Get Updates
Get notified of breaking news, exclusive insights, and must-see stories!

മധുരം അമിതമായി കഴിക്കാറുണ്ടോ? ഉപ്പും ചെറുനാരങ്ങയും ചേര്‍ത്ത് കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഇങ്ങനെ

അമിതമായി മധുരം കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഒട്ടും നല്ലതല്ല. ഇക്കാര്യങ്ങള്‍ പലര്‍ക്കും അറിയുന്നുണ്ടാവും. എന്നാല്‍ സ്വീറ്റ് ടൂത്ത് ഉള്ളവരാണ് ഏറ്റവും ബുദ്ധിമുട്ടുക. ഇവര്‍ക്ക് കൂടുതല്‍ മധുരം കഴിക്കാന്‍ തോന്നി കൊണ്ടിരിക്കും. അത് പഞ്ചസാരയുടെ രൂപത്തില്‍ മാത്രമായിരിക്കില്ല, മറിച്ച് മധുരപലഹാരങ്ങളുടെയും രൂപത്തിലായിരിക്കും. എങ്ങനെ മധുരം കഴിക്കാനുള്ള നമ്മുടെ ഈ ആസക്തിയെ മറികടക്കും.

അതിന് ചെറിയ പൊടിക്കൈകള്‍ നമ്മുടെ മുന്നിലുണ്ട. ഉപ്പാണ് അതിന് പ്രധാന പരിഹാര മാര്‍ഗം. ഉപ്പിന് ഡയറ്റില്‍ വലിയ പ്രാധാന്യമുണ്ട്. എത്ര പേര്‍ക്കറിയാം നമ്മുടെ മധുരത്തിനോടുള്ള ആസക്തിയെ മാറ്റാന്‍ കഴിവുള്ളയാളാണ് ഉപ്പ് എന്ന കാര്യം. പ്രമുഖ ആരോഗ്യ വിദഗ്ധനായ ഡോ ജെയിംസ് ഡിനികോളാന്റോണിയെ ഇക്കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കുന്നുണ്ട്.

sugar-salt-balanced-diet

മധുരം എപ്പോഴും കഴിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ ഉപ്പും ഇലക്ട്രോലൈറ്റ്‌സും ചേര്‍ത്ത് കഴിക്കുന്നത് ഗുണകരമാണെന്ന് അദ്ദേഹം പറയുന്നു. ഇലക്ട്രോലൈറ്റ്‌സ് എന്നാല്‍ ചെറുനാരങ്ങയാണ്. ഉപ്പും ചെറുനാരങ്ങ നീരും വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് നമ്മുടെ മധുരത്തോടുള്ള ആസക്തി കുറയാന്‍ സഹായിക്കും.

അതേസമയം ഉപ്പുകുറഞ്ഞ ഡയറ്റ് മധുരം കഴിക്കാന്‍ ശരീരത്തെ കൂടുതല്‍ പ്രേരിപ്പിച്ച് കൊണ്ടിരിക്കും. മധുരം കഴിക്കുന്നത് നിയന്ത്രിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഉപ്പുതന്നെയാണ്. എന്തുകൊണ്ടാണ് ഉപ്പിന് ഡയറ്റില്‍ ഇത്ര പ്രാധാന്യം നല്‍കണമെനന് പറയുന്നത് എന്നറിയുമോ? അതിന വിശദീകരണമായി ധാരാളം കാര്യങ്ങള്‍ മുന്നിലുണ്ട്.

ഉപ്പില്‍ 40 ശതമാനം സോഡിയവും 60 ശതമാനം ക്ലോറൈഡുമാണ് ഉള്ളത്. പഞ്ചസാരയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപ്പാണ് ശരീരത്തിന് ഏറ്റവും ആരോഗ്യകരമായ കാര്യം. നമുക്ക് ആവശ്യമായ ഇലക്ട്രോലൈറ്റുകള്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ ഇവ സഹായിക്കും. ഇതുവഴി പോഷകങ്ങളെ നമ്മുടെ കോശങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിക്കും.

അത് രക്തസമ്മര്‍ദത്തെ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. അതുപോലെ നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനത്തെ സഹായിക്കാനും ഇവയ്ക്ക് സാധിക്കും. സോഡിയവും ക്ലോറൈഡും ശരീരത്തില്‍ കുറയുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നമുക്ക് സംഭവിക്കാം. കടുത്ത തളര്‍ച്ചയും ശരീരത്തിന് ഇതിലൂടെ സംഭവിക്കാം.

പഞ്ചസാരയില്‍ ജൈവ സംബന്ധമായ കാര്യങ്ങള്‍ക്ക് ഉപകരിക്കുന്ന യാതൊന്നും അടങ്ങിയിട്ടില്ല. പക്ഷേ മധുരത്തിന് പകരം ഉപ്പ് കഴിക്കാമെന്ന്ത് തെറ്റിദ്ധാരയാണെന്ന് ഡോ മഞ്ജീത നാഥ് ദാസ് പറയുന്നു. മധുരം അടങ്ങിയ പലഹാരങ്ങളില്‍ ചെറിയ തോതില്‍ ഉപ്പ് ചേര്‍ക്കുന്നത് ബാലന്‍സ് ചെയ്യാന്‍ സഹായിക്കും. അമിതമായ മധുരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത് സഹായിക്കും.

എന്നാല്‍ മധുരത്തെ പ്രതിരോധിക്കാന്‍ അമിതമായി ഉപ്പ് കഴിച്ചാല്‍ അത് ശരീരത്തിന് ദോഷം ചെയ്യും. ഏറ്റവും നല്ല നിലവാരത്തിലുള്ള ഉപ്പ് തന്നെ കഴിക്കുന്നതാണ് നല്ലത്. ഇവയില്‍ പോഷകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മധുരവും ഉപ്പും ഒരുപോലെ പരിമിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+