അടുക്കളയിലെ ടൈൽ നിറയെ കറകളും എണ്ണമയവുമാണോ? വൃത്തിയാക്കാനുളള എളുപ്പ വഴികളിതാ

നമ്മുടെ അടുക്കളകളിലെ സ്ലാബുകളിലും നിലത്തും ഉളള ടൈലുകളിൽ അഴുക്ക് പിടിക്കാൻ വളരെ എളുപ്പമാണ്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും എണ്ണയും വെളളവും ഒക്കെ വീണ് ടൈൽ വളരെ വേഗത്തിൽ തന്നെ വൃത്തികേടാകും.

ഭക്ഷണം ഉണ്ടാക്കുന്ന ഇടമായത് കൊണ്ട് തന്നെ ഇവിടം വൃത്തിയാക്കാൻ കെമിക്കലുകൾ ഉപയോഗിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. പകരം നമ്മുടെ അടുക്കളയിലുള്ള സാധനങ്ങൾ കൊണ്ട് തന്നെ ടൈലുകൾ വൃത്തിയാക്കാം.

1 . ചെറുനാരങ്ങാ നീര്

ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ 2 ടേബിൾസ്പൂൺ നാരങ്ങാനീര് ചേർക്കുക. ഇത് തുണിയിൽ മുക്കി ടൈലുകൾ തുടച്ച് ഒരു 15-20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഒരല്പം ഉപ്പു കൂടി ചേർത്താൽ കറകൾ പെട്ടെന്ന് മാറിക്കിട്ടും.

Kitchen

2. ബേക്കിംഗ് സോഡ

കട്ടിയുളള കറകളാണെങ്കിൽ കളയാൻ ബേക്കിംഗ് സോഡയാണ് നല്ലത്. ടീസ്പൂൺ ബേക്കിംഗ് സോഡ വെള്ളത്തിൽ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കറയുള്ള ഭാഗങ്ങളിൽ തേച്ചു പിടിപ്പിച്ച് 10 മിനിറ്റിനു ശേഷം മൃദുവായ ബ്രഷ് കൊണ്ട് ഉരച്ചു കഴുകാം.

3. കഞ്ഞിവെള്ളം

ചോറ് വാർത്തതിന് ശേഷം കഞ്ഞി വെള്ളം കളയരുത്. ഇത് ടൈലുകൾക്ക് തിളക്കം കൂട്ടാൻ സഹായിക്കും. കഞ്ഞി വെള്ളം തണുത്ത ശേഷം ടൈലുകളിൽ സ്പ്രേ ചെയ്ത് മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടച്ചെടുത്താൽ ടൈലിന് തിളക്കം കൂടും.

നിങ്ങളുടെ ചായപ്പൊടിയിൽ ഇരുമ്പ് പൊടിയുണ്ടോ? എങ്ങനെ വീട്ടിൽ വെച്ച് തന്നെ കണ്ടുപിടിക്കാം? അറിയാം
നിങ്ങളുടെ ചായപ്പൊടിയിൽ ഇരുമ്പ് പൊടിയുണ്ടോ? എങ്ങനെ വീട്ടിൽ വെച്ച് തന്നെ കണ്ടുപിടിക്കാം? അറിയാം

4. ഉപ്പ്

ടൈലിൽ എണ്ണ മയമുളള ഭാഗത്ത് കുറച്ച് ഉപ്പ് വിതറുക. പകുതി മുറിച്ച ചെറുനാരങ്ങ കൊണ്ടോ നനഞ്ഞ തുണി കൊണ്ടോ നന്നായി ഉരച്ച് കഴുകുക. എണ്ണക്കറ മാറിക്കിട്ടും.

5. വിനാഗിരി

ഒരു കപ്പ് വെള്ളത്തിൽ 2 സ്പൂൺ വിനാഗിരി ചേർത്ത് ഇളക്കുക. ഇത് ഒരു സ്പ്രേ ബോട്ടിലിൽ നിറച്ച് പഴകിയ കറകളും എണ്ണ മയവും ഇളള ഭാഗത്ത് തളിക്കുക. പത്ത് മിനുട്ടിന് ശേഷം തുടച്ച് മാറ്റുകയോ കഴുകി കളയുകയോ ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma