വെളുത്തുള്ളി മുതല്‍ ബദാം വരെ, ഇവയൊന്ന് കഴിച്ചുനോക്കൂ; ശരീരത്തില്‍ കാണാം ഈ മാറ്റങ്ങള്‍
നമ്മുടെ ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തേണ്ടത് ഏറ്റവും ആവശ്യമായ കാര്യമാണ്. നമ്മുടെ ജീവിതശൈലി പലപ്പോഴും രോഗപ്രതിരോധ ശേഷിയെ തന്നെ ബാധിക്കുന്നതായിരിക്കും. ഇത് രോഗങ്ങള്‍ ബാധിക്കുന്നതിലേക്ക് അടക്കം നമ്മുടെ ശരീരത്തെ നയിക്കും. എന്നാല്‍ ഈ പ്രതിരോധ ശേഷിയെ നമുക്ക് മെച്ചപ്പെടുത്താന്‍ സാധിക്കും. നമ്മുടെ ഡയറ്റിലെ ചെറിയ മാറ്റങ്ങള്‍ പോലും പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തും.
ചൂടുകാലത്ത് നമ്മുടെ രോഗപ്രതിരോധ ശേഷിയില്‍ സ്വാഭാവികമായും മാറ്റങ്ങള്‍ സംഭവിക്കാം. എന്നാല്‍ പോഷകങ്ങള്‍ കൊണ്ട് സമ്പന്നമായ ഡയറ്റ് തിരഞ്ഞെടുക്കുന്നതിലൂടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സാധിക്കും. അതിന് സാധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ബദാം: നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമാണ് ബദാം. അമിതമായി കഴിക്കുകയും ചെയ്യരുത്. രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താന്‍ ബദാം സഹായിക്കും. ഇവയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. പ്രതിരോധ സംവിധാനത്തിന്റെ സ്വാഭാവിക വികാസത്തിന് ഇരുമ്പ് ആവശ്യമാണ്.
വിറ്റാമിന്‍ ബി2, വിറ്റാമിന്‍ ഇ, മഗ്നീഷ്യം, കോപ്പര്‍, ഫോസ്ഫറസ്, എന്നിവയില്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഊര്‍ജത്തിന്റെ കലവറയമാണ് ബദാം. ഏത് രോഗത്തെയും പടിക്ക് പുറത്ത് നിര്‍ത്താന്‍ ഇതിലൂടെ സാധിക്കും.
സിട്രസ് പഴം: പ്രതിരോധ ശേഷി ശക്തിപ്പെടാന്‍ സിട്രസ് പഴങ്ങളും സഹായിക്കും. ഓറഞ്ച്, ചെറുനാരങ്ങ എന്നിവയെല്ലാം അതില്‍ വരും. കാരണം വിറ്റാമിന്‍ സി ഇവയില്‍ ധാരാളമുണ്ട്. ശരീരം ഏതൊരു രോഗത്തിന് മുന്നിലും പെട്ടെന്ന് ദുര്‍ബലമായി പോകുന്നത് തടയാന്‍ സിട്രസ് പഴങ്ങള്‍ക്ക് സാധിക്കും.
വിറ്റാമിന്‍ സി ശരീരത്തില്‍ വെളുത്ത രക്ത കോശങ്ങളെ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കും. രോഗങ്ങള്‍ക്ക് കാരണമാകുന്ന വൈറസുകളെ പ്രതിരോധിക്കാന്‍ ഇവ ആവശ്യമാണ്.
യോഗര്‍ട്ട്: ഒരിക്കലും വിലകുറച്ച് കാണരുത് യോഗര്‍ട്ടിനെ എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പ്രോബിയോട്ടിക്‌സിനാല്‍ സമ്പന്നമാണ് യോഗര്‍ട്ട്. ആരോഗ്യത്തോടെ നമ്മുടെ ശരീരത്തെ നിലനിര്‍ത്തും.
നമ്മുടെ പ്രതിരോധ സംവിധാനത്തെയും ഇവ ശക്തിപ്പെടുത്തും. നിത്യേനയുള്ള ഡയറ്റില്‍ യോഗര്‍ട്ട് ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ഏറെ ഗുണങ്ങളും സമ്മാനിക്കും.
വെളുത്തുള്ളി: നമ്മള്‍ രുചിക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന കാര്യമല്ല വെളുത്തുള്ളി. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷിയെയും ഇവര്‍ ശക്തിപ്പെടുത്തും. അല്ലിസിന്‍ സമ്പന്നമാണ് വെളുത്തുള്ളി. ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍ ഘടകങ്ങള്‍ ഇവയിലുണ്ട്. എല്ലാ രോഗബാധകളെയും ഇവ പ്രതിരോധിക്കും. ശരീരത്തെ ആരോഗ്യകരമാക്കും.
ബെറികള്‍: സ്‌ട്രോബറികള്‍, ബ്ലൂബറികള്‍, റാസ്ബറികള്‍ എന്നിവയെല്ലാം ബെറികളില്‍ വരുന്ന പഴങ്ങളാണ്. ആന്റിഓക്‌സിഡന്റിനാല്‍ സമ്പന്നമാണ് ഇവ. അപകടകരമായ രോഗാണുക്കളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിക്കും. നിത്യേന ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. നമ്മുടെ ശരീരത്തിലെ എരിച്ചിലുകളെ ഇവ മാറ്റും. അതുപോലെ പ്രതിരോധ സംവിധാനവും ശക്തിപ്പെടുത്തും.
ഇലഭക്ഷണങ്ങള്‍: ചീര പോലുള്ള ഇലഭക്ഷണങ്ങള്‍ നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വിറ്റാമിനുകല്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തെയും, പ്രതിരോധ സംവിധാനത്തെയും ഇവ മെച്ചപ്പെടുത്തും.












Click it and Unblock the Notifications