കഴിക്കാൻ മാത്രമല്ല ഉരുളക്കിഴങ്ങ് മുടി വളരാനും ബെസ്റ്റ് ആണ്, ഉരുളക്കിഴങ്ങ് നീര് ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

നമ്മുടെ വീട്ടിലെ കറികളിലൊക്കെ സ്ഥിരം സാന്നിധ്യമാണ് ഉരുളക്കിഴങ്ങ്. കറികൾ മാത്രമല്ല കട്ലറ്റിലും ചിപ്സിലും അങ്ങനെ പലതിലും ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ട്. എന്നാൽ കഴിക്കാൻ മാത്രമല്ല ഉരുളക്കിഴങ്ങ് മുടി വളരാനും ബെസ്റ്റ് ആണെന്ന് എത്ര പേർക്കറിയാം.

നിങ്ങൾക്ക് നീളമുള്ളതും കരുത്തുറ്റതുമായ മുടി നൽകാൻ ഉരുളക്കിഴങ്ങിന് സാധിക്കും, അതായത് ഉരുളക്കിഴങ്ങ് നീരിന്. മുടി വളർച്ചയ്ക്ക് ഉരുളക്കിഴങ്ങ് നീര് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

Potatoes

ഉരുളക്കിഴങ്ങ് നന്നായി കഴുകി തൊലി കളഞ്ഞ് ചിരകിയെടുക്കുക.ഇത് ഒരു തുണിയിൽ ഇട്ടോ അല്ലെങ്കിൽ കൈ ഉപയോഗിച്ച് തന്നെയോ അതിലെ നീര് മുഴുവൻ പിഴിഞ്ഞെടുക്കുക. അതല്ലെങ്കിൽ ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ജ്യൂസറിൽ അടിച്ചെടുത്ത ശേഷം ഒരു നേർത്ത തുണി ഉപയോഗിച്ച് അരിച്ചെടുക്കുക.

അച്ചാറിടാൻ വാങ്ങിയ ചെറുനാരങ്ങ പെട്ടെന്ന് തന്നെ ഉണങ്ങിപ്പോയോ? ഫ്രഷായി സൂക്ഷിക്കാൻ ചെയ്യേണ്ടത്
അച്ചാറിടാൻ വാങ്ങിയ ചെറുനാരങ്ങ പെട്ടെന്ന് തന്നെ ഉണങ്ങിപ്പോയോ? ഫ്രഷായി സൂക്ഷിക്കാൻ ചെയ്യേണ്ടത്

ഇങ്ങനെ കിട്ടുന്ന ഉരുളക്കിഴങ്ങ് നീര് നിങ്ങളുടെ മുടിയിഴകളിലും തലയോട്ടിയിലും പുരട്ടുക. വിരലറ്റം കൊണ്ട് കുറഞ്ഞത് 15 മിനിറ്റെങ്കിലും നന്നായി മസാജ് ചെയ്യുക. ഇത് രക്തയോട്ടം വർദ്ധിപ്പിക്കുകയും ഇത് മുടി നന്നായി വളരാൻ സഹായിക്കുകയും ചെയ്യും. ശേഷം നല്ല വെള്ളത്തിൽ വൃത്തിയായി കഴുകി കളയുക. ഉരുളക്കിഴങ്ങ് നീരെടുത്ത ഉടനെ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. മികച്ച ഫലം ലഭിക്കുന്നതിനായി മാസത്തിൽ മൂന്ന് തവണ ഉരുളക്കിഴങ്ങ് നീര് തലയിൽ പുരട്ടാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma