വെള്ളാരം കല്ല് പോലെ തിളങ്ങുന്ന ചർമ്മം വേണോ? ഈ ഏഴ് എണ്ണകൾ ചേർക്കാൻ മറക്കല്ലേ, ഫലം നിങ്ങളെ ഞെട്ടിക്കും
ചർമ്മ സംരക്ഷണത്തിന് വളരെയേറെ പ്രാധാന്യം കൊടുക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. അതിനായി ഏതൊക്കെ വഴിയുണ്ടോ അവയൊക്കെ പരീക്ഷിക്കാൻ നമ്മുടെ നാട്ടിലെ ചെറുപ്പക്കാരികളും ചെറുപ്പക്കാരൻമാരും തയ്യാറായിരിക്കും. ചർമ്മത്തിന്റെ സംരക്ഷണത്തിന് അത്രയധികം മുൻഗണന കൊടുക്കുന്ന പുതിയ തലമുറയെ സംബന്ധിച്ച് അതിനുള്ള നല്ല വഴികൾ കണ്ടെത്തുക എന്നതാണ് അവരെ സംബന്ധിച്ചുള്ള വെല്ലുവിളി.
ഇത്തരമൊരു സാഹചര്യത്തിൽ ചർമ്മത്തിന്റെ ഭംഗി നിലനിൽക്കാനും അതിന്റെ തിളക്കം വർധിപ്പിക്കാനും ഒക്കെ സഹായിക്കുന്ന ഘടകങ്ങൾ, കൂടാതെ പ്രകൃതിദത്തമായ വഴികൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. നിങ്ങളുടെ ചർമ്മ സംരക്ഷണത്തിന് ഏറ്റവും അനിവാര്യമായ ഏഴ് എണ്ണകൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

ടീ ട്രീ ഓയിൽ: ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ഒട്ടേറെയുള്ള എണ്ണയാണ് ടീ ട്രീ ഓയിൽ. നിങ്ങളുടെ മുഖത്തിന് നല്ല തിളക്കവും അതിലേറെ സൗന്ദര്യവും നൽകാൻ സഹായിക്കുന്ന ഓയിലുകളിൽ ഒന്നാണിത് ടീ ട്രീ ഓയിൽ. ഈ എണ്ണ നിങ്ങളുടെ മുഖത്തും ചർമ്മത്തിലും തിളക്കം വേണ്ടിടത്ത് പുരട്ടിയാൽ മാത്രം മതിയാവും.
കാട്ടുചെമ്പകം: നിങ്ങളുടെ മുഖത്തെ എണ്ണമയം പൂർണമായും ഒഴിവാക്കി കൊണ്ട് സൗന്ദര്യം നിലനിർത്താൻ കാട്ടുചെമ്പകത്തിന്റെ എണ്ണ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ശരീത്തിലെ ഇലാസ്‌റ്റിസിറ്റി നീ;നിലനിർത്താനും ഈ എണ്ണ നിങ്ങളെ സഹായിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിന്റെ ഉപയോഗം ചർമ്മ സൗന്ദര്യം വർധിപ്പിക്കാം.
ലാവൻഡർ ഓയിൽ: നിങ്ങളുടെ മുഖത്തെയും ചർമ്മത്തിലെയും ചുവന്ന റാഷസ് അടക്കമുള്ള മാറ്റാൻ ഏറ്റവും ഉത്തമമാണ് ലാവൻഡർ ഓയിൽ. വെളിച്ചെണ്ണയുമായി ചേർത്ത് വേണം ലാവൻഡർ ഓയിൽ നിങ്ങളുടെ മുഖത്ത് തേച്ചു പിടിപ്പിക്കാൻ. ഇതിന്റെ ഉപയോഗം നിങ്ങളുടെ ചർമ്മത്തിന് അങ്ങേയറ്റം ഗുണകരമാവും എന്നുറപ്പാണ്.
റോസ് ഓയിൽ: ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് റോസ് ഓയിൽ. നിങ്ങളുടെ ശരീരത്തിലും ചർമ്മത്തിലും നല്ല രീതിയിൽ ഗുണം ചെയ്യുന്നതാണ് റോസ് ഓയിൽ. നിങ്ങളുടെ ചർമ്മത്തിലെ കറുത്ത പാടുകൾ ഉൾപ്പെടെ നീക്കം ചെയ്യാൻ സഹായിക്കും. സ്വീറ്റ് ആൽമണ്ട് ഓയിലിൽ ചേർത്ത് വേണം ഇത് നിങ്ങളുടെ മുഖത്ത് തേച്ചുപിടിപ്പിക്കാൻ.
ചാമോമൈൽ ഓയിൽ: നിങ്ങളുടെ മുഖത്ത് ഏറ്റവും ഗുണകരമാവുന്ന എണ്ണകളിൽ ഒന്നാണ് ചമോമൈൽ. മുഖത്തെ ചൊറിച്ചിൽ ഉൾപ്പെടെയുള്ളവയ്ക്ക് ഫലപ്രദമായ മരുന്നായിരിക്കും ഈ ഓയിൽ. സ്‌കിന്നിലെ ചെറിയ അലർജികൾ പോലെയുള്ളവ മാറാനും പഴ സൗന്ദര്യം വീണ്ടെടുക്കാനും ഏറ്റവും അനുയോജ്യമാണ് ഈ എണ്ണ.












Click it and Unblock the Notifications