ജാന്‍വിക്ക് സൗന്ദര്യം കൂടിയോ? ശരീരം ഫിറ്റാവാന്‍ ഈ മാര്‍ഗങ്ങള്‍; കുടവയര്‍ കുറച്ചത് ഇങ്ങനെ
ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ ബോളിവുഡ് നടിമാര്‍ ഒരടി എപ്പോഴും മുന്നിലാണ്. കാരണം ഹിന്ദി സിനിമാ മേഖല അറിയപ്പെടുന്നത് തന്നെ ഗ്ലാമറിന്റെ പേരിലാണ്. ആലിയ ഭട്ട് മുതല്‍ താര സുതാര്യ വരെയുള്ളവര്‍ അത്തരത്തിലുണ്ട്. അഭിനയ മികവിന് പുറമേ ഇവര്‍ സ്‌ക്രീനില്‍ എങ്ങനെ എത്തുന്നു, അവതരിപ്പിക്കപ്പെടുന്നു എന്നെല്ലാം വളരെ പ്രധാനപ്പെട്ട കാര്യമാണ്.
അതുപോലെ ചില നടിമാര്‍ ഫിറ്റ്‌നെസ് ഫ്രീക്കുകളാണ്. ദീപിക പദുക്കോണും, കൃതി സനോണുമെല്ലാം അതില്‍ വരും. എന്നാല്‍ യുവനിരയില്‍ അത്തരമൊരു പേരുള്ളത് ജാന്‍വി കപൂറിനാണ്. കുറഞ്ഞ ചിത്രങ്ങള്‍ കൊണ്ട് ബോളിവുഡിലെ യുവറാണിയായി ജാന്‍വി മാറി കഴിഞ്ഞു. കൈനിറയെ ചിത്രങ്ങളാണ് ജാന്‍വിക്കുള്ളത്.

ജാന്‍വിക്ക് ഇപ്പോള്‍ 27 വയസ്സാണെങ്കിലും ഫിറ്റ്‌നെസിന്റെയും ഡയറ്റിന്റെയും കാര്യത്തില്‍ നടി യാതൊരു വിട്ടുവീഴ്ച്ചയും കാണിക്കാറില്ല. ജാന്‍വി തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്ത് കൊണ്ടാണ് ഭാരവും കുടവയറുമെല്ലാം കുറച്ചത്. അതുപോലെ ഇഷ്ടപ്പെട്ട ഭക്ഷണമെല്ലാം നടി കഴിക്കാറുമുണ്ട്. ജാന്‍വിയുടെ ഫിറ്റ്‌നെസ് കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് നൃത്തം ചെയ്യലാണ്.
ജാന്‍വി നേരത്തെ തന്നെ നൃത്തം അഭ്യസിച്ചിട്ടുണ്ട്. അതുകൊണ്ട് നടിക്ക് ഏറെ പ്രിയപ്പെട്ട കാര്യമാണ് നൃത്തം ചെയ്യല്‍. അത് തന്റെ നിത്യേനയുള്ള ഫിറ്റ്‌നെസ് പരിപാടികളുടെ ഭാഗമാക്കിയിട്ടുണ്ട് നടി. ഡാന്‍സിനായി ഒരുസെഷനാണ് ജാന്‍വി മാറ്റിവെച്ചിരിക്കുന്നത്. ഇത് ശരീരം കൂടുതല്‍ സ്ലിമ്മായി മാറാന്‍ സഹായിക്കും.
പിലേറ്റ്‌സ് വ്യായാമമാണ് അതുപോലെ ജാന്‍വി തീരെ ഒഴിവാക്കാത്ത മറ്റൊരു ഫിറ്റ്‌നെസ് കാര്യം. ഇത് പേശികള്‍ക്ക് കരുത്ത് വര്‍ധിപ്പിക്കുന്നതിന് വേണ്ടി ചെയ്യുന്ന വ്യായാമമാണ്. നമ്മുടെ ശരീരത്തിലെ ഇരുവശത്തുമുള്ള പേശികള്‍ക്ക് ഇത് ഗുണം ചെയ്യും. അതുപോലെ കാര്‍ഡിയോ സെഷനുകള്‍ക്കും നടി പ്രാധാന്യം നല്‍കുന്നുണ്ട്. നിത്യേന 30 മിനുട്ട് നീളുന്ന കാര്‍ഡിയേ വര്‍ക്കൗട്ട് സെഷന്‍ ജാന്‍വിക്കുണ്ട്.
ഇത് ശരീരം ഫിറ്റായി നിലനിര്‍ത്താനും, ഒരു ദിനം മുഴുവന്‍ നമ്മളെ ഊര്‍ജസ്വലമായി കാത്തുരക്ഷിക്കാനും സഹായിക്കും. ജാന്‍വി നിത്യേന ധാരാളം വെള്ളം കുടിക്കാറുണ്ട്. ശരീരത്തെ അത് ശുദ്ധീകരിച്ച് നിലനിര്‍ത്തും. ഡിറ്റോക്‌സ് വാട്ടറാണ് ജാന്‍വി കഴിക്കാറുള്ളത്. തിളപ്പിച്ചാറിയ വെള്ളത്തില്‍ ചെറുനാരങ്ങ ജ്യൂസും, ഒരു ടേബിള്‍ സ്പൂണ്‍ തേനുമാണ് ചേര്‍ക്കുക.
ശരീരത്തിനും ആരോഗ്യത്തിനുമായി എട്ട് മണിക്കൂര്‍ ഭക്ഷണ രീതിയാണ് ജാന്‍വി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ എട്ട് മണിക്കൂര്‍ ആവശ്യമായ ഭക്ഷണം എല്ലാം കഴിക്കും. അടുത്ത 16 മണിക്കൂറില്‍ നടി ഉപവാസമിരിക്കും. ഇത് ശരീരത്തിന് ഗുണം ചെയ്യും. ഗ്ലൂട്ടന്‍ രഹിത റോട്ടികളും അതിന് ചേര്‍ന്ന രീതിയില്‍ പച്ചക്കറികളുമാണ് ഭക്ഷണത്തില്‍ ഉണ്ടായിരിക്കുക.
വീട്ടില്‍ നിന്ന് പാകം ചെയ്ത ലളിതമായ ഭക്ഷണാണ് ജാന്‍വി എപ്പോഴും കഴിക്കാറുള്ളത്. ഭക്ഷണം കഴിക്കാതിരിക്കുന്ന ഡയറ്റിനോട് ജാന്‍വിക്ക് താല്‍പര്യമില്ല. ഹോംലി ഫുഡ് നടിക്ക് നിര്‍ബന്ധമാണ്. ഇവയെല്ലാം നടി സ്ലിമ്മായി നിലനിര്‍ത്താനും അതുപോലെ കുടവയര്‍ കുറയ്ക്കാനുമെല്ലാം സഹായിച്ചിട്ടുണ്ട്.












Click it and Unblock the Notifications