എയർ ഫ്രൈയർ എങ്ങനെ വൃത്തിയാക്കണം എന്നറിയില്ലേ? ചൂടുവെളളവും സോപ്പും മാത്രം മതി

ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും കാണുന്ന ഒന്നാണ് എയർ ഫ്രൈയർ. കൊളസ്ട്രോൾ ഉളളവരും ജിമ്മിൽ പോകുന്നവരുമെല്ലാം തീരെ എണ്ണയില്ലാതെ ഭക്ഷണം പാചകം ചെയ്യാൻ ആശ്രയിക്കുന്നത് എയർ ഫ്രൈയറിനെ ആണ്.

എന്നാൽ മിക്കവർക്കും എയർ ഫ്രൈയർ എങ്ങനെ വൃത്തിയാക്കാം എന്നതിനെ കുറിച്ച് വലിയ ധാരണയില്ല. എയർ ഫ്രൈയർ കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ പുക വരാനും ദുർഗന്ധമുണ്ടാകാനും പിന്നീട് കഴുകിക്കളയാൻ പ്രയാസമുള്ള കറകൾ ഉണ്ടാകാനും സാധ്യതയുണ്ട്. ചെറുചൂടുവെള്ളവും പാത്രം കഴുകുന്ന സോപ്പും ഉപയോഗിച്ച് എയർ ഫ്രൈയറിന് കേടുപാടുകൾ ഒന്നും വരാതെ എങ്ങനെ വൃത്തിയാക്കാമെന്ന് നോക്കാം.

ഉപയോഗശേഷം എയർ ഫ്രൈയറിന്റെ പ്ലഗ് ഊരിമാറ്റി പൂർണ്ണമായും തണുക്കാൻ അനുവദിക്കുക. പാചകം കഴിഞ്ഞയുടൻ ബാസ്കറ്റിലും ട്രേയിലും നല്ല ചൂടുണ്ടാകും. ചൂടോടെ തണുത്ത വെള്ളത്തിലിട്ടാൽ നോൺ സ്റ്റിക് കോട്ടിംഗിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. തണുത്ത ശേഷം ഭക്ഷണാവശിഷ്ടങ്ങൾ തട്ടിക്കളഞ്ഞ് ബാസ്കറ്റും ട്രേയും പുറത്തെടുക്കുക.

air fryer

ഒരു വലിയ പാത്രത്തിൽ ചെറുചൂടുവെള്ളം എടുത്ത് അതിൽ അല്പം ഡിഷ് സോപ്പ് ചേർക്കുക. ബാസ്കറ്റും ട്രേയും 10 മുതൽ 15 മിനിറ്റ് വരെ മുക്കിവെക്കുക. ഇതോടെ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കെല്ലാം ഇളകിപ്പോരും. കുതിർത്ത ശേഷം ഒരു സ്പോഞ്ചോ തുണിയോ ഉപയോഗിച്ച് ഓരോ ഭാഗവും പതുക്കെ തുടച്ച് വൃത്തിയാക്കുക. എണ്ണ അടിഞ്ഞുകൂടാൻ സാധ്യതയുള്ള മൂലകൾ, ട്രേയിലെ ചെറിയ ദ്വാരങ്ങൾ, ബാസ്കറ്റിന്റെ അരികുകൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കുക.

നിങ്ങളുടെ കിടക്കയ്ക്ക് മുഷിഞ്ഞ മണമുണ്ടോ? വിനാഗിരി കൊണ്ട് കിടക്ക എളുപ്പത്തിൽ വൃത്തിയാക്കാം
നിങ്ങളുടെ കിടക്കയ്ക്ക് മുഷിഞ്ഞ മണമുണ്ടോ? വിനാഗിരി കൊണ്ട് കിടക്ക എളുപ്പത്തിൽ വൃത്തിയാക്കാം

ഇടുങ്ങിയ സ്ഥലങ്ങൾ വൃത്തിയാക്കാൻ പഴയ ടൂത്ത് ബ്രഷ് ഉപയോഗിക്കാം. ചെറുചൂടുവെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. തുടർന്ന് ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ച് വെള്ളം കളയാം. മെഷീന്റെ ഉൾഭാഗവും വൃത്തിയാക്കേണ്ടതുണ്ട്. പ്ലഗ് ഊരിവെച്ച് തണുത്ത ശേഷം എയർ ഫ്രയർ ചെറുതായി ചരിച്ചോ തലകീഴായോ വെക്കുക. ചെറുചൂടുള്ള സോപ്പുവെള്ളത്തിൽ മുക്കി നന്നായി പിഴിഞ്ഞെടുത്ത തുണി ഉപയോഗിച്ച് ഉൾഭാഗം തുടയ്ക്കുക.

ഹീറ്റിംഗ് കോയിലിന് ചുറ്റും വളരെ ശ്രദ്ധയോടെ വേണം തുടയ്ക്കാൻ. മെഷീനുള്ളിലേക്ക് നേരിട്ട് വെള്ളം ഒഴിക്കാനോ ഇലക്ട്രിക്കൽ ഭാഗങ്ങളിൽ നനയാനോ പാടില്ല. അവസാനം വെള്ളത്തിൽ മുക്കി പിഴിഞ്ഞ തുണികൊണ്ട് ഒന്നുകൂടി തുടച്ച് ഉണക്കുക. ഓരോ ഉപയോഗശേഷവും പുറംഭാഗവും ഹാൻഡിലും തുടച്ച് വൃത്തിയാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma