വെള്ളം എടുക്കാൻ വരട്ടെ.. ഈ 5 സാധനങ്ങൾ ഒരിക്കലും വെള്ളം ഉപയോഗിച്ച് കഴുകരുത്

എന്തെങ്കിലും ഒരു സാധനം വൃത്തിയാക്കേണ്ടി വരുമ്പോൾ നമ്മൾ ആദ്യം തിരയുന്നത് വെള്ളമാണ്. വീട്ടിലെ ഫർണിച്ചറുകൾ പൊടി പിടിച്ചാലും അടുക്കള വൃത്തികേടായാലും വസ്ത്രത്തിൽ അഴുക്ക് പുരണ്ടാലുമൊക്കെ നമ്മൾ ഉപയോഗിക്കുന്നത് വെള്ളമാണ്.

എന്നാൽ എല്ലാ വസ്തുക്കളും ഇങ്ങനെ വെള്ളം ഉപയോഗിച്ച് അല്ല വൃത്തിയാക്കേണ്ടത്. വെള്ളം ചിലപ്പോൾ കറകൾക്കും തുരുമ്പിനുമൊക്കെ കാരണമാകും. വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ലാത്ത 5 കാര്യങ്ങൾ ഇവയാണ്.

1. തടി ഫർണിച്ചറുകൾ

മരം കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഫർണിച്ചറുകൾ വെള്ളം ഒഴിച്ച് കഴുകാതിരിക്കുന്നതാണ് നല്ലത്. കാരണം ഈർപ്പം തടിയിലേക്ക് ഇറങ്ങിച്ചെന്ന് അത് വീർക്കാനും വളയാനും അല്ലെങ്കിൽ കറകൾ ഉണ്ടാകാനും കാരണമാകും. ചെറുതായി നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുന്നത് കുഴപ്പമില്ല.

Cleaning Tips

2. ലെതർ ബാഗുകളും ഷൂസും

ലെതർ ബാഗുകളും ഷൂസും വൃത്തിയാക്കാൻ ലെതർ ക്ലീനറും മൃദുവായ തുണിയും ഉപയോഗിക്കുക. വെള്ളം ഉപയോഗിക്കുന്നത് ലെതറിന്റെ തിളക്കത്തെയും ഭംഗിയെയും നശിപ്പിക്കും. മാത്രമല്ല പാടുകൾ വീഴ്ത്താനും നിറം മങ്ങാനും ഉണങ്ങുമ്പോൾ ലെതർ കട്ടിയാകാനും വെള്ളം കാരണമാകും.

കാറിന്റെ വയറിംഗ് എലി കടിച്ച് മുറിച്ചിടുന്നുണ്ടോ? എലികളെ തുരത്താനുളള എളുപ്പ വഴികളിതാ
കാറിന്റെ വയറിംഗ് എലി കടിച്ച് മുറിച്ചിടുന്നുണ്ടോ? എലികളെ തുരത്താനുളള എളുപ്പ വഴികളിതാ

3. ഇലക്ട്രോണിക് ഉപകരണങ്ങൾ

ഇത് പ്രത്യേകിച്ച് പറയേണ്ടതില്ല. ഇലക്ട്രോണിക് ഉപകരണങ്ങൾ ഒരുകാരണവശാലും വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാൻ നോക്കരുത്. കീബോർഡുകൾ, റിമോട്ട് കൺട്രോളുകൾ, ഹെഡ്‌ഫോണുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ വെള്ളം ഉപയോഗിച്ച് കഴുകുകയോ വെള്ളം സ്പ്രേ ചെയ്ത് തുടയ്ക്കുകയോ ചെയ്യരുത്. ഉപകരണം കേടാകും എന്നത് മാത്രമല്ല നിങ്ങൾക്ക് ഷോക്ക് അടിക്കാനും സാധ്യതയുണ്ട്. ഉണങ്ങിയ മൈക്രോഫൈബർ തുണി ഉപയോഗിച്ച് ഇലക്ട്രോണിക് ഉപകരണങ്ങൾ വൃത്തിയാക്കാം.

4. കാസ്റ്റ് അയൺ പാത്രങ്ങൾ

ഇന്ന് നമ്മുടെയൊക്കെ അടുക്കളകളിൽ കാസ്റ്റ് അയൺ പാത്രങ്ങൾ കാണാം. ഇവ വൃത്തിയാക്കാൻ കുറച്ച് ശ്രദ്ധ ആവശ്യമുണ്ട്. അവ വെള്ളത്തിൽ കുതിർത്ത് വെക്കുന്നതോ ശരിയായി ഉണക്കാതെ കഴുകി വെക്കുന്നതോ തുരുമ്പ് പിടിക്കാൻ കാരണമാകും. വൃത്തിയാക്കിയ ശേഷം പാൻ നന്നായി ഉണക്കുക.

5. സിൽക്ക് വസ്ത്രങ്ങൾ

വിലകൂടിയ സിൽക്ക് വസ്ത്രങ്ങൾ വാങ്ങിയിട്ട് അവ ശ്രദ്ധയില്ലാതെ കൈകാര്യം ചെയ്താൽ വേഗത്തിൽ നശിക്കും. വളരെ ലോലമാണ് സിൽക്ക്. അത് കൊണ്ട് തന്നെ വെള്ളം സിൽക്കിൽ പാടുകൾ വീഴ്ത്തും. മാത്രമല്ല വസ്ത്രം കേടാകുകയും ചെയ്യും. സിൽക്ക് വസ്ത്രങ്ങൾക്ക് പ്രൊഫഷണൽ ഡ്രൈ ക്ലീനിംഗ് ആണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma