വെറുതെ കെമിക്കലുകൾ വാരിപൂശല്ലേ; ഈ ആയുർവേദ കൂട്ടുകൾ ദിവസവും ഉപയോഗിച്ചാൽ മുഖം തിളങ്ങും, കാരണം?
തിളക്കമുള്ള ചർമ്മം എന്നും നമുക്ക് വലിയ ആത്മവിശ്വാസമാണ് പകർന്നു നൽകുക. അതിനാൽ തന്നെ ഇത്തരത്തിലുള്ള ചർമ്മം ലഭിക്കണമെന്ന് ആഗ്രഹിക്കാത്തവർ ആരുമുണ്ടാവില്ല. നമ്മുടെ ചർമ്മത്തെ പിടികൂടുന്ന പ്രശ്‌നങ്ങൾ ഒരുപാടുണ്ട്. പ്രധാനമായും കാലാവസ്ഥയും അന്തരീക്ഷത്തിലെ പൊടിപടലങ്ങളിലൂടെയുള്ള യാത്രയും കടുത്ത വെയിലും ഒക്കെ ഇതിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങളാണ്.
എന്നാൽ കേവലം അതുകൊണ്ട് മാത്രം ചർമ്മം നശിക്കുകയോ അവ ഒഴിവാക്കിയത് കൊണ്ട് ചർമ്മം നന്നാവുകയോ ചെയ്യില്ലെന്ന് നിങ്ങൾ ഓർക്കണം. പലരും പതിവായി കെമിക്കലുകൾ അടങ്ങിയ ഫേസ് വാഷുകൾ, വിവിധ സൺസ്‌ക്രീനുകൾ, മറ്റ് ഹാനികരമായ വസ്‌തുക്കൾ എന്നിവ ശരീരത്തിൽ ഉപയോഗിക്കുന്നത് ആം കാണാറുണ്ട്. എന്നാൽ അവയുടെ പാർശ്വഫലങ്ങളെ കുറിച്ച് കൂടുതൽ പേരും ബോധവാന്മാർ അല്ലെന്നതാണ് വാസ്‌തവം.

അത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിനും നല്ല ആരോഗ്യം വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കഴിവതും ഇത്തരം ആർട്ടിഫിഷ്യൽ വസ്‌തുക്കൾ ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് വേണ്ടത്. അതിന് പകരം നിങ്ങൾ ഉപയോഗിക്കേണ്ടത് പ്രധാനമായും നല്ല പ്രകൃതിദത്തമായ ഗുണങ്ങളോട് കൂടിയ, നമ്മുടെ നാട്ടിൽ തന്നെ സുലഭമായ ഔഷധങ്ങൾ അടങ്ങിയ ചില കൂട്ടുകളാണ്.
പണം കൊടുത്താൽ ഒരുപക്ഷേ നിങ്ങൾക്ക് എളുപ്പത്തിൽ മേൽപറഞ്ഞത് പോലെയുള്ള കെമിക്കലുകൾ അടങ്ങിയ വസ്‌തുക്കൾ ഉപയോഗിക്കാൻ കിട്ടുമെങ്കിലും അവ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ഭാവിയിൽ വലുതായിരിക്കും. എന്നാൽ ആയുർവേദ കൂട്ടുകളാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അതൊരിക്കലും നിങ്ങൾക്ക് മോശമാവില്ല എന്ന് മാത്രമല്ല പല രീതിയിലും ഗുണം ചെയ്യും. കാരണം അവയ്ക്ക് പാർശ്വഫലങ്ങൾ കുറവുമാണ് ഗുണങ്ങൾ ഏറെയുമാണ്.
എന്തൊക്കെയാണ് ആ ആയുർവേദ കൂട്ടുകൾ എന്നും അവയുടെ ഉപയോഗങ്ങൾ എങ്ങനെ ആണെന്നും ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയേണ്ടത് ആവശ്യമാണ്. ഈ ആയുർവേദ ചേരുവകൾ ചർമ്മത്തിന് ഗുണം ചെയ്യുന്നതിനു പുറമേ, നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെയും നല്ല രീതിയിൽ സ്വാധീനിക്കും. അവയുടെ പൂർണമായ ഗുണങ്ങളും മറ്റും കൂടുതലറിയാം.
വേപ്പ്: മുഖക്കുരു സാധ്യതയുള്ള ചർമ്മത്തിനുള്ള പ്രതിവിധി എന്നാണ് വേപ്പ് അറിയപ്പെടുന്നത്, മുടിയേയും അത് നല്ല രീതിയിൽ ഗുണം ചെയ്യും. വേപ്പിന്റെ ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ ഇതിനെ വേറിട്ട് നിർത്തുന്നു. ഇതിന്റെ പതിവായ ഉപയോഗം ശരീരത്തിന് എല്ലാ തരത്തിലും ഗുണം ചെയ്യുമെന്ന് മാത്രമല്ല ചർമ്മവും മുടിയും നല്ല രീതിയിൽ മാറും.
കറ്റാർ വാഴ: ശീതീകരിക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ട കറ്റാർ വാഴയിൽ ചർമ്മത്തിന്റെ ഇലാസ്‌തികത, ഘടന എന്നിവ മെച്ചപ്പെടുത്തുന്ന പുനരുജ്ജീവന എൻസൈമുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. വരണ്ടതും എണ്ണമയമുള്ളതുമായ ചർമ്മത്തിനും പ്രതിപ്രവർത്തന സാഹചര്യങ്ങളിലും ഇത് ഏറ്റവും നന്നായി പ്രവർത്തിക്കുന്നു. അതിനാൽ തന്നെ കറ്റാർവാഴ വളരെ നല്ലൊരു കൂട്ട് തന്നെയാണ്.
അശ്വഗന്ധ: ചർമ്മസംരക്ഷണത്തിന് മികച്ചതായി കണക്കാക്കപ്പെടുന്ന വസ്‌തുവാണ് ഇത്. ചർമ്മത്തിന് ആവശ്യമായ പ്രകൃതിദത്ത എണ്ണകളുടെ ഉത്പാദനത്തെ ഇത് പ്രോത്സാഹിപ്പിക്കുന്നു. ചർമ്മത്തെ മിനുസമാർന്നതും വൃത്തിയുള്ളതും പുതിയതായും നിലനിർത്തുന്നതിനൊപ്പം മുഖക്കുരു കുറയ്ക്കാനും അശ്വഗന്ധ സഹായിക്കുന്നു. ചർമ്മത്തിന്റെ ഇലാസ്‌തികത നിലനിർത്താൻ സഹായിക്കുന്ന ഒട്ടേറെ ഘടകങ്ങൾ ഇതിലുണ്ട്.
അഗർവുഡ് ഓയിൽ അഥവ ഊദ് ഓയിൽ: സുഗന്ധത്താൽ സമ്പന്നവും ചർമ്മത്തിന് ഗുണം ചെയ്യുന്നതുമാണ് ഇതെന്ന് പലർക്കും അറിയില്ല. ഇതിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ചർമ്മത്തെ ശാന്തമാക്കുന്നതിനും, കോശങ്ങളുടെ നാശം തടയുന്നതിനും വളരെയധികം സഹായം ചെയ്യുന്നു. അതിനാൽ തന്നെ ഇതിന്റെ ഉപയോഗം നല്ല രീതിയിൽ നിങ്ങളുടെ ചർമ്മത്തെ സ്വാധീനിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications