മില്ലറ്റ് ചുമ്മാ പൊളിയാണ് മാഷേ, കഴിച്ചുനോക്കിയാല്‍ കുടവയര്‍ മാത്രമല്ല കുറയുക; ഗുണങ്ങള്‍ ഇങ്ങനെ
കുടവയര്‍ വല്ലാത്ത പ്രശ്‌നക്കാരനായി മാറിയോ? എങ്കില്‍ ഭാരം കുറയ്ക്കുന്ന കാര്യം കൂടി നിങ്ങള്‍ ഗൗരവത്തിലെടുക്കണം. ഇവ രണ്ടും നമ്മളെ ശരിക്കും ബുദ്ധിമുട്ടുന്നതാണ്. എന്തൊക്കെയാണ് ഇവ നേരിടാനായി നമ്മള്‍ പ്രയോഗിക്കേണ്ടത്. ഇന്ന് മുതല്‍ നമ്മള്‍ ഡയറ്റില്‍ മില്ലറ്റുകള്‍ ഉള്‍പ്പെടുത്തണം. ചെറു ധാന്യങ്ങളാണിത്.
നമ്മുടെ ശരീരത്തിന് വേണ്ട പോഷകങ്ങളെല്ലാം സമ്മാനിക്കാന്‍ മില്ലറ്റുകള്‍ക്ക് സാധിക്കും. അതിലൂടെ ശരീരത്തെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാനുമാവും. ഡയറ്ററി ഫൈബര്‍, പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, കാല്‍ഷ്യം, വിറ്റാമിന്‍ ബി, എന്നിവയും ഇതിലുണ്ട്.

മില്ലറ്റുകളില്‍ ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കല്‍സും നല്ല രീതിയില്‍ തന്നെ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ എരിച്ചിലുകളെ നീക്കം ചെയ്യാന്‍ സഹായിക്കും. നൂറ് ഗ്രാം മില്ലറ്റില്‍ 320 മുതല്‍ 370 കെസിഎഎല്‍ എനര്‍ജി ബൂസ്റ്റാണ് ലഭിക്കുക. വിവിധതരം മില്ലറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്. ഇവയ്‌ക്കെല്ലാം ധാരാളം ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. ബാണ്‍യാര്‍ഡ് മില്ലറ്റുകള്‍ കലോറികള്‍ വളരെ കുറഞ്ഞവയാണ്.
അതുപോലെ ഗ്ലൈമിക് ഇന്‍ഡക്‌സുകളും കുറവാണ്. ഇത് ഭാരം കുറയ്ക്കുന്നതിന് ഏറ്റവും സഹായകരമാണ്. നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിച്ച് നിര്‍ത്തും. ഫൈബറിനാലും ഇവ സമ്പുഷ്ടമാണ്. നമ്മുടെ ദഹനത്തെ വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ദഹനമില്ലാത്തതിനാല്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളെയും ഇവ പരിഹരിക്കും.
അതുപോലെ കാല്‍സ്യവും ഇതില്‍ ഒരുപാടുണ്ട്. അസ്ഥികള്‍ക്ക് ബലത്തിന് നല്ലതാണ്.ഫിംഗര്‍ മില്ലറ്റില്‍ അതുപോലെ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ബലത്തിന് ഏറെ ആവശ്യമുള്ള കാര്യമാണ്. റാഗിയില്‍ അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും ചെറുധാന്യത്തില്‍ വരുന്നതാണ്. നമ്മുടെ ഭാരത്തെ ശരിയായ അളവില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇവ സഹായിക്കും.
നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവും ഇവ നിയന്ത്രിച്ച് നിര്‍ത്തും. അതിലൂടെ നമ്മള്‍ക്ക് പ്രമേഹത്തെ ഭയക്കേണ്ടി വരില്ല. ഫോക്‌സ്‌ടെയില്‍ മില്ലറ്റുകളും അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയ്ക്ക് കലോറികള്‍ വളരെ കുറവാണ്. അതുപോലെ ഡയറ്ററി ഫൈബര്‍ ധാരാളം ഫോക്‌സ്‌ടെയില്‍ മില്ലറ്റിലുണ്ട്. നമ്മുടെ അമിത വിശപ്പിനെ ഇവ നിയന്ത്രിച്ച് നിര്‍ത്തും.
ഫോക്‌സ്‌ടെയില്‍ മില്ലറ്റില്‍ ധാരാളം മഗ്നീഷ്യവും അതുപോലെ അയേണും അടങ്ങിയിട്ടുണ്ട്. ഇവ കാര്‍ഡിയോവാസ്‌കുലാര്‍ ആരോഗ്യത്തെ മെച്ചപ്പെടുത്തും. അനീമിയയെയും തടയും. കോഡോ മില്ലറ്റ് മറ്റൊരു ഹെല്‍ത്തി ഓപ്ഷനാണ്. പ്രോട്ടീനിനാല്‍ സമ്പന്നമാണ് ഇവ.
ഡയറ്ററി ഫൈബറും ധാരാളമുണ്ട്. നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിച്ച് ഭാരം കുറയ്ക്കാന്‍ ഇവ സഹായിക്കും. ആന്റിഓക്‌സിഡന്റിനാലും സമ്പന്നമാണ് ഇവ. ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ശരീരത്തില്‍ ഭാരം കുറയുന്നതും കുടവയര്‍ ഇല്ലാതാകുന്നതുമെല്ലാം നമുക്ക് അറിയാന്‍ സാധിക്കും.












Click it and Unblock the Notifications