പണം നിങ്ങൾക്കൊരു പ്രശ്‌നമാവില്ല, പരീക്ഷയിൽ വിജയം; കുടുംബജീവിതം സന്തോഷകരം, ഈ രാശിക്കാരാണോ?
ജീവിതത്തിൽ നല്ല കാലം വരുമ്പോൾ നമ്മൾക്കൊപ്പം എല്ലാവരും ഉണ്ടാവും. അതൊരു നഗ്നമായ സത്യമാണെന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഇത്തരം നല്ല കാലങ്ങൾ വരുന്നത് നമ്മൾ അറിഞ്ഞുകൊണ്ടാണോ എന്ന് ചോദിച്ചാൽ ഒരിക്കലും അല്ല. ശരിയാണ്, സ്വാഭാവികമായും വ്യക്തികളുടെ കർമ്മഫലം മൂലം ചില മാറ്റങ്ങൾ അവരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യത ഉണ്ടെന്നത് മറക്കുന്നില്ല, എങ്കിലും കൂടുതലും നമ്മളെ ഇത്തരം ഘടകങ്ങളിലേക്ക് എത്തിക്കുന്നത് ജനനസമയമാണ്.
നമ്മുടെ രാശിയും നക്ഷത്രവും ഒക്കെ ഇതിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് ആ പറഞ്ഞതിന്റെ അർത്ഥം. അത്തരത്തിൽ നമ്മൾ നോക്കുമ്പോൾ നമ്മുടെ ജീവിത്തിലേക്ക് മാറ്റങ്ങൾ കൊണ്ട് വരുന്നത് ചില ഗ്രഹങ്ങളുടെ രാശിമാറ്റവും അവ തമ്മിലുള്ള കൂടിച്ചേരലും ഒക്കെയാണ്. നല്ല നല്ല ധനയോഗങ്ങളും അതിനൊപ്പം രാജയോഗങ്ങളും ഒക്കെ നമ്മുടെ ജീവിതത്തിലേക്ക് വരാൻ ഇത്തരം ധനയോഗങ്ങൾ കാരണമാവുന്നുണ്ട്.

എങ്കിലും ഒരു കാര്യം എന്തെന്നാൽ വ്യത്യസ്‌ത രീതിയിലാകും ഗ്രഹങ്ങളുടെ രാശിമാറ്റങ്ങൾ ഓരോ രാശികളെയും ബാധിക്കുക എന്നതുണ്ട്. രാഹു കേതുക്കളെ നിഴൽഗ്രഹങ്ങൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇന്നലെ രാഹുകേതുക്കൾ രാശിമാറുന്ന ദിവസമായിരുന്നു. രാഹു കുംഭം രാശിയിലും കേതു ചിങ്ങം രാശിയിലുമാണ് ഇപ്പോൾ സഞ്ചരിക്കുന്നത്.
നമ്മൾ എടുത്തു നോക്കുമ്പോൾ കാര്യമായ ഭൗതിക അസ്ഥിത്വം ഇല്ലെങ്കിലും, വ്യക്തികളുടെ ജീവിതത്തിലും വിധിയിലും ഈ ഗ്രഹങ്ങൾക്ക് വളരെയധികം സ്വാധീനമുണ്ട്. കർമ്മത്തെയും മുൻകാല ജീവിത സംഭവങ്ങളെയും പ്രതിനിധീകരിക്കുന്ന രാഹുവും കേതുവും നമ്മുടെ യാത്രകളെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നവ കൂടിയാണ്.
ഒരുവശത്ത് രാഹു ലൗകിക ആഗ്രഹങ്ങൾ, വിജയം, അംഗീകാരം, അധികാരം എന്നിവയെ പ്രതീകപ്പെടുത്തുന്നു. ഭൗതികവും ഇന്ദ്രിയപരവുമായ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി നേട്ടങ്ങൾ, പ്രശസ്‌തി, സമ്പത്ത് എന്നിവയാണ് ഇത് പിന്തുടരുക. മറുവശത്ത് കേതു ആത്മീയ ചായ്‌വുകൾ, അകൽച്ച, വിമോചനം എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്.
