ചെറുനാരങ്ങ വെള്ളം കുടിക്കുന്നുണ്ടോ? കുടവയര്‍ പോയി കിട്ടും; ഇങ്ങനെ കഴിച്ചില്ലെങ്കില്‍ പണി കിട്ടും
നമ്മുടെ ശരീര ഭാരം കുറയ്ക്കാനും പൊണ്ണത്തടിയെ പൂര്‍ണമായും ഇല്ലാതാക്കാനും ഏറെ ശ്രമങ്ങള്‍ നടത്തുന്നുണ്ടോ? എങ്കില്‍ ചുമ്മാ ഡയറ്റ് മാത്രം പിന്തുടര്‍ന്നാല്‍ പോര. കഴിക്കുന്നത് എങ്ങനെയാണെന്ന് കൂടി ആദ്യം തീരുമാനിക്കുക. ചെറുനാരങ്ങ നീര് ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തിയാല്‍ വലിയ മാറ്റം തന്നെ ശരീരത്തിലുണ്ടാവും.
നിത്യേന അതിരാവിലെ വെറും വയറ്റില്‍ ചെറുനാരങ്ങ ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് അത്യുത്തമമാണ്. നമ്മുടെ ശരീരത്തിലെ ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഇവ സഹായിക്കും. അതിനുള്ള ഗുണങ്ങള്‍ ചെറുനാരങ്ങ വെള്ളത്തിനുണ്ട്. പക്ഷേ അവ കഴിക്കേണ്ടതാണ് ചില രീതികളുണ്ട്. അതൊന്ന് പരിശോധിക്കാം.

ചെറുനാരങ്ങ വെള്ളം നമ്മുടെ ഭാരം കുറയ്ക്കുമെന്ന കാര്യം ആരോഗ്യ വിദഗ്ധര്‍ സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ ചെറുനാരങ്ങ ചേരുമ്പോള്‍ തന്നെ വെള്ളത്തിന് നല്ല ടേസ്റ്റുണ്ടാവും. പക്ഷേ കൂടുതല്‍ രുചിക്ക് വേണ്ടി ആ വെള്ളത്തില്‍ പഞ്ചസാരയോ ഉപ്പോ ചേര്‍ക്കരുത്. ഒരിക്കലും ഇക്കാര്യം തെറ്റിക്കാന്‍ പാടില്ല. കാരണം പഞ്ചസാരയോ ഉപ്പോ ചേര്‍ന്നാല്‍ കലോറികള്‍ ധാരാളമായി വര്‍ധിക്കും.
ഇതോടെ ചെറുനാരങ്ങയുടെ ഗുണങ്ങള്‍ തന്നെ ഇല്ലാതായി പോകും. കലോറികള്‍ ഈ ഗുണങ്ങളെ ഒന്നാകെ ഇല്ലാതാക്കും. ആറ് കലോറികളാണ് വര്‍ധിക്കുക. നിര്‍ബന്ധമായും അതുകൊണ്ട് ഇവ രണ്ടും ഉപേക്ഷിക്കണം. ചെറുനാരങ്ങ വെള്ളം നിങ്ങളുടെ കുടവയറിനെ ഇല്ലാതാക്കുകയും അതുപോലെ ഭാരം കുറയ്ക്കുകയോ ചെയ്യണമെങ്കില്‍ അത് ആവശ്യമാണ്.
പഞ്ചസാരയും ഉപ്പും വില്ലന്‍മാരാകുന്നത് പോലെ തന്നെ വേറെയും പ്രശ്‌നങ്ങള്‍ ചെറുനാരങ്ങ വെള്ളത്തില്‍ ചിലത് ചേര്‍ത്താല്‍ ഉണ്ടാവും. എന്നാല്‍ നാരങ്ങ വെള്ളത്തില്‍ ചേര്‍ക്കേണ്ട ചില കാര്യങ്ങളുമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ശുദ്ധമായ തേന്‍. ചെറുനാരങ്ങ കഷ്ണങ്ങളായി മുറിച്ച ശേഷം അതിലേക്ക് സ്വാദ് വര്‍ധിപ്പിക്കാനായി തേന്‍ ചേര്‍ക്കാം.
അതല്ലെങ്കില്‍ പുതിനയിലയും ചേര്‍ക്കാവുന്നതാണ്. രണ്ടും ശരീരത്തെ റിഫ്രഷ് ആക്കും. വേഗത്തില്‍ ഭാരവും കുറയ്ക്കും. അതേസമയം ഒരു ദിവസം ഒരുപാട് തവണ നാരങ്ങ വെള്ളം കുടിക്കാന്‍ ശ്രമിക്കരുത്. ഇത് ഒഴിവാക്കണം.
നിത്യേന ഒന്നോ രണ്ടോ തവണ മാത്രം കുടിക്കുക. അതിരാവിലെ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. നാരങ്ങ വെള്ളം ഉണ്ടാക്കുമ്പോള്‍ ഫില്‍റ്റര്‍ ചെയ്ത വെള്ളം വേണം ഉപയോഗിക്കാന്‍. ശുദ്ധീകരിച്ച വെള്ളമാകുമ്പോള്‍ ഗുണവും വര്‍ധിക്കും. അല്ലാതെ സംഭവിച്ചാല്‍ വേണ്ട ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കില്ല.












Click it and Unblock the Notifications