രസം ഇല്ലാതെ എന്ത് ഓണ സദ്യ; രസത്തിന് 'രസം' വേണമെങ്കിലും ഇങ്ങനെ തന്നെ ഉണ്ടാക്കണം..
ഓണം എത്താൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കി. നല്ല അടിപൊളി സദ്യ തയ്യാറാക്കേണ്ടേ.. വിഭവ സമൃദ്ധമായ സദ്യ തന്നെയാണല്ലോ ഓണത്തിന്റെ പ്രധാന ആകർഷങ്ങളിൽ ഒന്ന്.. പൂക്കളവും സദ്യയും ഇല്ലാതെ എന്ത് ഓണമാണല്ലേ?
സദ്യയിൽ നിന്ന് ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭവം ഉണ്ട് രസം. കേൾക്കുമ്പോൾ നിസാരമാണെങ്കിലും സദ്യ പൂർണമാകാൻ രസം നിർബന്ധമാണ്. രസം ഉണ്ടാക്കേണ്ടത് പോലെ ഉണ്ടാക്കിയിൽ ഉഗ്രനാണ്.. ഇത്തവണ ഓണത്തിന് രസം ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ...

ഓണത്തിന് രസം കൂട്ടാൻ രസം:
4 സ്പൂൺ പരിപ്പ് നന്നായി വേവിച്ച് വെള്ളം പോലെ എടുക്കുക. പരിപ്പിന്റെ തരി ഉണ്ടാവരുത്. 3 തക്കാളി പുഴങ്ങി പുറത്തെ തൊലി കളഞ്ഞ് മിക്സിയിൽ നന്നായി ഉടച്ചെടുക്കാം. ചട്ടി ചൂടാകുമ്പോൾ കടുക് പൊട്ടിച്ച് 2 തണ്ട് കറിവേപ്പില ഇട്ട് 2 അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഇട്ട് വഴറ്റുക. ഇതിലേക്ക് തക്കാളി ജ്യൂസും പരിപ്പ് വെള്ളവും ചേർക്കുക.
ഇതിലേക്ക്, 1/2 സ്പൂൺ കായപ്പൊടി, പാകത്തിന് ഉപ്പും ഇട്ടുകൊടുക്കാം, 1/2 സ്പൂൺ മഞ്ഞൾപൊടി,1 സ്പൂൺ കുരുമുളകുപൊടി, ചേർക്കുക. 1 നെല്ലിക്ക വലുപ്പത്തിൽ വാളൻപുളി പിഴിഞ്ഞതും ഒഴിച്ച്, തിളവരുമ്പോൾ മല്ലിയില വിതറി ഇറക്കാം. ( വെള്ളം വേണമെങ്കിൽ ചേർത്ത് ശേഷം താഴെ ഇറക്കി വെയ്ക്കാം.)












Click it and Unblock the Notifications