Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവസം രണ്ട് ഈന്തപ്പഴം കഴിക്കാമോ? ഫലം നിങ്ങളെ ഞെട്ടിക്കും, പ്രമേഹം തടയും, തടിയും കുറയ്ക്കാം..!

ശരീരത്തിനും ആരോഗ്യത്തിനും നല്ലത് വരുമെങ്കിൽ എന്തും കഴിക്കാൻ നാം തയ്യാറാണ്. പഴയ തലമുറയെ പോലെയല്ല ജീവിത ശൈലിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും പുതുതലമുറ ശരീരത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധ പുലർത്തുന്നവരാണ്. എങ്കിലും അതിൽ കൂടുതൽ സൗന്ദര്യത്തിൽ അധിഷ്‌ഠിതമായിട്ടുള്ള കാര്യങ്ങളാണ് എന്നതാണ് മറ്റൊരു സത്യം. ആരോഗ്യത്തേക്കാൾ പുറം കാഴ്‌ചയെയാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത് എന്നാണ് ഇതിന്റെ അർത്ഥം.

എങ്കിലും നല്ല ഭക്ഷണ ശീലങ്ങളിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അവരെ സംബന്ധിച്ച് വളരെ പോഷകങ്ങളും ധാതുക്കളും ഒക്കെയടങ്ങിയ ഭക്ഷണം തന്നെയാവും പ്രധാന ഘടകം. എങ്കിലും സാധാരണ ഭക്ഷണത്തിന് പുറമേ നമ്മൾ നമ്മുടെ ശീലങ്ങളിൽ ഉൾപ്പെടുത്തേണ്ട ചില ഡ്രൈ ഫ്രൂട്‌സ് കൂടിയുണ്ട്.

datesbenefits

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഈന്തപ്പഴം. ആള് വിദേശി ആണെങ്കിലും ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ ശരിക്കും നമ്മെ അമ്പരപ്പിക്കും. നിങ്ങളുടെ ശരീരത്തിലെ ചില രോഗാവസ്ഥകൾക്ക് വലിയ ഗുണമാകും എന്നതിനൊപ്പം തന്നെ പല മാറ്റങ്ങൾക്കും ഈന്തപ്പഴം കഴിക്കുന്നത് കാരണമാവും. അത്രയധികം ഗുണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്, അതുകൊണ്ട് തന്നെ ഇത്തിരി വിലയും അധികമാണ്.

ധാരാളം വൈറ്റമിനുകളും പോഷകങ്ങളും അടങ്ങിയത് കൊണ്ട് തന്നെ ഇവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ശാരീരിക ആരോഗ്യത്തിന്, നിങ്ങളുടെ ചര്‍മത്തിന് ഒക്കെ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇത് നാരുകളാല്‍ സമ്പന്നവുമാണ്. സ്വാഭാവിക മധുരമാണ് ഈന്തപ്പഴത്തിനുള്ളത്. അതുകൊണ്ട് പ്രമേഹ രോഗികള്‍ക്കും ഇതു ചെറിയ രീതിയിൽ കഴിയ്ക്കാവുന്നതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ എന്തൊക്കെ?

ശൈത്യകാലത്ത് നല്ലൊരു ഭക്ഷണം തന്നെയാണ് ഈന്തപ്പഴം. എന്ന് കേൾക്കുമ്പോൾ വാരി വലിച്ചു തിന്നാനല്ല പറയുന്നത്. പകരം മിതവായ അളവിൽ, ദിവസേന ഒന്നോ രണ്ടോ എണ്ണം വച്ച് കഴിച്ചാലും കൃത്യമായ മാറ്റം നിങ്ങളുടെ ശരീരത്തിൽ ഇത് കൊണ്ടുവരും എന്നതാണ് പ്രത്യേകത. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങൾ എന്നറിയാം.

നാരുകള്‍ അടങ്ങിയതിനാൽ ഈന്തപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലെയുള്ള അവസ്ഥകൾ അകറ്റാനും വളരെ നല്ലതാണു. രാവിലെ തന്നെ ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാന്‍ സഹായിക്കും. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കൂടാനും ഇതിലൂടെ വിളര്‍ച്ച തടയാനും കഴിയുമെന്ന ഗുണവുമുണ്ട്. കാത്സ്യം അടങ്ങിയതിനാൽ എല്ലുകളുടെ ആരോഗ്യത്തിനും ഏറെ പ്രയോജനകരമാണ് ഈന്തപ്പഴം.

കൂടാതെ ഇതിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളായ മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും നമ്മെ സഹായിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാനും ഈന്തപ്പഴം കഴിക്കുന്നത് കൊണ്ട് സാധിക്കും. ആന്റി ഓക്‌സിഡന്റസ് ധാരാളം അടങ്ങിയ ഒന്നാണ് ഈന്തപ്പഴം എന്നതിനാൽ ഇവ ചര്‍മത്തിന്റെ ആരോഗ്യത്തിനും ഗുണമാവും.

ഗ്ലെസമിക് സൂചിക കുറവുമുള്ള ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. അതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. തടി കുറയ്ക്കാൻ ഈന്തപ്പഴം നമ്മെ സഹായിക്കും. വ്യായാമത്തിന് മുൻപ് ഒന്നോ രണ്ടോ ഈന്തപ്പഴം കഴിക്കുന്നത് നിങ്ങൾക്ക് നല്ല രീതിയിൽ ഗുണകരമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+