പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയാൻ 20 വയസ്സിലേ റെറ്റിനോൾ ഉപയോഗിക്കണോ? അറിയാം
പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ ചർമ്മത്തിൽ വരാതിരിക്കാൻ ഇന്നത്തെ കാലത്ത് നിരവധി പേർ ഉപയോഗിക്കുന്ന ഒന്നാണ് റെറ്റിനോൾ. റെറ്റിനോൾ അടുത്തിടെ വളരെ ജനപ്രിയമായ ഒരു ചർമ്മ സംരക്ഷണ ഉൽപ്പന്നമായി മാറിയിട്ടുണ്ട്.
20 വയസ്സ് മുതലൊക്കെ റെറ്റിനോൾ ഉപയോഗിച്ച് തുടങ്ങുന്നത് നല്ലതാണെന്ന് ബ്യൂട്ടി വ്ളോഗർമാർ നിരന്തരം പറയുന്ന കാര്യമാണ്. ശരിക്കും വളരെ നേരത്തെ തന്നെ റെറ്റിനോൾ ഉപയോഗിക്കേണ്ട കാര്യമുണ്ടോ?
റെറ്റിനോൾ എപ്പോൾ ഉപയോഗിക്കണമെന്നത് തീരുമാനിക്കാൻ ആദ്യം നിങ്ങൾക്ക് ഏത് ചർമ്മ പ്രശ്നത്തിനാണ് പരിഹാരം വേണ്ടത് എന്നറിയണം. പ്രായം കുറഞ്ഞവരുടെ ചർമ്മത്തിൽ സ്വാഭാവികമായി തന്നെ നല്ല അളവിൽ കൊളാജനും ഇലാസ്റ്റിനും ഉണ്ടാകാറുണ്ട്. അതിനാൽ ചെറിയ പ്രായത്തിൽ റെറ്റിനോൾ പോലെ കഠിനമായതൊന്നും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

പകരം ചർമ്മം വൃത്തിയായി സൂക്ഷിക്കുന്നതിലും ജലാംശം നിലനിർത്തുന്നതിനും സൺസ്ക്രീൻ ഉപയോഗിക്കുന്നതിലും ശ്രദ്ധിക്കുന്നതാണ് നല്ലത്. റെറ്റിനോൾ എല്ലാ തരം ചർമ്മ പ്രശ്നങ്ങൾക്കും ഉളള പരിഹാരമല്ല. മാത്രമല്ല എല്ലാ തരം ചർമ്മത്തിനും ഇത് അനുയോജ്യമാകണം എന്നുമില്ല.



Click it and Unblock the Notifications
