Get Updates
Get notified of breaking news, exclusive insights, and must-see stories!

മാങ്ങയുണ്ടെങ്കില്‍ ചുമ്മാ വിടണ്ട, എടുത്ത് കഴിച്ചോളൂ; ഗുണങ്ങളല്ലേ ഇവനുള്ളൂ, മാറ്റങ്ങള്‍ ഉണ്ടാവും

ശരീരഭാരം വല്ലാതെ കൂടിയോ? പൊണ്ണത്തടിയും കുടവയറും കാരണം കളിയാക്കലുകള്‍ കേട്ട് മടുത്തോ? എങ്കില്‍ നിങ്ങളുടെ ഡയറ്റ് മാറ്റാന്‍ സമയം ആയിരിക്കുകയാണ്. കാരണം ശ്രദ്ധിച്ചില്ലെങ്കില്‍ അവസാനം നമ്മള്‍ തന്നെ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. അത്ര പെട്ടെന്നൊന്നും നമ്മളെ വിട്ട് പോവാത്ത കാര്യമാണ് കുടവയറും പൊണ്ണത്തടിയുമെല്ലാം.

വളരെ മികച്ചൊരു ഡയറ്റിലൂടെ പക്ഷേ ഇവയെല്ലാം മാറ്റിയെടുക്കാന്‍ സാധിക്കും. മാങ്ങ കൊണ്ടുള്ള ഡയറ്റ് ഇതിനായി പരീക്ഷിക്കാവുന്നതാണ്. മാങ്ങ നമ്മള്‍ സ്വാദിന് ധാരാളം കഴിക്കാറുണ്ടാവും. അതുപോലെ മാങ്ങാ ജ്യൂസ് ഇഷ്ടമില്ലാത്ത ആരെങ്കിലുമുണ്ടാവുമോ? എന്നാല്‍ ഇവയെ കൃത്യമായ അളവില്‍ കഴിച്ചാല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും.

mango-weight-loss-diet

പഴങ്ങളില്‍ വെച്ച് ഏറ്റവും ഗുണമുള്ള അതായത് ആരോഗ്യത്തിന് ഏറെ നേട്ടങ്ങള്‍ സമ്മാനിക്കുന്നവയാണ് മാങ്ങകള്‍. ആദ്യത്തെ കാര്യം സ്വാദ് തന്നെയാണ്. വേനല്‍ കാലത്ത് ആരാണ് മാങ്ങകള്‍ കഴിക്കാന്‍ ഇഷ്ടപ്പെടാതിരിക്കുക. നമുക്ക് മധുരം കഴിക്കണമെന്ന് തോന്നുമ്പോള്‍ മാങ്ങകളാണ് ആശ്രയിക്കാവുന്ന ഒരു ഡയറ്റ് ഫുഡ്. ചൂട് ഏറുന്നത് കൊണ്ട് മധുരമേറിയ ഡെസേര്‍ട്ടുകളെ ആശ്രയിക്കണമെന്നില്ല.

പകരം മാങ്ങകള്‍ കൊണ്ടുള്ള ഫ്രൂട്ട് സലാഡുകള്‍, ജ്യൂസുകള്‍, എന്നിവയെല്ലാം പരീക്ഷിക്കാവുന്നതാണ്. മാങ്ങ കൊണ്ടുള്ള ലസ്സിയും അപാര ടേസ്റ്റില്‍ വരുന്നതാണ്. കാരണം ഇവയില്‍ ധാരാളം വിറ്റാമിന്‍ എയും സിയും അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധ ശേഷിയെ വിറ്റാമിന്‍ സി വര്‍ധിപ്പിക്കും. വിറ്റാമിന്‍ എ നമ്മുടെ ചര്‍മത്തെ മനോഹരമാക്കും.

കണ്ണിനും ഏറെ ഗുണങ്ങള്‍ ഇവ സമ്മാനിക്കും.മാങ്ങയില്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ എപ്പോഴും മെച്ചപ്പെടുത്തും. അതുപോലെ രക്ത സമ്മര്‍ദത്തെ നിയന്ത്രിച്ച് നിര്‍ത്താനും സഹായിക്കും. മാങ്ങകളില്‍ കലോറികള്‍ വളരെ കുറവാണ്. എന്നാല്‍ ഫൈബര്‍ ധാരാളവും അടങ്ങിയിട്ടുണ്ട്.

ഇവ ഭാരം കുറയ്ക്കാന്‍ നമ്മളെ സഹായിക്കും. ഡോക്ടര്‍മാര്‍ അടക്കം വേനല്‍ കാലത്ത് മാങ്ങകള്‍ കഴിക്കാന്‍ നിര്‍ദേശിക്കാറുണ്ട്. മാങ്ങയില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ നമ്മുടെ വയര്‍ ദീര്‍ഘനേരം നിറഞ്ഞിരിക്കാന്‍ സഹായിക്കും. അതുപോലെ അമിതമായ വിശപ്പിനെയും നിയന്ത്രിച്ച് നിര്‍ത്തും. അതിലൂടെ അമിതമായ ഭക്ഷണത്തോട് നോ പറയാന്‍ നമുക്ക് എളുപ്പത്തില്‍ സാധിക്കും.

നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്താനും മാങ്ങകള്‍ കഴിക്കുന്നതിലൂടെ സാധിക്കും. കാരണം മാങ്ങകളിലുണ്ട് എന്‍സൈമുകല്‍. അമിലേസ്, പ്രോട്ടീസ് എന്നീ എന്‍സൈമുകള്‍ നമ്മുടെ ശരീരത്തിലെ ാര്‍ബോഹൈഡ്രേറ്റുകളെയും പ്രോട്ടീനുകളെയും വേര്‍തിരിച്ച് നല്‍കും. ഇവ ശരീരത്തിന് കൃത്യമായി നല്‍കുന്നുണ്ടെന്നും ഉറപ്പാക്കും.

അതുവഴി കൃത്യമായ ദഹനം നടക്കും. അതിലൂടെ ഭക്ഷണം ദഹിക്കാതെ കിടക്കുന്ന പ്രശ്‌നമുണ്ടാവില്ല. അങ്ങനയുള്ളപ്പോഴാണ് ഭക്ഷണത്തില്‍ നിന്നുള്ള പ്രോട്ടീനുകള്‍ അടക്കം നമുക്ക് നഷ്ടമാവുക. എന്നാല്‍ മാങ്ങകള്‍ കഴിക്കുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങളെ എല്ലാം മറികടക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+