മുടിയാണ് മറക്കരുത്; മുട്ട ഉണ്ടെങ്കിൽ അടുക്കളയിൽ മാത്രമല്ല തലയിലും കാര്യമുണ്ട്, എങ്ങനെ ഉപയോഗിക്കാം?
മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ പല വഴികൾ നാം തേടാറുണ്ട്. പണ്ടത്തെ കാലമൊന്നും അല്ല എന്നതാണ് അതിന്റെ കാരണം. ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങൾ അനുസരിച്ച്, മാറിയ ഭക്ഷണ രീതികൾ അനുസരിച്ച് പലപ്പോഴും മുടിയുടെ ആരോഗ്യം പലർക്കും പരിഗണിക്കാൻ കഴിയാറില്ല. എന്ന് മാത്രമല്ല അതിന് പല വെല്ലുവിളികൾ നേരിടേണ്ടി വരുമ്പോഴും അത് മറികടക്കേണ്ടത് എങ്ങനെ എന്നതിനെ കുറിച്ച് കൃത്യമായ ധാരണ പലർക്കുമില്ല.
അങ്ങനെ വരുമ്പോൾ ഇക്കാര്യത്തിൽ സമ്മർദം അനുഭവപ്പെടുക സാധാരണയാണ്. ഇന്നത്തെ കാലത്ത് കൂടുതൽ പേരും അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് മുടിയുടെ കട്ടി കുറവും അതിനൊപ്പം കൊഴിച്ചിലും. ഇത് രണ്ടും ഒരുമിച്ച് വരികയാണെങ്കിൽ വല്ലാത്തൊരു കോമ്പിനേഷൻ തന്നെ ആണത്. എന്തെന്നാൽ പിന്നെ നിങ്ങളുടെ മുടിയുടെ കാര്യത്തിൽ എല്ലാവിധ ആത്മവിശ്വാസവും നിങ്ങൾക്ക് പൂർണമായി നഷ്‌ടമാവുന്ന സാഹചര്യം വരും.

പറഞ്ഞുവന്നത് ഇതിനെ ഒക്കെയും മറികടക്കാൻ ശേഷിയുള്ള ഒരു ഒറ്റമൂലിയെ കുറിച്ചാണ്. നിങ്ങൾ കരുതുന്നത് പോലെ കാടായ കാടും വയലായ വയലും തേടി നടന്നാൽ കിട്ടുന്ന ഒരു ഒറ്റമൂലി അല്ലിത്, മറിച്ച് നമ്മുടെ അടുക്കളയിൽ തന്നെയുള്ള മുട്ട എന്ന വസ്‌തുവാണ് താരം. മുട്ട ഉണ്ടെങ്കിൽ നിങ്ങളുടെ മുടി നന്നായി എന്നുറപ്പിച്ചോളൂ. എന്തൊക്കെയാണ് മുട്ടയുടെ ഗുണങ്ങൾ എന്നും എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം.
മുടിയിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്ന പോഷകങ്ങളുടെ കലവറയാണ് മുട്ട എന്ന് പറഞ്ഞാൽ ചിലർ വിശ്വസിക്കില്ല. മുടി കൊഴിയുന്നത് തടയാനും രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുട്ട ഉപയോഗിക്കുന്നു. പ്രോട്ടീന്‍, ബി കോംപ്ലക്‌സ് വിറ്റാമിനുകൾ, ധാതുക്കള്‍ എന്നിവയാൽ സമ്പന്നമാണ് മുട്ട എന്ന ഭഷ്യവസ്‌തു.
മുട്ടയും ഒലിവ് ഓയിലും: ഒരു മുട്ട പൊട്ടിച്ചു ഒഴിച്ച ശേഷം ഒരു ടേബിൾ സ്‌പൂൺ ഒലിവ് ഓയിൽ അതിൽ ചേർക്കണം. വരണ്ടതും പുല്ല് പോലുള്ളതുമായ മുടി കൂടുതൽ ആരോഗ്യകരവും കൈകാര്യം ചെയ്യാൻ എളുപ്പവുമാക്കുന്ന രീതിയിലേക്ക് ഇത് മാറ്റുമെന്നതാണ് പ്രത്യേകത. ഒലിവ് ഓയിൽ ആവട്ടെ മുടിയ്ക്ക് മൃദുത്വവും തിളക്കവും നൽകുന്നു.
മുട്ടയും തേനും: മുടിയുടെ തിളക്കം വർധിപ്പിക്കാൻ, ഒരു മുട്ട പൊട്ടിച്ച ശേഷം നന്നായി ഇളക്കിയെടുത്ത ശേഷം ഒരു ടീസ്‌പൂൺ തേനും കലർത്തിയാൽ മതി. തേൻ ഈർപ്പം നിലനിർത്താൻ വളരെ നല്ലതാണ്, ഇത് മുടിക്ക് മനോഹരമായ തിളക്കം നൽകുന്നു. അതിനാൽ വല്ലപ്പോഴും ഈ മിശ്രിതം ഉപയോഗിച്ചാൽ നിങ്ങളുടെ മുടിയുടെ തിളക്കം നല്ല രീതിയിൽ വർധിപ്പിക്കാൻ സാധിക്കും.
മുട്ടയും വെളിച്ചെണ്ണയും:മുടി കൊഴിച്ചിൽ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു എങ്കിൽ അതിന് മുട്ട കൊണ്ട് വഴിയുണ്ട്. ഒരു മുട്ട ഒരു ടേബിൾസ്‌പൂൺ വെളിച്ചെണ്ണയുമായി കലർത്തുക. വെളിച്ചെണ്ണ നിങ്ങളുടെ മുടിയുടെ വേരുകളെ പോഷിപ്പിക്കുകയും ഓരോ ഇഴയെയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു, ഇത് നിങ്ങളുടെ മുടി എളുപ്പത്തിൽ പൊട്ടിപ്പോകുന്നത് തടയാനും കട്ടി കൂടാനും സഹായിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications