ജീരക വെള്ളം പൊളിയാണ്, രാവിലെ ഇങ്ങനെ ഒന്ന് കഴിച്ച് നോക്കൂ, പൊണ്ണത്തടിയെ പറപ്പിക്കാം
കുടവയറും പൊണ്ണത്തടിയും ഒരുമിച്ച് വന്നിട്ടുണ്ടോ? എങ്കില്‍ നമ്മുടെ ശരീരത്തെ ശരിക്കും ശ്രദ്ധിക്കേണ്ട സമയം ആയിരിക്കുകയാണ്. കാരണം ഫിറ്റ്‌നെസ് നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. അത് വീണ്ടെടുക്കണമെങ്കില്‍ നല്ല കിടിലന്‍ ഡയറ്റ് തന്നെ ആവശ്യമാണ്. ആദ്യം നമ്മള്‍ ചെയ്യേണ്ടത് നമ്മുടെ ഭക്ഷണ രീതി ഒന്നാകെ പൊളിക്കുകയാണ്. അമിത കൊഴുപ്പുള്ള ഭക്ഷണം നമ്മള്‍ കഴിക്കുകയേ ചെയ്യരുത്.
അതാണ് പൊണ്ണത്തടിക്കും കുടവയറിനുമെല്ലാം കാരണമാകുന്നത്. രണ്ടാമത്തെ കാര്യം കൃത്യമായ വ്യായാമമാണ്. അതില്ലെങ്കില്‍ ഒന്നും ശരിയാവില്ല. ജങ്ക് ഫുഡുകള്‍ നമുക്ക് വളരെ പ്രിയപ്പെട്ടതായിരിക്കും. എന്നാല്‍ അതിനെ പൂര്‍ണമായും ഒഴിവാക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണം. ശരീരത്തിന് ജങ്ക് ഫുഡുകളുടെ ആവശ്യമേയില്ല.

നമ്മുടെ ഡയറ്റിലേക്ക് ജീരക വെള്ളം ഉള്‍പ്പെടുത്തുക. തീര്‍ച്ചയായും പലരുടെയും വീട്ടില്‍ ജീരക വെള്ളം ഉണ്ടാവും. എന്നാല്‍ അതിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ശ്രദ്ധിച്ച് കഴിച്ചാല്‍ ശരീരത്തില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ജീരക വെള്ളത്തിന് സാധിക്കും. ഭാരം കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് ജീരക വെള്ളം.
അതിരാവിലെ ഇത് എന്നും കഴിക്കാന്‍ ശ്രമിക്കണം . ഇത് ശരീരത്തിന് ഏറെ ഉന്മേഷം നല്‍കും. ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടിയിട്ടുണ്ടെങ്കില്‍ അതിനെ നീക്കം ചെയ്യാന്‍ ജീരക വെള്ളം കൊണ്ട് സാധിക്കും. നമ്മുടെ മെറ്റാബോളിസത്തെ മെച്ചപ്പെടുത്താനുള്ള കഴിവ് ജീരകത്തിനുണ്ട്. വേഗത്തില്‍ ദഹനം സാധ്യമാക്കും. ഇവ കലോറികളെ വേഗത്തില്‍ ദഹിപ്പിക്കുന്നതിനും സഹായിക്കും.
ജീരക വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത് ഏറ്റവും ആരോഗ്യപ്രദമാണ്. ഏറ്റവും റിഫ്രഷിങ്ങാക്കുന്ന വെള്ളം കൂടിയാണിത്. നമ്മുടെ ദഹനത്തെ ഇവ കൃത്യമാക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ദഹനം മികച്ചതാവുന്നതിലൂടെ നമ്മുടെ ശരീരത്തെ ഏറ്റവും ആരോഗ്യത്തിലേക്ക് നയിക്കും. വേഗത്തില്‍ കുടവയര്‍ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും.
കാരണം ശരീരത്തിലെ കൊഴുപ്പിനെ ഇവ വേഗത്തില്‍ നീക്കം ചെയ്യും. നമ്മുടെ വയറില്‍ ദഹിക്കാതെ കിടക്കുന്നതെല്ലാം എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ ജീരക വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന കാര്യങ്ങള്‍ കൊണ്ട് സാധിക്കും. അതുകൊണ്ട് ഭക്ഷണത്തിന് മുമ്പായി നിത്യേന ജീരക വെള്ളം ശീലമാക്കണം.
ശരീരത്തിലെ രക്തത്തിലെ പഞ്ചസാര കൃത്യമായ അളവില്‍ നിയന്ത്രിച്ച് നിര്‍ത്തേണ്ടത് മറ്റൊരു അത്യാവശ്യ കാര്യമാണ്. ഇതിലൂടെ മാത്രമേ അമിത വിശപ്പിനെ നമുക്ക് നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കൂ. പലപ്പോഴും നമ്മുടെ പൊണ്ണത്തടിക്ക് കാരണാകുന്നത് അമിതമായ വിശപ്പാണ്.
അതിലൂടെ ഒരു ദിവസം നിരവധി തവണ നമ്മള്‍ ഭക്ഷണം കഴിക്കും. ഇതിലൂടെ കലോറികള്‍ ധാരാളം ശരീരത്തിലെത്തും. എന്നാല്‍ ജീരക വെള്ളം കുടിക്കുന്നതിലൂടെ അനാരോഗ്യകരമായ ഭക്ഷണത്തിനോടുള്ള നമ്മുടെ ആസക്തിയെ കുറയ്ക്കാന്‍ സാധിക്കും. അതിലൂടെ കുടവയറും പൊണ്ണത്തടിയും കുറയ്ക്കാനാവും.












Click it and Unblock the Notifications