2 കഷ്ണം ചെറുനാരങ്ങ, ഇഞ്ചി, ചായയില്‍ ചേര്‍ത്ത് കഴിക്കൂ, കുടവയര്‍ പിന്നെ കാണില്ല; മാറ്റം വരും ഇങ്ങനെ
കുടവയറും പൊണ്ണത്തടിയും എങ്ങനെ കുറയും. ശരീരത്തിന്റെ ഫിറ്റ്‌നസെ് കുറയുമ്പോള്‍ നമ്മളെല്ലാം ഒരേസ്വരത്തില്‍ ചോദിക്കുന്ന ചോദ്യങ്ങളാണിത്. തീര്‍ച്ചയായും അതിന് മാര്‍ഗങ്ങളുണ്ട്. ചെറുനാരങ്ങയും ഇഞ്ചിയുമാണ് അതിനുള്ള ഏറ്റവും നല്ല മാര്‍ഗങ്ങള്‍ ഇവ രണ്ടും ചേര്‍ത്ത് ചായയുണ്ടാക്കി കഴിച്ചാല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ശരീരത്തിനുണ്ടാവും.
കാരണം ഇവയ്‌ക്കെല്ലാം ഗുണങ്ങള്‍ നിരവധിയാണ്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ നമ്മുടെ കുടവയറിനെയെല്ലാം കുറയ്ക്കാന്‍ ഇവ സഹായിക്കും. ഈ മഴക്കാലത്ത് തീര്‍ച്ചയായും നമ്മുടെ ശരീരം വിയര്‍ത്താല്‍ മാത്രമേ ഡയറ്റിന് ഗുണമുണ്ടാകൂ. അതിന് ഏറ്റവും നല്ലതും ഇവ തന്നെയാണ്. മഴക്കാലത്ത് നമ്മുടെ ശരീരത്തെ ഡയറ്റിന് അനുകൂലമാക്കിയെടുക്കാനും ഇവയ്ക്ക് സാധിക്കും.

ചായ ദിവസത്തില്‍ ഒന്നോ രണ്ടോ എണ്ണം കഴിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളുണ്ടാവില്ല. ചായ പോഷകങ്ങളാല്‍ സമ്പന്നമാണ്. അതുപോലെ നമ്മുടെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താനുള്ള ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ ആന്റിഓക്‌സിഡന്റിനാല്‍ സമ്പന്നമാണ് ചായ. അതുപോലെ മഴക്കാലത്ത് ജലദോഷമോ ചുമയോ പനിയോ വന്നാല്‍ തീര്‍ച്ചയായും ചൂടേറിയ ചായ കുടിക്കാം.
അതില്‍ ചില ഔഷധങ്ങള്‍ കൂടി ചേര്‍ക്കുന്നതും നന്നായിരിക്കും. പ്രത്യേകിച്ച് ചുക്ക് കാപ്പി നമ്മുടെ തൊണ്ടുവേദനയെ മാറ്റും. മഴക്കാലത്ത് ഇവ രോഗങ്ങളില്‍ നിന്നടക്കം രക്ഷ നേടാന്‍ നമ്മുടെ ശരീരത്തെ വേഗത്തില്‍ സഹായിക്കും. അതുകൊണ്ടാണ് ഔഷധ ഗുണങ്ങള്‍ വേണമെന്ന് പറയുന്നതിന്റെ കാരണം.
ചായയുണ്ടാക്കുമ്പോള്‍ ചെറുനാരങ്ങ നീരും ഇഞ്ചിയും അതുപോലെ ചായയിലേക്ക് ചേര്‍ക്കുക. ഇത് നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തും. ഒരു ചെനാരങ്ങ പകുതിയായി മുറിച്ച് അവ ചായയില്‍ ചേര്‍ക്കാം. ഇവ നമ്മുടെ ചായയുടെ സ്വാദും വര്‍ധിപ്പിക്കും. നമ്മുടെ ശരീരത്തിന് ദഹനത്തിന് വേണ്ട ആരോഗ്യം ഇവ കഴിക്കുന്നത് കൊണ്ട് ഉണ്ടാവും.
ഗ്യാസ്‌ട്രോ സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കാനും ഇഞ്ചിയും ചെറുനാരങ്ങും കൊണ്ട് സാധിക്കും. ചായയില്‍ ഇവ നിത്യേന ഉപയോഗിക്കാന്‍ ശ്രമിക്കണം. ദഹനം മെച്ചപ്പെടുത്തുന്നതാണ് ഭാരം കുറയ്ക്കുന്നതിന്റെ ആദ്യ ലക്ഷണം. അതിന് പിന്നാലെ തന്നെ നമ്മുടെ പൊണ്ണത്തടിയും കുറഞ്ഞുവരും.
നമ്മുടെ ശരീരത്തിലെ മറ്റ് പ്രശ്‌നങ്ങള്‍ക്കും ഇവ പരിഹാരം കാണും. നമുക്ക് ഓക്കാനമോ ഛര്‍ദിലോ വരുന്നുണ്ടെങ്കില്‍ ചൂടുള്ള ചായയില്‍ ഇഞ്ചിയോ ചെറുനാരങ്ങയോ ചേര്‍ത്ത് കഴിക്കാവുന്നതാണ്. അതുപോലെ പനി വരുന്നുണ്ടെങ്കില്‍ അതിനെ വേഗത്തില്‍ മാറ്റുകയും, ക്ഷണീത്തില്‍ നിന്ന് മോചിതനാവാനും നമുക്ക് സാധിക്കും.
കാരണം ഇവ രണ്ടും ചേര്‍ത്ത ചായ വലിയ ഉന്മേഷം നല്‍കും. വൈറല്‍ രോഗങ്ങള്‍ക്കെതിരെ പൊരുതാന്‍ ചെറുനാരങ്ങയ്ക്കും ഇഞ്ചിയും ശക്തിയുണ്ട്. അത് ചായയില്‍ ചേരുമ്പോള്‍ ഇരട്ടി ഫലം ലഭിക്കും. മഴക്കാലത്ത് വരുന്ന മറ്റ് രോഗങ്ങളെയും ഇവ പ്രതിരോധിക്കാന്‍ സഹായിക്കും.












Click it and Unblock the Notifications