നിത അംബാനിക്ക് സൗന്ദര്യം കൂടിയോ? 60ലും നിത അംബാനിയുടെ ഫിറ്റനെസ്സിന് കാരണം ഇതാണ്
മുംബൈ: മുകേഷ് അംബാനിയുടെ ഭാര്യ എന്ന നിലയില്‍ മാത്രം ഒതുങ്ങി കൂടിയ വ്യക്തിയല്ല നിത അംബാനി. ബിസിനസുകാരിയെന്ന നിലയിലും മാനുഷിക പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലുമെല്ലാം അവര്‍ ഒരുപാട് മുന്നോട്ട് പോയി. മുംബൈ ഇന്ത്യന്‍സ് എന്ന ഐപിഎല്‍ ടീമിനെ ഇന്ന് പിന്നണിയില്‍ നിന്ന് നയിക്കുന്നത് നിതയാണ്.
മുംബൈയുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് മാത്രമല്ല ടീമിന് ഊര്‍ജം പകരാന്‍ വരെ അവര്‍ എത്താറുണ്ട്. നിത അംബാനി കള്‍ച്ചറല്‍ സെന്റര്‍ ആരംഭിച്ചതോടെ ലോക കലാ-സാംസ്‌കാരിക വേദിയായി അത് മാറുകയും ചെയ്തു. എന്നാല്‍ പ്രായം അറുപത് പിന്നിട്ടിട്ടു ഇത്ര ചുറുചുറുക്കോടെ എങ്ങനെയാണ് നിത അംബാനിക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്. അതൊരു അത്ഭുതമാണ് എന്ന് പറയേണ്ടി വരും.

നിത അംബാനി ഇപ്പോഴും ചെറുപ്പമായി നില്‍ക്കുന്നത് വെറും മാജിക്ക് കൊണ്ടോ അത്ഭുതം കൊണ്ടോ അല്ല. ചിട്ടയായ ജീവിത ശൈലിയാണ് അവര്‍ക്കുള്ളത്. അതില്‍ നൃത്തം അഭ്യസിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ഉണ്ട്. നിത അംബാനിയില്‍ നമുക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. അതില്‍ ആദ്യത്തേത് മികവുറ്റ ഡയറ്റാണ്.
ഇത് കൃത്യമായി തന്നെ പാലിക്കണം. പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയതാണ് ഈ ഡയറ്റ്. ആവശ്യമായ എല്ലാ പോഷകങ്ങളും മിതമായ അളവില്‍ നിത ശരീരത്തില്‍ എത്തിക്കാറുണ്ട്. എന്നാല്‍ ഒരു ഭക്ഷണം പോലും അമിതമായി കഴിക്കാറില്ല. ഭക്ഷണത്തിന്റെ കാര്യത്തില്‍ അളവ് നിയന്ത്രിക്കുന്നതാണ് നിതയുടെ രീതി.
നിതയുടെ മരുമക്കളോട് പിടിച്ചുനില്‍ക്കാന്‍ അവരെ സഹായിക്കുന്നത് ഇത്തരം ഡയറ്റുകളാണ്. നിത്യേന ഒരുഗ്ലാസ് ഇളം ചൂടുവെള്ളവും അതില്‍ ചെറുനാരങ്ങ നീരും ചേര്‍ത്ത് കഴിക്കുന്നതാണ് നിത അംബാനിയുടെ ആദ്യത്തെ ശീലങ്ങളില്‍ ഒന്ന്. ഇവ അതിരാവിലെ തന്നെ കഴിക്കും. എഴുന്നേറ്റ ഉടനെ തന്നെ ഇവ ഡയറ്റിലുണ്ടാവും.
ഇത് നിതയെ ശരീരപോഷണത്തിന് സഹായിക്കും. മെറ്റാബോളിസത്തെ പോഷകങ്ങളെ വലിച്ചെടുക്കാന്‍ സഹായിക്കും. അതുപോലെ ശരീരത്തെ ശുദ്ധീകരിക്കും. നമ്മുടെ ശരീരത്തില്‍ വിറ്റാമിന്‍ സി എത്തുവാനും ഇവ സഹായിക്കും. അതിലൂടെ രോഗപ്രതിരോധ ശേഷിയും വര്‍ധിക്കും. നിതയുടെ ചര്‍മം ഇത്രത്തോളം സുന്ദരമായിരിക്കുന്നതിന് കാരണവും ഇതാണ്.
സസ്യാഹാരമാണ് നിത അംബാനി കഴിക്കാറുള്ളത്. അതുകൊണ്ട് നിതയുടെ ഡയറ്റില്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് ഉണ്ടാവാറുള്ളത്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, എന്നിവയാണ് കൂടുതലായും ഉണ്ടാവും. ആവശ്യത്തിന് പ്രോട്ടീനെല്ലാം ഇതിലൂടെലഭിക്കും. നമ്മുടെ ഭാരം ഒരിക്കലും വര്‍ധിക്കില്ല. ഇതിലൂടെ മാരകമായ രോഗങ്ങളോ, പരമ്പരാഗതമായി ലഭിക്കുന്ന രോഗങ്ങളോ നമ്മളെ ബാധിക്കില്ല.
ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിക്കും. ബീട്രൂട്ട് ജ്യൂസും നിതയുടെ ഡയറ്റിലുണ്ട്. ഇവയില്‍ നൈട്രേറ്റ് ധാരാളമുണ്ട്. രക്തയോട്ടം വര്‍ധിപ്പിക്കാനും സ്റ്റാമിന മെച്ചപ്പെടുത്താനും ഇവ സഹായിക്കും. ആന്റിഓക്‌സിഡന്റുകളും ഇവയില്‍ ധാരാളമുണ്ട്. ഇതെല്ലാം നിതയെ ചെറുപ്പമാക്കാന്‍ സഹായിക്കുന്നതാണ്.












Click it and Unblock the Notifications