ഇത് കാര്‍ത്തിക് ആര്യന്‍ തന്നെയാണോ? ചന്തു ചാമ്പ്യനില്‍ വന്‍ മേക്കോവര്‍; ഭാരം കുറച്ചത് ഇങ്ങനെ
ബോളിവുഡില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായിരിക്കുന്നത് കാര്‍ത്തിക് ആര്യനാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചന്തു ചാമ്പ്യന്റെ ട്രെയിലര്‍ കണ്ട് താരലോകം ഒന്നാകെ ഞെട്ടിയിരിക്കുകയാണ്. ഇത് കാര്‍ത്തിക് ആര്യന്‍ തന്നെയാണോ എന്നറിയാത്ത വിധത്തിലുള്ള മാറ്റങ്ങളായിരുന്നു ചിത്രത്തില്‍ കാര്‍ത്തിക് ആര്യന്‍ നടത്തിയത്.
അമ്പരപ്പിക്കുന്ന ഫിസിക്കല്‍ ട്രെയിനിംഗും അതുപോലെ അതിവേഗത്തിലും, സ്വാഭാവികമായും ഭാരം കുറയുന്നതുമായ കാര്യങ്ങളാണ് കാര്‍ത്തിക് ചെയ്തത്. അതിനായി മറ്റ് മാര്‍ഗങ്ങളെയൊന്നും താരം കൂട്ടുപിടിച്ചിട്ടില്ല. എല്ലാം വളരെ ഓര്‍ഗാനിക്കായിട്ടാണ് നടന്നത്. എന്തൊക്കെയാണ് കാര്‍ത്തിക് ചിത്രത്തിലെ മേക്കോവറിനായി ചെയ്തതെന്ന് നോക്കാം.

സാധാരണ റെമാന്‍ഡിക് കോമഡി, ഫീല്‍ ഗുഡ് ചിത്രങ്ങളാണ് കാര്‍ത്തിക് ആര്യന്‍ പെര്‍ഫോമന്‍സിനായി തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ തന്റെ കംഫര്‍ട്ട്‌സോണ്‍ വിട്ട് പുറത്തേക്ക് വന്നിരിക്കുകയാണ് കാര്‍ത്തിക്. ഇതിന്റെ ഭാഗമായിട്ടാണ് താരത്തിന് ഭാരം കുറയ്‌ക്കേണ്ടി വന്ന്. ചന്തു ചാമ്പ്യനില്‍ സൈനികനായും ബോക്‌സറായിട്ടുമെല്ലാം സ്‌ക്രീനില്‍ എത്തേണ്ടിയിരുന്നു കാര്‍ത്തിക്കിന്.
അതിന് ഭാരം വര്‍ധിപ്പിക്കുകയും കുറയ്ക്കുകയുമെല്ലാം ചെയ്യേണ്ടിയിരുന്നു. ഇന്ത്യയുടെ ആദ്യ പാരാലിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാക്കളായ മുരളീകാന്ത് പെട്കറെയാണ് കാര്‍ത്തിക് ആര്യന്‍ സ്‌ക്രീനില്‍ അവതരിപ്പിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ കാര്‍ത്തിക് നടത്തിയത്.സംവിധായകന്‍ കബീര്‍ ഖാന്‍ തന്നെയാണ് കാര്‍ത്തിക് എത്രത്തോളം വലിയ മാറ്റങ്ങളാണ് നടത്തിയതെന്ന് പറഞ്ഞത്.
കാര്‍ത്തിക്കിന്റെ ശരീരത്തില്‍ 39 ശതമാനം ബോഡി ഫാറ്റുണ്ടായിരുന്നു. അന്താരാഷ്ട്ര തലത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി കായിക ജേതാവിനെയാണ് കാര്‍ത്തിക് ചിത്രത്തില്‍ അവതരിപ്പിക്കേണ്ടതെന്ന് പറഞ്ഞിരുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ ശരീരം വലിയ രീതില്‍ മാറണം. എന്നെ നോക്കി ചിരിച്ച് കൊണ്ട് അതെല്ലാം ചെയ്യാമെന്നായിരുന്നു കാര്‍ത്തിക് പറഞ്ഞതെന്നും കബീര്‍ ഖാന്‍ പറഞ്ഞു.
ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ സ്‌റ്റെറോയിഡുകള്‍ ഒന്നുമില്ലാതെ ചിത്രത്തില്‍ കാണുന്ന രൂപത്തിലായിരുന്നു. 7 ശതമാനം മാത്രമായിരുന്നു കാര്‍ത്തിക്കിന്റെ ബോഡി ഫാറ്റ്. സ്റ്റെറോയിഡുകള്‍ പാടില്ലെന്ന കാര്യത്തില്‍ കാര്‍ത്തിക്കിന് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും കബീര്‍ ഖാന്‍ പറഞ്ഞു.
ചന്തു ചാമ്പ്യനാവുന്നതിന് വേണ്ടി കാര്‍ത്തിക് ആര്യന്‍ 14 മാസങ്ങളാണ് വര്‍ക്കൗട്ട് അടക്കമുള്ള കാര്യങ്ങള്‍ ചെയ്തത്. ബോക്‌സിംഗ് പരിശീലിക്കുകയും, ഡയറ്റില്‍ മാറ്റം വരത്തുകയും ചെയ്തു. മധുരം കഴിക്കുന്നത് പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു കാര്‍ത്തിക്, രണ്ട് 50 കിലോഗ്രാം ഡമ്പല്‍സ് ഉപയോഗിച്ച് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും കാര്‍ത്തിക്ക് നേരത്തെ പങ്കുവെച്ചിരുന്നു.
അതേസമയം കാര്‍ത്തിക്കിന്റെ രീതി മികച്ചതാണ്. പക്ഷേ പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ നോക്കുന്നത് നമ്മുടെ ദഹനത്തെ പതിയെയാക്കും. പേശികളിലും ഇടിവുണ്ടാവും. ഹോര്‍മോണുകളെയും ഇവ താളം തെറ്റിക്കും. നമ്മുടെ പ്രതിരോധ ശേഷിയെയും ദുര്‍ബലമാക്കും. അതുകൊണ്ട് ഡയറ്റ് ആദ്യം ബാലന്‍സ് ചെയ്യുക. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ കുറയ്ക്കുക. സ്ഥിരമായി വ്യായാമം ചെയ്യുകയും ചെയ്താല്‍ ഭാരം കുറയ്ക്കാനാവും.












Click it and Unblock the Notifications