Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖം തിളങ്ങാൻ ഇനി സോപ്പും ക്രീമും ഒന്നും വേണ്ട; ഈ പഴങ്ങൾ മാത്രം മതിയെന്നോ! ഞെട്ടണ്ട സംഗതി ശരിയാണ്

മുഖം മനസിന്റെ കണ്ണാടിയാണെന്ന് പണ്ട് മുതൽക്കേ ഒരു ചൊല്ലുണ്ട്. അത് എത്രത്തോളം ശരിയാണെന്ന് പറയാൻ കഴിയില്ലെങ്കിലും മുഖത്തിന് നമ്മുടെ ആത്മവിശ്വാസത്തിൽ കൃത്യമായ പങ്കുണ്ടെന്ന് തന്നെ പറയാം. എന്തെന്നാൽ നമ്മൾ എവിടെയെങ്കിലും ഒക്കെ പോവുമ്പോൾ അതിനെ അത്രയ്ക്കും ഒരുക്കിയാണ് പോവാറുള്ളത്. മുഖത്തും ചർമ്മത്തിലും ഉണ്ടാവുന്ന എല്ലാവിധ പ്രശ്‌നങ്ങളെ നമ്മളെ തളർത്തുകയും അത് ബാധിക്കുകയും ചെയ്യും.

പക്ഷേ മുഖത്തെ കുറിച്ച് ചിലർക്കെങ്കിലും തെറ്റായ ചിന്താഗതികൾ ഉണ്ട്. അതിലൊന്നാണ് വെളുത്ത മുഖത്തിന് മാത്രമാണ് ഭംഗിയെന്ന്. ഒരിക്കലും അങ്ങനെയല്ല യാഥാർഥ്യം. നിങ്ങളുടെ മുഖത്തിന് നിറം ഏത് തന്നെയായാലും അതെങ്ങനെ പരിപാലിക്കുന്നു എന്നത് അനുസരിച്ചായിരിക്കും അതിന്റെ ഭംഗി നിലനിൽക്കുക. ഇരുണ്ട നിറം ആണെങ്കിലും തിളക്കമുള്ള ചർമ്മമാണ് നിങ്ങളുടേത് എങ്കിൽ അതിന് പ്രത്യേക അഴകായിരിക്കും.

skinglowtips

പറഞ്ഞുവന്നത് ഡ്രൈ ആയ ചർമ്മത്തിനെക്കാളും തിളക്കമുള്ള ചർമ്മമാണ് കൂടുതൽ ഭംഗിയുള്ളത്. അത് പക്ഷേ എല്ലാവർക്കും സ്വതസിദ്ധമായി വന്നുചേരണമെന്നില്ല. ഇല്ലെന്ന് കരുതി അതിനെ കുറിച്ച് ആലോചിച്ച് ടെൻഷനും വേണ്ട. മുഖത്തിന് നല്ല രീതിയിൽ ആളുകൾക്ക് മുൻപിൽ അവതരിപ്പിക്കാൻ ആദ്യം വേണ്ടത് നല്ല പരിപാലനമാണ്. കഴിവതും ഇംഗ്ലീഷ് മരുന്നുകൾ പോലെയുള്ള കെമിക്കലുകളുടെ പതിവായുള്ള ഉപയോഗം കുറയ്ക്കാൻ ശ്രമിക്കണം.

ഇതിന് പുറമേ സ്വാഭാവികമായ തിളക്കം ചർമ്മത്തിന് പ്രദാനം ചെയ്യുന്ന ചില ആയുർവേദ കൂട്ടുകൾ പരീക്ഷിക്കാവുന്നതാണ്. മാത്രമല്ല ഫേസ് വാഷ് പോലെയുള്ളവ ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ഇത് കൊണ്ട് മാത്രം ഒരാളുടെ മുഖം തിളങ്ങണം എന്നില്ല. അതിന് ഭക്ഷണത്തിൽ കൂടി അൽപ്പം ശ്രദ്ധിക്കേണ്ടതുണ്ട്. അതിനായി ചില പഴങ്ങൾക്ക് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഏതൊക്കെയാണ് അവയെന്നും ഗുണങ്ങൾ എന്തൊക്കെയെന്നും നോക്കാം.

അനാർ: ചർമ്മത്തിന്റെ വാർധക്യത്തെ ചെറുക്കുകയും കേടായ ചർമ്മകോശങ്ങൾ നന്നാക്കാൻ സഹായിക്കുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് അനാർ. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ രക്തചംക്രമണം വർധിപ്പിക്കുകയും ചർമ്മത്തിന് സ്വാഭാവിക തിളക്കവും ആരോഗ്യകരമായ തിളക്കവും നൽകുകയും ചെയ്യുന്നു.

ഓറഞ്ച്: വിറ്റാമിൻ സി ധാരാളം അടങ്ങിയ ഓറഞ്ച് ചർമ്മത്തിന്റെ ഇലാസ്‌തികത കൂട്ടുകയും അതിന് പുറമേ കൊളാജൻ ഉൽപാദനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഓറഞ്ച് കഴിക്കുകയോ ഓറഞ്ച് ചേർത്തുള്ള പാക്കുകൾ ഉപയോ​ഗിക്കുകയോ ചെയ്യുന്നത് കറുത്ത പാടുകൾ കുറയ്ക്കാനും, ചർമ്മത്തിന്റെ ആരോഗ്യം നന്നാക്കാനും സഹായിക്കും. മുഖത്തെ എണ്ണമയം ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്ന പഴങ്ങളിൽ ഒന്നാണിത്.

പേരയ്ക്ക: ഇതും വിറ്റാമിൻ സി ധാരാളമായി അടങ്ങിയ പഴമാണ്. ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിന് തിളക്കം നൽകുന്നതിനും ശൈത്യകാല വരൾച്ചയെ ചെറുക്കുന്നതിനും പേരയ്ക്ക നല്ല മറുമരുന്നാണ്. പേരയ്ക്ക നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു, ഒപ്പം ഇത് കഴിക്കുന്നത് ചർമ്മത്തെ തിളക്കമുള്ളതുമായി എപ്പോഴും നിലനിർത്തുന്നു.

പപ്പായ: പപ്പെയ്ൻ പോലുള്ള എൻസൈമുകൾ പപ്പായയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്തമായ എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുകയും, ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല കഴിക്കുന്നതിന് പുറമേ ഇത് കൊണ്ടുള്ള ഫേസ് പാക്കുകൾ ഉപയോഗിക്കുന്നതും ഉത്തമമാണ്. ഇത് നിങ്ങളുടെ പ്രായം കുറഞ്ഞത് പോലെ അനുഭവപ്പെടാൻ സഹായിക്കും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+