Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായം 45ലെത്തി, ജ്യോതികയ്ക്ക് ഒരു മാറ്റവുമില്ല, ചുമ്മാതല്ല ഇത്ര ലുക്ക്; കഴിക്കുന്നത് ഇതൊക്കെയാണ്

വര്‍ഷങ്ങളായി തെന്നിന്ത്യയുടെ പ്രിയ നടിയാണ് ജ്യോതിക. വിവാഹം കഴിഞ്ഞതോടെ ഒരു ഇടവേള നടി എടുത്തെങ്കിലും അവരോടും ഇഷ്ടം തമിഴ് ലോകത്ത് ഒട്ടും കുറഞ്ഞിട്ടില്ല. തെന്നിന്ത്യയില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു ഒരുകാലത്ത് ജ്യോതിക. വാലി, ടാഗോര്‍, കാക്ക കാക്ക, പേരഴകന്‍, പൂവെല്ലാം ഉന്‍ വാസം, ചന്ദ്രമുഖി, മൊഴി പോലുള്ള ചിത്രങ്ങള്‍ ജ്യോതികയ്ക്ക് വളരെയധികം ആരാധകരെ സമ്മാനിച്ച ചിത്രങ്ങളാണ്.

തിരിച്ചുവരവ് ജ്യോതിഷ വീണ്ടും മലയാളത്തിലും ഹിന്ദിയും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം കാതല്‍ ദ കോറില്‍ ജ്യോതികയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ കഴിഞ്ഞ ദിവസം റിലീസായ ശെയ്ത്താനില്‍ നടിയുടെ പ്രകടനം ഹിന്ദി സിനിമയില്‍ ആകെ ചര്‍ച്ചയായിരിക്കുകയാണ്.

jyothika-weight-loss-tps

എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നത് ജ്യോതികയുടെ ഫിറ്റ്‌നെസിനെയും ഡയറ്റിനെയും കുറിച്ചാണ്. പ്രായം 45ലെത്തിയെങ്കിലും ഇപ്പോഴും പഴയ സൗന്ദര്യം നടിക്ക് നഷ്ടമായിട്ടില്ല. മമ്മൂട്ടിയെ പോലുള്ള നായകന്‍മാരുടെ ഒപ്പം എളുപ്പത്തില്‍ അഭിനയിച്ച് നില്‍ക്കാനും ജ്യോതികയ്ക്ക് സാധിക്കുന്നുണ്ട്. അതിന് കാരണം ജ്യോതിക പിന്തടരുന്ന ഡയറ്റാണ്.

ഒപ്പം വര്‍ക്കൗട്ടിലെ രീതികളും വ്യത്യസ്തമാണ്. ഇന്‍സ്റ്റഗ്രാമില്‍ ജ്യോതിക തന്റെ വര്‍ക്കൗട്ടുകളെ കുറിച്ചും ഫിറ്റ്‌നെസിനെ കുറിച്ചുമെല്ലാം ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. തീര്‍ച്ചയായും നമ്മുടെ ഭാരം കുറയ്ക്കാന്‍ കൂടി ഇവയെല്ലാം സഹായിക്കും. ഫിറ്റ്‌നെസ് ഫ്രീക്ക് എന്ന പേര് തന്നെ ജ്യോതികയ്ക്ക് തമിഴ് സിനിമാ മേഖലയിലുണ്ട്.

സ്ഥിരമായി ജിമ്മില്‍ പോകാറുണ്ട് ജ്യോതിക. അതുകൊണ്ട് അമിത വണ്ണം നടിയെ അലട്ടുന്നേയില്ല. മികച്ച ഷേപ്പില്‍ നിലനില്‍ക്കാനും ജ്യോതികയെ ഇത് സഹായിക്കും. ഒരിക്കല്‍ പോലും വര്‍ക്കൗട്ട് സെഷനുകള്‍ അവര്‍ ഒഴിവാക്കാറില്ല. ചില വ്യായാമ മുറകള്‍ക്ക് ജ്യോതിക ഏറെ പ്രാധാന്യം നല്‍കാറുണ്ട്. അതിലൊന്നാണ് സ്‌ട്രെങ്ത് ട്രെയിനിംഗ് വ്യായാമങ്ങള്‍.

ഇത് നമ്മുടെ പേശികളെ ബലപ്പെടുത്തുന്നതാണ്. ഇതിനൊപ്പം ബോഡി വെയ്റ്റ് വ്യായാമങ്ങളും ജ്യോതിക ചെയ്യാറുണ്ട്. വെയ്റ്റ് ലിഫ്റ്റിംഗ്, ഹെഡ്‌സ് സ്റ്റാന്‍ഡ്‌സ് പോലുള്ളവയാണ് ജ്യോതിക സ്ഥിരമായി ചെയ്യാറുള്ളത്. ഇതിലൂടെ അമിത ഭാരം ഒരിക്കലും ഉണ്ടാവില്ലെന്ന് ഉറപ്പിക്കുകയാണ് നടി ചെയ്യുന്നത്.

വ്യായാത്തിന് പുറമേ ബാലന്‍സ് ചെയ്തുള്ള ഡയറ്റാണ് നടിയുടെ മറ്റൊരു ആരോഗ്യരഹസ്യം. കൂടുതലും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് ജ്യോതിക കഴിക്കാറുള്ളത്. കലോറികള്‍ തീര്‍ത്തും കുറഞ്ഞ ഭക്ഷണമാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. അതുപോലെ കഴിക്കുന്ന ഭക്ഷണത്തിന് കൃത്യമായൊരു അളവുണ്ടാവും.

സാധാരണ കഴിക്കുന്നതിലും കുറവായിരിക്കും ഇത്. ആവശ്യത്തിന് വേണ്ട കലോറികള്‍ മാത്രമടങ്ങിയ ഭക്ഷണമാണ് കൂടുതലും കഴിക്കുക. ധാരാളം വെള്ളം കുടിക്കുന്നതാണ് ഡയറ്റിലെ മറ്റൊരു ശീലം. ഇത് ദഹനത്തെ കൃത്യമാക്കും. ശരീരത്തില്‍ ഊര്‍ജത്തെ നിറയ്ക്കാനും ജ്യോതികയെ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+