കറ്റാർവാഴയുടെ ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണോ? ഈ ഗുണങ്ങൾ അറിഞ്ഞാൽ ആരും കുടിച്ചുപോവും!
നമുക്ക് ചുറ്റും ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ചെടികളും മറ്റ് മരങ്ങളും ഒക്കെ പ്രകൃതി ഒരുക്കിയിട്ടുണ്ട്. ആയുർവേദം എന്നത് കൊണ്ട് മാത്രമല്ല ഇത് ഉദ്ദേശിക്കുന്നത്, നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പ്രകൃതിദത്ത സസ്യങ്ങളുടെ ഗുണങ്ങൾ പ്രയോജനപ്പെടുത്തുക എന്നത് കൂടിയാണ്. പലരും വലിയ പ്രാധാന്യം കൽപ്പിക്കാത്ത അത്രയും അധികം ഗുണങ്ങൾ സ്വന്തമായുള്ള ചെടികളിൽ ഒന്നാണ് കറ്റാർവാഴ. എല്ലാവർക്കും ഇതിനെ കുറിച്ച് കേൾക്കുമ്പോൾ ചർമ്മത്തിന്റെ കാര്യം മാത്രമായിരിക്കും മനസിൽ വരിക.
എന്നാൽ ഒരിക്കലും അങ്ങനെയല്ല. ധാരാളം മറ്റ് ഗുണങ്ങൾ കൂടിയുള്ളതാണ് കറ്റാർവാഴ ജ്യൂസ്. ചെറുതും വലുതുമായ ഒട്ടേറെ നല്ല ഗുണങ്ങൾ ഇതിനുണ്ട്. വെറുതെ ശരീരത്തിൽ തേച്ച് പിടിപ്പിക്കുന്നതിന് പകരം അത് ജ്യൂസ് ആയി കുടിക്കാനും നല്ലതാണ്. കറ്റാർവാഴ ജ്യൂസ് ആയി കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യ ഗുണങ്ങളായിരിക്കും നിങ്ങൾക്ക് ഉണ്ടാവുക. എന്തൊക്കെ ഗുണങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് നോക്കാം.

കറ്റാർവാഴ ജ്യൂസിന്റെ ഗുണങ്ങൾ
ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു: കറ്റാർവാഴയിൽ അടങ്ങിയ ലാക്സേറ്റീവ് ഗുണങ്ങൾ മലബന്ധം, വയറ്റിലെ അസ്വസ്ഥത, ഗ്യാസ് എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യം വർധിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇടവിട്ട ദിനങ്ങളിലോ ആഴ്‌ചയിൽ രണ്ട് പ്രാവശ്യമോ കുടിക്കാവുന്നതാണ്.
പ്രതിരോധ ശേഷി വർധിപ്പിക്കുന്നു: വിറ്റാമിൻ സി, ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ കറ്റാർവാഴ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു. ഇത് അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതാണ് എന്നതിനാൽ തന്നെ കറ്റാർവാഴ എല്ലാം കൊണ്ടും ഗുണകരമാണ്.
ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു: എല്ലാവർക്കും അറിയുന്നത് പോലെ നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് കറ്റാർവാഴ. അതുകൊണ്ട് തന്നെ ഇതിന്റെ ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിലെ വ്രണങ്ങൾ, മുഖക്കുരു, ചുളിവുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തെ ഹൈഡ്രേറ്റഡ് ആക്കി തിളക്കം നൽകുന്നു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: കലോറി കുറവും ദഹനം മെച്ചപെടുത്തുന്നത് വർധിപ്പിക്കുന്ന ഗുണവുമുള്ള കറ്റാർവാഴ ജ്യൂസ് ശരീരഭാരം നിയന്ത്രിക്കാൻ നമ്മെ സഹായിക്കുന്നു. പലരും ഡയറ്റിൽ ഉൾപ്പെടുത്താൻ തയ്യാറാവാത്ത ഒരു കാര്യമാണ് കറ്റാർവാഴ. കാരണം അതിന്റെ യഥാർത്ഥ ഗുണങ്ങൾ പലർക്കും അറിയില്ല.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: പ്രമേഹ രോഗികൾക്ക് അലോവേര ജ്യൂസ് രക്തത്തിലെ ഗ്ലൂക്കോസ് ലെവൽ കുറയ്ക്കാൻ സഹായിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾക്ക് കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് നല്ല രീതിയിൽ ഗുണം ചെയ്യുമെന്നതാണ് പ്രധാനപ്പെട്ട കാര്യം.
ഡിടോക്‌സിഫിക്കേഷൻ: കരൾ, വൃക്ക എന്നിവയുടെ പ്രവർത്തനം മെച്ചപ്പെടുത്തി ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ കറ്റാർവാഴ സഹായിക്കുന്നു. നമ്മുടെ വീട്ടിൽ തന്നെ ഇത് നട്ടുപിടിപ്പിക്കാൻ കഴിയുമെന്നതും നിങ്ങൾ ഓർക്കണം. പതിവായി കറ്റാർവാഴ ജ്യൂസിനൊപ്പം തന്നെ അത് നിങ്ങളുടെ ചർമ്മത്തിൽ തേക്കുന്നതും ഗുണകരമാണ്.
ഹൃദയാരോഗ്യം: നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കറ്റാർവാഴയെ കൊണ്ട് സാധിക്കുമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു സംഗതി. കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്‌ത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നു. അതിനാൽ കറ്റാർവാഴ ജ്യൂസ് എന്തുകൊണ്ടും നിങ്ങൾക്ക് നല്ലതാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications