ഹൃദയം പണിമുടക്കിയാൽ എല്ലാം തീർന്നു; ഈ ഭക്ഷണങ്ങൾ സ്ഥിരമാക്കൂ, നല്ല കൊളസ്ട്രോൾ മാത്രം കൂടും..!
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ നമുക്ക് മുൻപിൽ ഒരുപാട് വഴികളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് വ്യായാമം തന്നെയാണ്. അത് കൃത്യമായി നടപ്പാക്കിയാൽ നിങ്ങളുടെ ശരീരം നല്ല രീതിയിൽ പ്രതികരിക്കും, മാത്രമല്ല ഹൃദയാരോഗ്യം മെച്ചപ്പെടുവാനും സഹായിക്കും. ഇന്നത്തെ കാലത്തെ ജീവിതശൈലി തന്നെയാണ് ഹൃദയത്തിന്റെ വല്ലാതെ ബാധിക്കുന്ന ഘടകങ്ങളിൽ പ്രധാനം. അതുകൊണ്ട് തന്നെ അതിൽ മാറ്റം വരുത്തുകയാണ് ആദ്യം വേണ്ടത്.
മറ്റൊരു കാര്യം, എന്ന് വച്ചാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭക്ഷണ കാര്യത്തിൽ നിങ്ങൾ പുലർത്തേണ്ട മിതത്വമാണ്. കഴിവതും ശ്രദ്ധയോടെ വേണം ഭക്ഷണം കഴിക്കാൻ, തോന്നുംപടി തിന്ന് കഴിഞ്ഞാൽ അത് നിങ്ങൾക്ക് വലിയ രീതിയിൽ ദോഷം ചെയ്യും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ആദ്യം വേണ്ടത് ചീത്ത കൊളസ്‌ട്രോൾ ഒഴിവാക്കി, നല്ല കൊളസ്‌ട്രോൾ വരികയാണ്. അതിന് നല്ല ഭക്ഷണം കഴിക്കേണ്ടത് ഏറ്റവും അനിവാര്യമാണ്.

ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ എച്ച്ഡിഎൽ അഥവാ നല്ല കൊളസ്‌ട്രോൾ രക്തക്കുഴലുകളിൽ നിന്ന് അധിക കൊളസ്‌ട്രോൾ കരളിലേക്ക് തിരിച്ചെത്തിക്കുന്നു. ഇത് ഹൃദയാഘാതവും സ്ട്രോക്കും കുറയ്ക്കുന്നു. ഭക്ഷണക്രമത്തിലൂടെ എച്ച്ഡിഎൽ വർധിപ്പിക്കാം. അതിനായി നിങ്ങൾ നല്ലൊരു ഡയറ്റ് പ്ലാൻ തിരഞ്ഞെടുക്കേണം. അതിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഏറ്റവും നല്ല ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
എന്തൊക്കെ ഡയറ്റിൽ ഉൾപ്പെടുത്താം?
മത്സ്യങ്ങൾ: സാൽമൺ, മത്തി, ട്യൂണ, സാർഡിൻ എന്നീ ഫാറ്റി ഫിഷുകൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. ഒമേഗ-3 (EPA/DHA) എച്ച്ഡിഎൽ വർധിപ്പിക്കാൻ സഹായിക്കുന്നു. ട്രൈഗ്ലിസറൈഡ് കുറയ്ക്കുവാനും നമ്മെ സഹായിക്കുന്നു. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ (100-120 ഗ്രാം).ഗ്രിൽ ചെയ്‌ത സാൽമൺ, മത്തി കറി, സാർഡിൻ എന്നിവ കഴിക്കുന്നത് വളരെ നല്ലതാണ്. ഇതിലെ ഒമേഗ-3 ഹൃദയ സംരക്ഷണം ഉറപ്പിക്കാന്ന ഒരു ഭക്ഷ്യ വസ്‌തുവാണ്.
നട്‌സ്: ബദാം, വാൽനട്ട്, പിസ്‌ത, ഫ്ലാക്‌സ് സീഡ് എന്നിവ ആരോഗ്യകരമായ കൊഴുപ്പും നാരുകളും അധികമായി ശരീരത്തിൽ എത്തിക്കുകയും അതുവഴി നല്ല കൊളസ്‌ട്രോൾ ആയ എച്ച്ഡിഎൽ ഉയർത്തുകയും ചെയ്യുന്നു. ദിവസം 30 ഗ്രാം. തൈര്, സാലഡ്, സ്‌നാക്ക് എന്നിവക്ക് ഒപ്പം ഇത് കഴിക്കാവുന്നതാണ്.
സസ്യ എണ്ണകൾ: അവൊക്കാഡോ, ഒലിവ് ഓയിൽ എന്നിവ ഇതിൽ പ്രധാനികളാണ്. അൽപ്പം വില കൂടുതലാണെങ്കിലും ഇവയുടെ ഗുണങ്ങളിൽ ആർക്കും പകരം വയ്ക്കാൻ കഴിയില്ല. മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് എച്ച്ഡിഎൽ മെച്ചപ്പെടുത്തുന്നു. ദിവസം 1-2 ടേബിൾസ്‌പൂൺ അവൊക്കാഡോ ടോസ്‌റ്റ്, ഒലിവ് ഓയിൽ ഡ്രെസ്സിംഗ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്ന നന്നായി ഗുണം ചെയ്യും. എൽഡിഎൽ ഓക്‌സിഡേഷൻ തടയുന്നു.
ധാന്യങ്ങൾ: ഓട്‌സ്, ബാർലി, ബ്രൗൺ റൈസ് എന്നിവ നമ്മുടെ ആരോഗ്യത്തിന്, പ്രത്യേകിച്ച് ഹൃദയത്തിന് നല്ല ഗുണങ്ങൾ നൽകുന്നതാണ്. ലയിക്കുന്ന നാരുകൾ എൽഡിഎൽ കുറയ്ക്കുന്നു, മാത്രമല്ല ഇവ എച്ച്ഡിഎൽ അനുപാതം മെച്ചപ്പെടുത്തുന്നു. ഇവ കഴിക്കുന്നത് വളരെ നല്ല രീതിയിൽ രക്തസമ്മർദ്ദം കുറയ്ക്കുന്നു. അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും.
പഴങ്ങൾ: ബ്ലൂബെറി, സ്ട്രോബെറി, ആപ്പിൾ എന്നിവയാണ് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും അനുയോജ്യമായ പഴങ്ങൾ. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്തോസയാനിൻസ് എച്ച്ഡിഎൽ തോത് വർധിപ്പിക്കുകയാണ് ചെയ്യുന്നത്. സ്മൂത്തി, ഫ്രൂട്ട് സാലഡ് എന്നിവയായി ഇത് കഴിക്കാവുന്നതാണ്, അല്ലെങ്കിൽ സാധാരണ പോലെ കഴിക്കുകയും ചെയ്യാം. ഇത് നിങ്ങളുടെ ആന്തരിക വീക്കം കുറയ്ക്കാൻ സഹായിക്കുന്നു.
പച്ചക്കറികൾ: ചീര, കാലെ, ബ്രോക്കോളി എന്നിവ പച്ചക്കറികളിൽ ഹൃദയത്തിന് നല്ല ഗുണം നൽകുന്നവയിൽ പ്രധാനികളാണ്. ഇതിൽ ധാരാളമായി ആന്റിഓക്‌സിഡന്റുകൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, അതിനാൽ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. സാലഡ്, സ്‌റ്റിർ-ഫ്രൈ എന്നീ രൂപത്തിൽ ഇത് കഴിക്കുന്നത് നല്ലതാണ്. ഈ പച്ചക്കറികൾ നിങ്ങളുടെ രക്തക്കുഴലുകളെ സംരക്ഷിക്കുന്നു.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications