Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലദോഷവും തലവേദനയും പിടി തരുന്നില്ലേ? ഇനി എല്ലാം പമ്പ കടക്കും, ഈ കുറുക്കുവഴികൾ ഒന്ന് പരീക്ഷിക്കൂ

ഇന്നത്തെ കാലത്ത് നമ്മുടെ ആരോഗ്യം ശ്രദ്ധിക്കാൻ അധികം നേരം കിട്ടണമെന്നില്ല. പല തരത്തിലുള്ള ജോലികൾ ചെയ്യുന്ന ആളുകൾ ആയതിനാൽ തന്നെ എപ്പോഴും ആരോഗ്യത്തിന് മുൻതൂക്കം കൊടുക്കാൻ കഴിഞ്ഞെന്ന് വരില്ല. എന്തെന്നാൽ ഇപ്പോൾ രോഗങ്ങൾ അധികമായി വരുന്ന ഒരു സമൂഹവും കാലഘട്ടവുമാണ് കാണാനാവുക. പ്രത്യേകിച്ച് കോവിഡ് വ്യാപനത്തിന് ശേഷം പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ആളുകളെ തേടിയെത്തുന്നുണ്ട്.

വാക്‌സിൻ അടിച്ചതിന്റെ പാർശ്വഫലമാണ് എന്നൊക്കെ ആളുകൾ പറയുമെങ്കിലും അവയുടെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. അടുത്തകാലത്തായി ആളുകളിൽ ജലദോഷം പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങളും കൂടുതലായി കാണപ്പെടുന്നുണ്ട്. അതിന്റെയും യഥാർത്ഥ കാരണം എന്തെന്ന് വ്യക്തമല്ലെങ്കിലും ജീവിതശൈലിയിലെ മാറ്റമാവും ഒരുപരിധിവരെ ഇതിന് കാരണമാവുന്നത്.

coldissuess

എങ്കിലും ഏത് കാലത്തും ആളുകളെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങളാണ് ജലദോഷവും തലവേദനയും ഒക്കെ. എങ്കിലും കോവിഡിന് ശേഷം പലർക്കും ഇവ തുടർച്ചയായി വരുന്നത് മൂലം വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന് കാണാം. അതിനെ മരുന്നും മന്ത്രവും ഇല്ലാതെ എങ്ങനെ തടയാമെന്നാണ് ആദ്യം നോക്കേണ്ടത്. കഴിവതും ചില നുറുക്ക് വിദ്യകളിലൂടെ അതിനെ വരുതിയിലാക്കാം. എങ്ങനെയെന്ന് നോക്കാം.

എന്താണ് ജലദോഷത്തിനും കാരണം?

സാധാരണഗതിയിൽ റിനോവൈറസുകൾ ആണ് അതിന് ഏറ്റവും സാധാരണമായ കാരണമായി കണക്കാക്കുന്നത്. വായ, കണ്ണുകൾ അല്ലെങ്കിൽ മൂക്ക് എന്നിവയിലൂടെയാൻ വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നത്. അസുഖമുള്ള ഒരാൾ ചുമയ്ക്കുമ്പോൾ, തുമ്മുമ്പോൾ അല്ലെങ്കിൽ സംസാരിക്കുമ്പോൾ ഇത് എളുപ്പത്തിൽ മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യതയുമുണ്ടെന്നതാണ് മറ്റൊരു കാര്യം.

ലക്ഷണങ്ങൾ

ക്ഷീണവും തളർച്ചയും ഒക്കെ ജലദോഷത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. കൂടാതെ ശരീരത്തിൽ മൊത്തത്തിൽ ഉണ്ടാവുന്ന കുളിര്, ശരീരവേദന, നെഞ്ചിലെ അസ്വസ്ഥത, കുറഞ്ഞ ചൂടുള്ള പനി, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ഇതിനോടൊപ്പം വരാറുണ്ട്. ഇതിന് പുറമേ തലവേദന, കണ്ണിൽ നിന്ന് വെള്ളം വരുന്നത്, ചുമ, തൊണ്ടവേദന, ചുമ, കഫക്കെട്ട്, മൂക്കൊലിപ്പ്, മൂക്കടപ്പ്, മണം അല്ലെങ്കിൽ രുചി നഷ്‌ടപ്പെടൽ എന്നിവയും സാധ്യതയുള്ള ലക്ഷണങ്ങളാണ്.

തടയാനുള്ള മാർഗങ്ങൾ എന്തൊക്കെ?

ചെറുചൂടുള്ള വെള്ളം കൊണ്ട് കവിൾ കൊള്ളുന്നത് ജലദോഷണത്തിന്റെ ലക്ഷണമായ തൊണ്ടവേദനയ്ക്ക് കാര്യമായ ആശ്വാസം നൽകും. ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളത്തിൽ ഒരു ടീസ്‌പൂൺ ഉപ്പ് അല്ലെങ്കിൽ ഒരു നുള്ള് മഞ്ഞൾ ഉപയോഗിച്ച് വായിൽ വെള്ളം വച്ച് കവിൾകൊണ്ടാൽ അത് ജലദോഷത്തിന്റെ ഫലങ്ങളെ തടയാൻ സഹായിക്കും.

ധാരാളം വെള്ളം കുടിക്കുന്നത് നിർജ്ജലീകരണത്തെയും നേർത്ത കഫക്കെട്ടിനെയും തടയാൻ സഹായിക്കുന്ന കാര്യങ്ങളാണ്. ശരീരത്തിൽ നന്നായി ജലാംശം നിലനിർത്തുന്നതിന് വെള്ളമാണ് നിങ്ങൾക്ക് ഏറ്റവും മികച്ച പാനീയമെന്ന് ഉറപ്പിച്ചോളൂ. കൂടാതെ ആവശ്യമെങ്കിൽ ജ്യൂസ്, ചായ എന്നിവപോലുള്ള മറ്റ് പാനീയങ്ങളും കുടിക്കാവുന്നതാണ്.

തേനും നാരങ്ങ ചേർത്ത കട്ടൻ ചായയും പരീക്ഷിക്കുന്നതും ഗുണം ചെയ്യും. ഇത് കഫക്കെട്ട് കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല, തൊണ്ടവേദനയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും ഇത് ഉത്തമമാണ്. ജലദോഷം മാറുന്നതിന് ഒപ്പം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ഇത് സ്വാധീനിക്കും.

ചൂടുവെള്ളം കൊണ്ട് ആവി പിടിക്കുന്നത് നിന്ന് മൂക്കിലെ കഫവും സൈനസ് മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്ന കാര്യമാണ്. യൂക്കാലിപ്റ്റസ് അവശ്യ എണ്ണ ചേർത്ത് ആവി പിടിക്കുന്നത് ഗുണകരമാവും. പലരും ഇതിന് വിക്‌സ് ആണ് ഉപയോഗിക്കുന്നത്. അല്ലെങ്കിൽ പനികൂർക്ക ഇല ചേർത്തും ആവിപിടിക്കാവുന്നതാണ്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+