മാതളനാരങ്ങ പൊളിയല്ലേ, ഇനിയും പൊണ്ണത്തടി കുറഞ്ഞില്ലെന്ന് പറയരുത്; ഇങ്ങനെ കഴിച്ചാല്‍ മാറ്റമറിയാം
കുടവയറും അമിത ഭാരവും കൊണ്ട് നട്ടംതിരിയുകയാണോ? എങ്കില്‍ അധികം സങ്കടപ്പെടേണ്ട കാര്യമില്ല. അതിന് ഏറ്റവും നല്ല മറുമരുന്ന് ഉറുമാമ്പഴം അഥവാ മാതളനാരങ്ങയാണ്. അത്ഭുതകരമായ രീതിയില്‍ നിങ്ങളുടെ കുടവയറിനെ ഇവ ഇല്ലാതാക്കും. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ വരെ കഴിയുന്ന മിടുക്കനാണ് മാതളനാരങ്ങ. ശരിക്കുമൊരു ഡയറ്റീഷ്യന്‍ എന്ന് തന്നെ ഇവയെ വിശേഷിപ്പിക്കാം.
കാരണം അത്ര മാത്രം ഗുണങ്ങളാണ് ഇവയില്‍ ഉള്ളത്. കൃത്യമായ അളവില്‍ ഇവ കഴിച്ചാല്‍ തീര്‍ച്ചയായും ശരീരം ആരോഗ്യകരമായി മാറും. അത് മാത്രമല്ല കുടവയറും പൊണ്ണത്തടിയും അടക്കമുള്ള ഫിറ്റ്‌നെസ് പ്രശ്‌നങ്ങളെ ഇവ മാറ്റിയെടുക്കാനും സഹായിക്കും. അതിന് കൃത്യമായ ഡയറ്റും ഒരുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.

മാതളനാരങ്ങയുടെ ഏറ്റവും ആദ്യത്തെ ഗുണവും, അതുപോലെ വലിയ ഗുണവും ഇവ കലോറികള്‍ കുറഞ്ഞൊരു പഴമാണ് എന്നതാണ്. കലോറികളാണ് നമ്മുടെ ശരീരത്തിന്റെ ഭാരത്തെ അടക്കം വര്‍ധിപ്പിക്കുന്നത്. എത്ര കലോറികള്‍ കുറയുന്നുവോ അത്രയും വേഗത്തില്‍ നമുക്ക് ഭാരം കുറച്ചെടുക്കാന്‍ സാധിക്കും. കലോറികള്‍ കുറഞ്ഞത് കൊണ്ട് മാതളനാരങ്ങകള്‍ മികച്ചൊരു ലഘുഭക്ഷണമായി കഴിക്കാം.
നമുക്ക് മധുരം കഴിക്കാനുള്ള ആസക്തി ഉണ്ടാവുന്ന സ്വീറ്റ് ടൂത്ത് ഉള്ളത് കൊണ്ടാണ്. ഇതിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ മാതളനാരങ്ങയ്ക്ക് സാധിക്കും. കാരണം ഇവയിലെ മധുരം പ്രകൃതി ദത്തമാണ്. പഞ്ചസാരയെ പോലെ അപകടകാരിയല്ല. അതുപോലെ നമ്മുടെ ഭാരവും വര്‍ധിപ്പിക്കില്ല. പഞ്ചസാര കഴിക്കുന്നതിലൂടെ ലഭിക്കുന്ന അധിക കലോറികളെയും ഒഴിവാക്കാന്‍ സാധിക്കും.
അതുപോലെ മാതളനാരങ്ങയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രധാനമായും ഡയറ്ററി ഫൈബറാണ് ഇതിലുള്ളത്. ഇവ കഴിച്ചാല്‍ നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കാന്‍ സാധിക്കും. ദീര്‍ഘനേരം ഇവ നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. അതാണ് അമിത വിശപ്പിനെ തടയുക. അതിനാല്‍ ശരീരത്തില്‍ കൂടുതല്‍ കലോറിയോ കൊഴുപ്പോ എത്തില്ല.
ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് മാതളനാരങ്ങ. ഇവ മെറ്റാബോളിസത്തെ മെച്ചപ്പെടുത്തും. അതിലൂടെ മെച്ചപ്പെട്ട ദഹനവും സാധ്യമാകും. പോഷകങ്ങളെ വലിച്ചെടുക്കുകയും അതോടൊപ്പം മികച്ച ദഹനം ലഭിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഭാരം കുറയ്ക്കുന്നതിന് ഏറ്റവും ആവശ്യമായ കാര്യമാണ്.
അതുപോലെ ആന്റിഓക്‌സിഡന്റുകള്‍ കലോറികളെ വേഗത്തില്‍ ദഹിപ്പിച്ച് കളയും. ശരീരത്തിലെ അനാവശ്യമായ എരിച്ചിലുകളെ മാതളനാരങ്ങ കഴിക്കുന്നത് കൊണ്ട് ഇല്ലാതാക്കാനും സാധിക്കും. ശരീരം പൂര്‍ണമായും ആരോഗ്യകരമായി മാറുന്നത് നിങ്ങള്‍ക്ക് തിരിച്ചറിയാനാവും.












Click it and Unblock the Notifications