അടുക്കളയിലെ വാസ്തു ശാസ്ത്രം, അരിയും ഉപ്പും മഞ്ഞളും എവിടെ വേണം വെയ്ക്കാൻ?

വാസ്തുശാസ്ത്ര പ്രകാരം നമ്മുടെ വീടുകളിലെ അടുക്കള ഭക്ഷണം ഉണ്ടാക്കാനുളള ഒരിടം മാത്രമല്ല. മറിച്ച് അടുക്കള അന്നപൂര്‍ണേശ്വരി, സമൃദ്ധി എന്നിവയൊക്കെയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. അതുകൊണ്ട് തന്നെ അടുക്കളയിലെ ഓരോ സാധനങ്ങള്‍ക്കും വാസ്തുശാസ്ത്ര പ്രകാരം അതിന്റേതായ സ്ഥാനങ്ങള്‍ കല്‍പ്പിച്ച് നല്‍കിയിട്ടുണ്ട്.

വാസ്തു ശാസ്ത്രത്തിലെ വിശ്വാസ പ്രകാരം അരി, ഉപ്പ്, മഞ്ഞള്‍ എന്നിവ അടുക്കളയില്‍ വെച്ചിരിക്കുന്ന സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങൾ വാസ്തു ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളാണെങ്കിൽ ഓരോന്നും എവിടെയാണ് വെക്കേണ്ടത് എന്ന് അറിയാം.

വാസ്തു ശാസ്ത്രം അനുസരിച്ച് ഉപ്പിന്റെ സ്ഥാനം അടുക്കളയുടെ തെക്കുപടിഞ്ഞാറ് അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്ത് ആയിരിക്കണം. ഉപ്പ് ലക്ഷ്മീദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം. അത് നെഗറ്റീവ് ആയിട്ടുളള ഊർജ്ജത്തെ വലിച്ചെടുക്കും. ഉപ്പ് പ്ലാസ്റ്റിക് പാത്രത്തിലോ ലോഹ പാത്രത്തിലെ ഇട്ട് വെക്കരുത്. പകരം ചില്ല് കുപ്പിയിലോ മൺ പാത്രത്തിലോ വേണം ഉപ്പ് സൂക്ഷിക്കാൻ.

Kitchen

മഞ്ഞളിനെ ഐശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ വാസ്തുശാത്രപ്രകാരം അടുക്കളയുടെ വടക്ക് അല്ലെങ്കിൽ വടക്കുകിഴക്ക് ഭാഗത്ത് വേണം മഞ്ഞൾ ഇട്ട പാത്രം സൂക്ഷിക്കാൻ. മഞ്ഞൾ ഇടാൻ ചെമ്പ്, പിത്തള പാത്രങ്ങളോ ഗ്ലാസ് കുപ്പിയോ ഉപയോഗിക്കാവന്നതാണ്.

ഭക്ഷണത്തിന്റെ ദേവതയായ അന്നപൂർണേശ്വരിയുമായി ബന്ധപ്പെട്ടതാണ് അരി. വാസ്തു ശാസ്ത്രപ്രകാരം അരിയും ഗോതമ്പും വലിയ പാത്രങ്ങളിൽ അടുക്കളയുടെ തെക്കുപടിഞ്ഞാറ് അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്ത് വയ്ക്കണം. അരി ഇട്ടിരിക്കുന്ന പാത്രം വെറും നിലത്ത് വെ്ക്കരുത്. മരപ്പലക ഇട്ട് അതിന് മുകളിൽ വെക്കുന്നതാണ് ഉചിതം.

''ബിഗ് ബോസ് സീസൺ 7 വിജയി ഞാൻ തന്നെയാണ്, എനിക്ക് കിട്ടേണ്ട കപ്പ് എനിക്ക് കിട്ടി, ആരെന്ത് പറഞ്ഞാലും പ്രശ്നമില്ല'
''ബിഗ് ബോസ് സീസൺ 7 വിജയി ഞാൻ തന്നെയാണ്, എനിക്ക് കിട്ടേണ്ട കപ്പ് എനിക്ക് കിട്ടി, ആരെന്ത് പറഞ്ഞാലും പ്രശ്നമില്ല'

ഉപ്പ്, മഞ്ഞൾ, അരി എന്നിവ വയ്ക്കുന്ന പാത്രങ്ങൾ കാലിയാക്കി വെക്കുന്നത് അത്ര നല്ലതല്ലെന്നാണ് വാസ്തുശാത്രം പറയുന്നത്. വീട്ടിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഒരു പിടിയെങ്കിലും ഈ പാത്രങ്ങളിൽ സാധനങ്ങൾ എപ്പോഴും ബാക്കിയുണ്ടാകുന്നതാണ് നല്ലതത്രേ. ഉപ്പ്, മഞ്ഞൾ, അരി എന്നിവ സൂര്യാസ്തമയത്തിന് ശേഷം മറ്റുളളവർക്ക് കൊടുക്കുന്നത് ദോഷകരമാണ് എന്നും വിശ്വാസമുണ്ട്. അതുകൊണ്ട് പലരും പകൽ സമയത്ത് മാത്രമാണ് ദാനം ചെയ്യാൻ തയ്യാറാകുന്നത.

ഉപ്പും മഞ്ഞളും അരിയും പാത്രങ്ങളിൽ നിന്ന് കൈ കൊണ്ട് നേരിട്ട് എടുക്കരുത് എന്നും വാസ്തുസാത്രം നിർദേശിക്കുന്നു. പാത്രത്തിൽ നിന്ന് സ്പൂണോ തവിയോ ഉപയോഗിച്ച് എടുക്കുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+