ പ്രതിരോധ ശേഷി കുറയുന്നത് പോലെയുള്ള പ്രശ്‌നങ്ങളും നേരിടേണ്ടി വരാറുണ്ട്. എന്നാൽ ഭക്ഷണം കഴിച്ചാലും താടിക്കാത്ത ചിലരും ഇക്കൂട്ടത്തിൽ ഉണ്ടാവും. ചിലർ നന്നായി ഭക്ഷണം കഴിച്ചിട്ടും ശരീരത്തിൽ അത് പ്രകടമാവാതെ വരാറുണ്ട്. മറ്റ് ചിലർ പച്ചക്കറികൾ മാത്രം കഴിക്കുന്നതുമുണ്ടാവും. ഇവരിൽ ചിലപ്പോൾ എല്ലാ പോഷകങ്ങളും ഉണ്ടാവണം എന്നില്ല.
അങ്ങനെയുള്ളവർക്ക് ഏറ്റവും നല്ല വഴി എല്ലാം ഒത്തിണങ്ങിയ സമീകൃത ആഹാരങ്ങൾ പതിവാക്കുകയോ അല്ലെങ്കിൽ നല്ല ചില പച്ചക്കറികൾ പരീക്ഷിക്കുകയോ ചെയ്യുന്നതാണ്. ഏതൊക്കെ പച്ചക്കറികളാണ് ഇത്തരക്കാർക്ക് നല്ലതെന്ന് ചോദിച്ചാൽ ചിലതുണ്ട്. ആ പച്ചക്കറികൾ ഏതൊക്കെയെന്നും അവയുടെ പ്രത്യേകതകളും അറിയാം.
ബ്രോക്കോളി: ബ്രോക്കോളി വളരെ പോഷകസമൃദ്ധവും പ്രോട്ടീൻ അടങ്ങിയതുമായ ഒരു പച്ചക്കറികളിൽ ഒന്നാണ്. ഇതിൽ ഗണ്യമായ അളവിൽ നാരുകൾ, വിറ്റാമിൻ സി, കെ, ഫോളേറ്റ് എന്നിവ ഉണ്ട്. പേശികളുടെ വീണ്ടെടുക്കൽ പോലെയുള്ളവയ്ക്ക് സഹായിക്കുന്ന കൊളാജൻ ഉൽപാദനത്തിന് ഇത് സഹായിക്കുന്നു. ബ്രോക്കോളി ആവിയിൽ വേവിച്ചോ വറുത്തോ കഴിക്കാം അല്ലെങ്കിൽ മറ്റ് രീതികളിലും നിങ്ങൾക്ക് കഴിക്കാവുന്നതാണ്.
കൂൺ: കൂണിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ടെന്ന കാര്യം പലർക്കും അറിയില്ല. ആന്റി ഓക്‌സിഡന്റുകൾ, നാരുകൾ, ചില അവശ്യ ധാതുക്കൾ എന്നിവയും ഇവയിൽ ധാരാളമായിട്ടുണ്ട്. പേശികളുടെ വളർച്ചയ്ക്കും പ്രശ്‌നങ്ങൾ തീർക്കുന്നതിനും ഇത് സഹായിക്കുന്നു. കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണു.
കാബേജ്: കാബേജിൽ പ്രോട്ടീനുകൾ മിതമായി അടങ്ങിയിരിക്കുന്നതിനൊപ്പം നാരുകൾ, വിറ്റാമിൻ സി, കെ, ഫോളേറ്റ്, കാൽസ്യം, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്‌ടമായതാണ്. കാബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യവും പേശികളുടെ പ്രവർത്തനവും നിലനിർത്താൻ സഹായിക്കും.
വെണ്ട: സമീകൃതാഹാരത്തിൽ ഉൾപ്പെടുത്തുവാൻ ഏറ്റവും അനുയോജ്യമാണ് വെണ്ട. പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പോഷകസമൃദ്ധമായ ഒരു പച്ചക്കറിയാണ് ഇത്. കൊഴുപ്പും കലോറിയും കുറവായതിനാൽ, പേശികളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും മെലിഞ്ഞ ശരീരം നിലനിർത്തുകയും ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്കും നല്ല ഓപ്‌ഷനാണ്.
പീച്ചിങ്ങ: ഇത് സമീകൃതാഹാരത്തിൽ ഉൾപ്പെടുത്തുമ്പോൾ പേശികളുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കും. ഇതിൽ കലോറിയും കൊഴുപ്പും കുറവാണ്, കൂടാതെ നല്ല പ്രോട്ടീൻ ഉള്ളടക്കവുമുണ്ട്. പേശികളുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിനൊപ്പം ഇത് അമിത വണ്ണത്തെ തടഞ്ഞു നിർത്തുന്നു. മാത്രമല്ല ഇത് നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒരു പച്ചക്കറി കൂടിയാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications