മുടിയുടെ നീളം കുറഞ്ഞ് വരികയാണോ? ഉലുവ ഒന്ന് തൊട്ടാല്‍ മുട്ടറ്റമെത്തും; പരീക്ഷിച്ച് നോക്കൂ ഇങ്ങനെ
മുടി എത്ര ശ്രമിച്ചിട്ടും കാര്യമായി വളരുന്നില്ല. ഇത് ഇപ്പോള്‍ ഒരുവിധം എല്ലാവരുടെയും പ്രശ്‌നമാണ്. നമ്മള്‍ പല ഹെയര്‍ ഗ്രോത്ത് ക്രീമുകള്‍ അടക്കം ഇതിനായി ഉപയോഗിച്ചിട്ടുണ്ടാവും. പക്ഷേ എന്നിട്ടും ഫലം കാണുന്നില്ലെങ്കില്‍ എന്ത് ചെയ്യും. ആദ്യം നമ്മള്‍ മനസ്സിലാക്കേണ്ട കാര്യം, ലൈഫ് സ്റ്റൈലിലെ കാര്യമായ മാറ്റം എല്ലാത്തിനെയും ബാധിക്കും.
നമ്മുടെ തലയോട്ടിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ശിരോചര്‍മത്തില്‍ രക്തയോട്ടം കൃത്യമായി നടന്നാല്‍ മാത്രമേ മുടി വേഗത്തില്‍ വളരൂ. അതുകൊണ്ട് ക്രീമുകള്‍ ഉപയോഗിച്ചത് കൊണ്ട് കാര്യമില്ല. ഏറ്റവും നല്ലത് നാച്ചുറലായിട്ടുള്ള കാര്യമാണ്. മുടി ഏറ്റവും വളരാന്‍ നല്ലത് ഉലുവയാണ്. ഇവ മുടിയുടെ വേരുകളെ വരെ കരുത്തുറ്റതാക്കാന്‍ സഹായിക്കും.

ഉലുവപ്പൊടികള്‍ മുടിയുടെ കരുത്തിനും വളര്‍ച്ചയ്ക്കുമായി ഉപയോഗിക്കുന്നത് വളരെ പഴക്കമേറിയ കാര്യമാണ്. ഉലുവ പ്രോട്ടീനുകളാല്‍ സമ്പന്നമാണ്. അയേണ്‍, വിറ്റാമിന്‍ എന്നിവ ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. ഉലുവപ്പൊടികള്‍ കൊണ്ട് നമ്മുടെ മുടിയെ ആരോഗ്യകരമായി വളര്‍ത്തിയെടുക്കാം. നിങ്ങളുടെ മുടി ധാരാളമായി കൊഴിയുന്നുണ്ടോ?
എങ്കില്‍ തീര്‍ച്ചയായും ഉലുവ നല്ലൊരു ഓപ്ഷനാണ്. വേഗത്തില്‍ നമ്മുടെ മുടി വളരും അതോടൊപ്പം തന്നെ മുടി കൊഴിയുന്നതും കുറയും. പക്ഷേ ഇവ ഉപയോഗിക്കുന്നത് പോലെ ഉപയോഗിക്കണം. പ്രധാനമായും ശ്രദ്ധിക്കേണ്ടത് അമിതമായി ഉപയോഗിക്കാതിരിക്കാനാണ്. ഉലുവ അരച്ചുള്ള പേസ്റ്റ് മുടിയില്‍ തേച്ചാല്‍ ഗുണകരമാണ്.
രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ എടുത്ത് അത് വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പ് കുതിര്‍ത്തിട്ടാന്‍ മതി. രാവിലെ എഴുന്നേറ്റ ശേഷ നന്നായി കുതിര്‍ന്ന ഉലുവ മിക്‌സിയിലിട്ട് അരയ്ക്കുക. അതൊരുപോസ്റ്റ് രൂപത്തില്‍ ആക്കിയെടുക്കുക. ഇത് നിങ്ങളുടെ ശിരോചര്‍മത്തിലും മുടിയിലുമെല്ലാം പുരട്ടുക.
ഏകദേശം മുപ്പത് മുതല്‍ 45 മിനുട്ട് വരെ കഴിഞ്ഞ ശേഷം വളരെ ഗാഢത കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇവ കഴുകി കളയാം. ഇതിന്റെ ഫലം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ തന്നെ കാണാന്‍ കഴിയും. അതല്ലെങ്കില്‍ ഉലുവയും വെളിച്ചെണ്ണയും ചേര്‍ത്ത് ഉപയോഗിക്കാം. അര കപ്പ് വെളിച്ചെണ്ണയും, രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവയുമാണ് ഇതിന് വേണ്ടത്.
അരക്കപ്പ് വെളിച്ചെണ്ണയിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ ചേര്‍ക്കുക. ഇതൊന്ന് തിളപ്പിക്കണം. അതിന് ശേഷം തണുപ്പിക്കുക. ഈ എണ്ണ നിങ്ങളുടെ തലയിലും ശിരോചര്‍മത്തിലും പുരട്ടുക. മുടിയില്‍ നന്നായി തന്നെ ഇവ പുരട്ടണം. രാത്രിയില്‍ ഇവ ചെയ്യുന്നതാണ് നല്ലത്. കുറച്ച് മണിക്കൂര്‍ നേരത്തേക്ക് ഇത് കഴുകേണ്ടതില്ല. അതല്ലെങ്കില്‍ അര്‍ധരാത്രിക്ക് ശേഷം മാത്രം കഴുകുക. മൈല്‍ഡ് ഷാംപൂ തന്നെ ഉപയോഗിക്കുക.
ഉലുവയും തൈരും ചേര്‍ത്തുള്ള ഹെയര്‍ മാസ്‌കും ഒന്ന് പരീക്ഷിക്കാവുന്നതാണ്. രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവപ്പൊടിയും അരക്കപ്പ് തൈരും ചേര്‍ത്ത് ഒരു മൃദുവായ പേസ്റ്റാക്കി മാറ്റുക. അത് നിങ്ങളുടെ ശിരോചര്‍മത്തിലും മുടിയിലുമായി പുരട്ടുക. നാല്‍പ്പത് മിനുട്ടിന് ശേഷം ഇത് കഴുകി കളയുക. ഇളംചൂടുള്ള വെള്ളത്തില്‍ വേണം കഴുകാന്‍. അതിനായി നല്ലൊരു ഷാംപൂ ഉപയോഗിക്കാം.












Click it and Unblock the Notifications