പൊണ്ണത്തടിയാണോ പ്രശ്‌നക്കാരന്‍, ഒരൊറ്റ ഗ്ലാസ് കട്ടന്‍ ചായ കഴിച്ചുനോക്കൂ; മാറ്റം ഇങ്ങനെ
പൊണ്ണത്തടി നമ്മളെ അലട്ടുന്ന വല്ലാത്തൊരു പ്രശ്‌നക്കാരനാണ്. അതിന് പുറമേ നമ്മളെ തേടി വരുന്ന മറ്റൊരു കാര്യം അമിത ഭാരവും കുടവയറും. ഇത് രണ്ടും നമ്മുടെ ഡയറ്റും ആഹാരക്രമം ശരിയല്ലാത്തത് കൊണ്ടും കൂടിയാണ് സംഭവിക്കുന്നത്. നിയന്ത്രണമില്ലാതെ ഭക്ഷണം കഴിച്ചാല്‍ അത് ചീത്ത കൊഴുപ്പുകള്‍ നമ്മുടെ ശരീരത്തിലെത്താന്‍ കാരണമാകും.
അത് പൊണ്ണത്തടിക്ക് പ്രധാന കാരണക്കാരനാണ്. അതുമാത്രമല്ല നമ്മുടെ ശരീരത്തിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാനും ചീത്ത കൊഴുപ്പിന് സാധിക്കും. പക്ഷേ നമ്മള്‍ വിചാരിച്ചാല്‍ ഇവയെ എല്ലാം നിയന്ത്രിക്കും. ആദ്യം നമ്മുടെ ഡയറ്റില്‍ കാര്യമായ മാറ്റത്തെ തന്നെ കൊണ്ടുവരേണ്ടതുണ്ട് . വിവിധ തരം ചായകള്‍ ഹെല്‍ത്തി ഡ്രിങ്കായി മാറ്റി കഴിക്കാവുന്നതാണ്.

ഇതില്‍ ആദ്യത്തേത് ബ്ലാക് ടീ അഥവാ നമ്മുടെ സ്വന്തം കട്ടന്‍ ചായയാണ്. ചൂട് കാലത്താണെങ്കില്‍ ഭക്ഷണത്തിന് മുമ്പോ ശേഷമോ ഇത്തരം കാര്യങ്ങള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ നമ്മള്‍ മഴക്കാലത്തേക്ക് കടക്കുകയാണ്. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് തന്നെ ഇവ കഴിക്കാം. അതല്ലെങ്കില്‍ നിത്യേന എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ ഇളം ചൂടില്‍ കട്ടന്‍ ചായ കഴിക്കാം.
മധുരം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം കട്ടന്‍ ചായ കഴിച്ചാല്‍ നിരവധി ഗുണങ്ങളുണ്ട്. ഇവയില്‍ ഫ്‌ളാവനോയിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കൊഴുപ്പിനെ നീക്കം ചെയ്യും. വേഗത്തില്‍ ഭാരത്തെയും കുറയ്ക്കും. അത് ശരീരത്തെ നമ്മുടെ രീതിയിലുള്ള പഴയ ഫിറ്റ്‌നെസ്സിലേക്ക് മടക്കി കൊണ്ടുവരാന്‍ സഹായിക്കും.
പാലില്‍ കൊഴുപ്പുണ്ടെന്ന് കരുതി അധികമാരും ചായയില്‍ പാലൊഴിക്കാറില്ല. എന്നാല്‍ പാല്‍ ഒഴിച്ചുള്ള ചായ കഴിക്കുന്നത് ഭാരം കുറയ്ക്കുന്നതിന് സഹായിക്കും. എന്നാല്‍ ഒരു ദിവസം ഒന്ന് മാത്രം കഴിക്കാന്‍ ശ്രമിക്കുക. നിരന്തരം പാല്‍ ഒഴിച്ചുള്ള ചായ കഴിച്ചാല്‍ ശരീര ഭാരം വര്‍ധിക്കുകയാണ് ചെയ്യുക.
അതേസമയം ചായകളില്‍ ഏറ്റവും കേമന്‍ ഗ്രീന്‍ ടീയാണ്. ഒരുപാട് ഗുണങ്ങള്‍ ഇത് കഴിക്കുന്നത് കൊണ്ടുണ്ട്. വേഗത്തില്‍ ഭാരം കുറയ്ക്കാനും ഇവ സഹായിക്കും. വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെയും ഇവ നീക്കം. പഞ്ചസാര ഇതില്‍ ഉപയോഗിക്കാന്‍ പാടില്ല. നിത്യേന രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ ശ്രമിക്കുക. കരള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം എന്നിവയ്‌ക്കെല്ലാം ഗ്രീന്‍ ടീ കഴിക്കുന്നത് കൊണ്ട് പരിഹാരമുണ്ടാവും.












Click it and Unblock the Notifications