Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂൺ കൂട്ടിയൊരു അടിപൊളി ഊൺ ആയാലോ? രുചികൊണ്ട് മാത്രമല്ല ഗുണം കൊണ്ട് കേമൻ, ഇതാണ് കാര്യം

നമ്മളൊക്കെ ഭക്ഷണ കാര്യത്തിൽ നല്ല ശ്രദ്ധ വച്ച് പുലർത്തുന്ന ആളുകളാണ്. എന്നാൽ ഈ പുതിയ കാലത്ത് പഴയ ശീലങ്ങൾ കൃത്യമായി പിൻതുടർന്ന് കൊണ്ട് പോവുക അത്ര എളുപ്പമല്ല. മുൻപൊക്കെ തൊടിയിൽ നിന്നും പറമ്പിൽ നിന്നും തന്നെ അന്നത്തെ ഭക്ഷണത്തിനുള്ള വകകൾ നാം കണ്ടെത്താറുണ്ട്. അതിപ്പോൾ പച്ചക്കറിയായാലും ഇളവർഗങ്ങൾ ആയാലും ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ചില ഗുണങ്ങൾ ഇവയിൽ അടങ്ങിയിട്ടും ഉണ്ടാവാറുണ്ട്.

എന്നാൽ ഇന്ന് കാലം മാറി നമ്മുടെ രീതികളും. ഫ്ലാറ്റ് സംസ്‌കാരം പിടിമുറുക്കിയതോടെ തോട്ടവും തൊടിയും പറമ്പും ഒക്കെ നാമാവശേഷമായി. പിന്നെയുള്ളത് വല്ലപ്പോഴും പഴയ കാലത്തെ ഓർമ്മിപ്പിക്കാൻ കഴിയുന്ന വസ്‌തുക്കൾ കൂടിയ വില കൊടുത്ത് കടയിൽ നിന്ന് വാങ്ങുകയാണ്. അങ്ങനെ പണ്ടൊക്കെ നമ്മുടെ ചുറ്റും ഉണ്ടായിരുന്നിട്ടും പലരും തിരിഞ്ഞുനോക്കാത്ത ഒരു ഭക്ഷ്യവസ്‌തു വലിയ ഡിമാൻഡ് ഉള്ള ഒന്നായി മാറിയിട്ടുണ്ട്.

mushrooms

അതാണ് കൂൺ അഥവാ മഷ്‌റൂം. കടകളിലും മറ്റും വൃത്തിയോടെ അടുക്കി വച്ചിരിക്കുന്ന കൂണിന്റെ വില കേട്ടാൽ ശരിക്കും ഞെട്ടിപ്പോകും. ഒട്ടേറെ ആരോഗ്യ ഗുണങ്ങൾ ഉള്ള നാടൻ കൂണുകൾ നമ്മുടെ വരമ്പുകളിലും പറമ്പിലും ഒക്കെ ഉണ്ടായിരുന്നു. അന്നും അത് ഭക്ഷണമായി കഴിച്ചവർ ഏറെയുണ്ട്. ഇപ്പോഴും അതേ പ്രസക്തിയോടെ കൂൺ നിലനിൽക്കുകയാണ്. അതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ എന്നറിയാം.

കൂണിന്റെ ഗുണങ്ങൾ

മാംസം കഴിക്കാത്തവരുടെ ഇഷ്‌ട ഭക്ഷണമായിരിക്കും കൂൺ. ഒട്ടേറെ ഗുണകളുണ്ട് അതിന്. ഇതിൽ ബീറ്റാ ഗ്ലൂക്കൻസും ലിനോലെയിക് ആസിഡും അടങ്ങിയിട്ടുള്ളതിനാൽ അർബുദത്തെ ഫലപ്രദമായി തടയുന്നതിന് കൂൺ സഹായിക്കുന്നു. ലിനോലെയിക് ആസിഡ് അധിക ഈസ്ട്രജന്റെ വികസനം തടയുന്ന ഒന്ന് കൂടിയാണ്. സ്‌തനാർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഈസ്ട്രജൻ, അങ്ങനെ കൂൺ നമുക്ക് ആരോഗ്യം നൽകുന്നു.

ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് കൂൺ. ഇത് ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിച്ചു നിർത്തുന്നു. ആന്റി ഓക്‌സിഡന്റായ എർഗോത്തിയോനിനിൽ ധാരാളം ആളുകളുടെ ശരീരത്തിൽ കുറവുള്ള സൾഫർ എന്ന മൂലകം അടങ്ങിയിട്ടുണ്ട്. ഈ ഘടകം പ്രതിരോധശേഷി വർധിപ്പിക്കാൻ നമ്മെ സഹായിക്കുന്നു.

കാർബോഹൈഡ്രേറ്റിന്റെ അളവ് വളരെ കുറവാണ് കൂണുകളിൽ. ഡയറ്റ് നോക്കുന്നവർക്കും ഹൃദ്രോഗം ബാധിച്ചവർക്കും മികച്ച ഭക്ഷണമാണ് ഇത്. കൂണിൽ അടങ്ങിയിരിക്കുന്ന നാരുകളും എൻസൈമുകളും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും നിങ്ങളുടെ ഹൃദയത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

കാൽസ്യം ധാരാളമായി അടങ്ങിയിട്ടുള്ള കൂൺ നിങ്ങളുടെ എല്ലുകൾക്ക് മികച്ച ബലം നൽകുന്നു. കാൽസ്യം കൂടാതെ കൂൺ മറ്റ് പോഷകങ്ങൾ ശേഖരിക്കുകയും ശരീരത്തിന് ആവശ്യമായ മറ്റ് ഭക്ഷണങ്ങളിൽ നിന്നുള്ള പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. പ്രമേഹ സാധ്യത തടയാനും കൂടാതെ ശരീരഭാരം കുറയ്ക്കാനും കൂൺ നമ്മെ സഹായിക്കും.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+