ഹോട്ടൽ മുറികളിൽ എന്തുകൊണ്ടാകും കിടക്കയ്ക്ക് വെളുത്ത നിറം? കാരണങ്ങൾ ഇവയാണ്

താമസിക്കാനായി തിരഞ്ഞെടുത്ത ഹോട്ടൽ മുറിയിലേക്ക് കടക്കുമ്പോൾ നമ്മൾ ആദ്യം ശ്രദ്ധിക്കുക വൃത്തിയുള്ള കിടക്കയാണോ എന്നതാകും. ചെറിയ ഹോട്ടൽ ആയാലും ഫൈവ് സ്റ്റാർ ഹോട്ടൽ ആയാലും ഉളള ഒരു പ്രത്യേകത കിടക്ക വെളുത്ത നിറത്തിലുളളതായിരിക്കും എന്നതാണ്.

കിടക്ക മാത്രമല്ല പുതപ്പും തലയിണ ഉറകളും എല്ലാം വെളുത്ത നിറത്തിലായിരിക്കും. എന്തുകൊണ്ടാണ് ഹോട്ടലുകൾ നിറങ്ങളുള്ളതോ ഡിസൈനുള്ളതോ ആയ ബെഡ്ഷീറ്റുകൾ ഉപയോഗിക്കാത്തതെന്ന് അറിയാമോ?

മുറിയിൽ കയറുമ്പോൾ നല്ല വെളുത്ത നിറത്തിൽ വിരിച്ച കിടക്ക കാണുമ്പോൾ തന്നെ പുതുമയും വൃത്തിയും തോന്നും എന്നതാണ് പ്രധാന കാരണം . മാത്രമല്ല വെളുത്ത തുണിയിൽ ഏതെങ്കിലും കറയോ അഴുക്കോ വീണാൽ പെട്ടെന്ന് കാണാൻ കഴിയും. അടുത്ത അതിഥി വരുന്നതിന് മുൻപ് വൃത്തിയാക്കേണ്ട ഭാഗങ്ങൾ ഏതൊക്കെയാണെന്ന് ഹോട്ടൽ ജീവനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും വൃത്തിയാക്കാനും സാധിക്കും.

Hotel

വെളുത്ത കോട്ടൺ തുണികൾ നിറം മങ്ങുമെന്ന പേടിയില്ലാതെ ഉയർന്ന ചൂടിലും ബ്ലീച്ചിംഗ് വസ്തുക്കൾ ഉപയോഗിച്ചും കഴുകാൻ സാധിക്കും എന്നതും ഒരു കാരണമാണ്. വെളുത്ത തുണികൾ ആകുമ്പോൾ എളുപ്പത്തിൽ മാറ്റി ഉപയോഗിക്കാം. പഴകിയ ബെഡ്ഷീറ്റുകളും തലയിണ ഉറകളും ഹോട്ടലുകൾ ഇടയ്ക്കിടെ മാറ്റാറുണ്ട്. എല്ലാം വെളുത്തതാകുമ്പോൾ നിറമോ ഡിസൈനോ ചേരുമോ എന്ന ആശങ്കയില്ലാതെ പുതിയവ എളുപ്പത്തിൽ മാറ്റിയിടാനാകും.

ക്രിസ്തുമസിന് വെള്ള ഷർട്ടിൽ വൈൻ വീണ് കറ പിടിച്ചോ? വൈൻ കറ എളുപ്പത്തിൽ മാറ്റാനുളള വഴികളിതാ
ക്രിസ്തുമസിന് വെള്ള ഷർട്ടിൽ വൈൻ വീണ് കറ പിടിച്ചോ? വൈൻ കറ എളുപ്പത്തിൽ മാറ്റാനുളള വഴികളിതാ

ഇനി ഹോട്ടൽ മുറിയുടെ നിറവും ഡിസൈനുമൊക്കെ മാറ്റിയാലും കുഴപ്പമില്ല. ചുമരുകൾ ഏത് നിറത്തിലായാലും അതിന് ചേരുന്ന നിറത്തിലുളള ബെഡ്ഷീറ്റുകൾ വേണമെന്ന ടെൻഷനില്ല. വെള്ള നിറം ഏത് നിറത്തിനൊപ്പവും നന്നായി ചേരും. അതുകൊണ്ട് ബെഡ്ഷീറ്റുകൾ ഇടയ്ക്കിടെ മാറ്റാതെത്തന്നെ മുറിക്ക് ഭംഗി നിലനിർത്താൻ ഹോട്ടലുകൾക്ക് കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma