Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒട്ടിപ്പിടിക്കാത്ത, കുഴഞ്ഞ് പോകാത്ത ചോറ് വെയ്ക്കാം; വെള്ളം മുതൽ അരി വരെ ശ്രദ്ധിക്കണ്ട കാര്യങ്ങൾ..

ചോറ് വെയ്ക്കുക എന്ന് പറയുന്നത് കേൾക്കുമ്പോൾ എളുപ്പമാണെന്ന് തോന്നുമെങ്കിലും അത്ര നിസ്സാരമായ കാര്യമല്ല. അമിതമായി വെന്ത് കുഴഞ്ഞ് പശ പോലെ‌യുള്ള ചോറ് കഴിക്കുന്നത് ഒന്ന് ആലോചിച്ചുനോക്കൂ.

ഇനി കുഴഞ്ഞ് പശയാവേണ്ട എന്ന് വെച്ച് വേ​ഗം ഇറക്കി വെച്ചാലോ കല്ല് പോലെയിരിക്കും. അരി വേവാൻ ഒരു കണക്ക് ഉണ്ട് തുമ്പപ്പൂ പോലെ ചോറ് വെന്ത് കിട്ടാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ, മതി.

cooking

വിളമ്പിയാൽ ഒലിച്ചുപോവാത്ത, നല്ല കുറുകിയ അവിയൽ; ഓണത്തിന് സ്പെഷ്യൽ അവിയൽ തയ്യാറാക്കാം

‌അരി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക: തുമ്പപ്പൂ പോലെയുള്ള ചോറാണ് വേണ്ടുന്നതെങ്കിൽ ആദ്യം ശ്രദ്ധിക്കേണ്ടത് അരി തന്നെയാണ്. ബസ്മതി അല്ലെങ്കിൽ ജാസ്മിൻ പോലയെുള്ള നീളമുള്ള അരി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

കഴുകുമ്പോൾ ശ്രദ്ധിക്കണം: അരിയിടുന്നതിന് മുമ്പ് നന്നായി കഴുകണം. നന്നായി കഴുകുമ്പോൾ അരിയുടെ ഉപരിതലത്തിലുള്ള അന്നജം നീക്കം ചെയ്യുന്നു. അധികമുള്ള അന്നജം അരിമണികൾ തമ്മിൽ പരസ്പരം ഒട്ടിപ്പിടിക്കാൻ കാരണമാകും, അതുകൊണ്ട് വെള്ളം തെളിയും വരെ അരി കഴുകണം.


അരിയും വെള്ളവും: അരി തിളപ്പിക്കാൻ എടകുക്കുന്ന വെള്ളത്തിലും ശ്രദ്ധ കൊടുക്കണം. ഉപയോ​ഗിക്കുന്ന അരി, തിളപ്പിക്കുന്ന പാത്രം, അടപ്പ് എന്നിവയൊക്കെ ശ്രദ്ധിക്കണം. നിങ്ങൾ നീണ്ട അരിയാണ് ഉപയോ​ഗിക്കുന്നതെങ്കിൽ ഒരു കപ്പ് അരിക്ക് 2 കപ്പ് വെള്ളം ആണ് ഉപയോ​ഗിക്കേണ്ടത് പെട്ടെന്ന് വെന്ത് കുഴ‍‍ഞ്ഞ് പോകുന്ന ചെറിയ അരി ആണെങ്കിൽ ഒരു കപ്പ് അരിക്ക് ഒരു കപ്പ് വെള്ളം മതി.

തിളപ്പിക്കുമ്പോൾ: അരി വെള്ളത്തിൽ ഇട്ട് കഴിഞ്ഞാൽ ഒരു മൂടി കൊണ്ട് നന്നായി അടച്ച് വെയ്ക്കാം. നല്ല ഉയർന്ന തീയിൽ തിളപ്പിക്കാം. അതിന് ശേഷം തീ കുറയ്ക്കാം. അടിപ്പ് അങ്ങനെ തന്നെ വെയ്ക്കുക. അരി സാവാധനം വെന്തുവരും വരെ അങ്ങനെ വെയ്ക്കാം. ഇടയ്ക്കിടെ തുറന്നുനോക്കേണ്ട.


ഇടയ്ക്കിടയ്ക്ക് ഇളക്കേണ്ടതില്ല- അരി വേവാൻ വെച്ചാൽ ഇടയ്ക്കിടെ ഇളക്കേണ്ടതില്ല. ഇങ്ങനെ ഇടയ്ക്കിടെ ഇളക്കിയാൽ ധാന്യങ്ങൾ അധികം അന്നജം പുറത്തുവിടുകയും ഇത് ചോറ് കുഴഞ്ഞുപോകാൻ കാരണമാവുകയും ചെയ്യും. അറി വെന്ത് കഴിഞ്ഞാൽ തീയിൽ നിന്ന് മാറ്റി 5-10 മിനുട്ട് മൂടി വെയ്ക്കാം, ബാക്കിയുള്ള ഈർപ്പം അരിയിലുടനീളം ഒരേ പോലെ എത്തും, അങ്ങനെ ചോറ് മൃദുവാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+