ഇവയുടെ രാശിമാറ്റം ഉണ്ടാക്കുന്ന മാറ്റങ്ങൾ ചില്ലറയല്ല. ഇക്കാലയളവിൽ മേടം, മിഥുനം തുടങ്ങി 5 രാശികൾക്ക് ജീവിതത്തിൽ പലവിധ നേട്ടങ്ങളും സ്വന്തമാക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഇവരുടെ ആത്മവിശ്വാസം വർധിക്കുകയും ജീവിതം നന്നായി മുന്നോട്ട് പോവുകയും ചെയ്യും. ഏതൊക്കെയാണ് ആ രാശികളെന്ന് പരിശോധിക്കാം.
മേടം രാശി: പ്രസ്‌തുത ഗ്രഹങ്ങളുടെ രാശിമാറുന്ന ഈ സമയം ഇക്കൂട്ടരുടെ നേട്ടം ഇരട്ടിയാകും. ഇവർക്കു ലക്ഷ്യത്തിലേക്ക് അനായാസം ചെന്നെത്താൻ സാധിക്കും. ജീവിതത്തിൽ ഒട്ടേറെ അനുകൂലമായ മാറ്റങ്ങളുണ്ടാകും. പ്രശസ്‌തി അംഗീകാരവും ധാരാളമായി ലഭിക്കും. നിക്ഷേപത്തിൽ നിന്നും ലാഭം ഉറപ്പാണ്. മാത്രമല്ല മേടം രാശിക്കാരുടെ ജീവിതത്തിൽ സന്തോഷം നിറയുന്ന സമയം കൂടിയായിരിക്കും ഇത്.
മിഥുനം രാശി: അനുകൂലമായ പല മാറ്റങ്ങളും ഈ കാലയളവിലുണ്ടാകും എന്നതാണ് പ്രത്യേകത. വേണ്ടവിധത്തിലുള്ള അംഗീകാരം നിങ്ങളെ തേടിയെത്തും. ഇവരുടെ സാമ്പത്തിക സ്ഥിതി കാര്യമായി മെച്ചപ്പെടും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം കൂടിയാണിത്. പരീക്ഷയില്‍ ഉന്നത വിജയം നേടാൻ ഇവർക്ക് സാധിക്കും. തൊഴില്‍ രംഗത്ത് ഉയർച്ചയ്ക്ക് സാധ്യതയുണ്ട്.
ധനു രാശി: ഇവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും. ജോലിയിൽ നിങ്ങൾക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാകാനുള്ള സാധ്യതയും തെളിഞ്ഞു വരുന്നുണ്ട്. ബിസിനസിലും കാര്യങ്ങൾ അനുകൂലമായി വരാനുള്ള സാധ്യതയുണ്ട്. ഇക്കൂട്ടരുടെ ആസ്‌തിയിൽ വർധനവ് ഉണ്ടാവും, ഒപ്പം പണം അല്ലാതെ ഒഴുകുകയും ചെയ്യും.
വൃശ്ചികം രാശി: ഇവർക്ക് മുടങ്ങിക്കിടന്ന ജോലികള്‍ പൂർത്തിയാക്കാൻ അവസരം ലഭിക്കും. ഏത് ജോലിയിലും വിജയം നേടാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ആത്മവിശ്വാസം നന്നായി വർധിക്കും. ബിസിനസിലും അനുകൂലമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബ ജീവിതത്തിലും സന്തോഷവും സമാധാനവും ഉറപ്പാണ്.
കന്നി രാശി: ഇവർക്കിത് നേട്ടങ്ങളുടെ സമയമാണിത്. തൊടുന്ന എല്ലാത്തിലും വിജയം നേടാൻ സാധിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം ഉറപ്പിച്ചോളൂ. സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. വിദേശയാത്രക്ക് അവസരമുണ്ടാകും. കുടുംബത്തോടൊപ്പമുള്ള യാത്രകൾക്കും നല്ല സാധ്യത തെളിഞ്ഞു വരുന്നുണ്ടെന്നതാണ് പ്രത്യേകത.












Click it and Unblock the Notifications