Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖം വെട്ടിത്തിളങ്ങും, ചർമ്മം വെണ്ണക്കല്ല് പോലെയാവും; ഈ ചായകൾ കുടിച്ചാൽ ഫലം ഞെട്ടിക്കും, കാരണം?

ചർമ്മത്തിന്റെ തിളക്കവും സൗന്ദര്യവും ഒക്കെ നിലനിർത്തുക എന്നാൽ ഇപ്പോഴത്തെ കാലത്ത് ഇത്തിരി ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. അത്രയും വലിയ കാലാവസ്ഥാ പ്രതിസന്ധിയാണ് നമ്മൾ നേരിടുന്നത്. പുറത്തിറങ്ങിയാൽ വെയിലിനെ ശരിക്കും ഭയക്കേണ്ട സാഹചര്യമാണ്. അതിന്റെ പ്രധാന കാരണം കാലാവസ്ഥയിൽ ഉണ്ടായ മാറ്റം തന്നെയാണ്. യുവി രശ്‌മികളുടെ അതിപ്രസരമാണ് വെയിലിൽ നമ്മൾ നേരിടുന്ന പ്രധാന വെല്ലുവിളി.

ചർമ്മത്തിലെയും മുഖത്തിലെയും കറുത്ത പാടുകൾ, ചിലതരം തടിപ്പുകൾ എന്നിവയ്ക്ക് ഒക്കെ വെയിൽ കൊള്ളുന്നത് വലിയ രീതിയിൽ കാരണമാവുന്നുണ്ട്. ഇക്കാരണത്താൽ തന്നെയാണ് പലരും പകൽ സമയത്ത് പുറത്തിറങ്ങാൻ പോലും മടിക്കുന്നത്. അങ്ങനെ വരുമ്പോൾ ഏത് സമയത്തും നമുക്ക് വീടുകളിൽ അടച്ചിട്ട് ജീവിക്കുന്നത് അത്ര സാധ്യമുള്ള കാര്യമല്ലലോ. അതിനാൽ നമ്മൾ മറ്റ് വഴികൾ തേടേണ്ടതുണ്ട് എന്നതാണ് യാഥാർഥ്യം.

skintips

ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും അതിന്റെ ആരോഗ്യം നോക്കാനും ഒക്കെ ശ്രമിക്കുന്ന ആളാണ് നിങ്ങളെങ്കിൽ ആദ്യ പടി എന്നോണം ഭക്ഷണത്തിലാണ് മാറ്റം വരുത്തേണ്ടത്. ചിലർ ചോദിക്കും ചർമ്മത്തിന്റെ മാറ്റത്തിന് നിങ്ങൾ ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നത് എന്തിനാണെന്ന്? അതൊരു അടിസ്ഥാനമില്ലാത്ത ചോദ്യമാണെന്ന് ചിന്തിച്ചാൽ മനസിലാവും.

നിങ്ങളുടെ ചർമ്മത്തിനും ശരീരത്തിലെ മറ്റ് ഭാഗങ്ങൾക്കും ആവശ്യമായ എല്ലാവിധ പോഷകങ്ങളും മറ്റ് ഘടകങ്ങളും എത്തുന്നത് ഭക്ഷണത്തിലൂടെയാണ്. അതിനാൽ തന്നെ നല്ല ഭക്ഷണം നിങ്ങൾക്ക് നല്ല ഗുണങ്ങൾ പ്രദാനം ചെയ്യും. അതിൽ ഉൾപ്പെട്ട ചില ചായകളെ കുറിച്ചാണ് ഇന്ന് നാം നോക്കുന്നത്. ഇനി പറയുന്ന ചായകൾ കുടിച്ചാൽ ചർമ്മത്തിന് തിളക്കവും ആരോഗ്യവും ഒക്കെ വർധിക്കും. എന്തൊക്കെയാണ് അവ എന്ന് നോക്കാം.

മച്ച ടീ: മച്ചയിൽ ശക്തമായ ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, അവയാണ് കാറ്റെച്ചിനുകൾ, ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.
മച്ചയിലെ ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിലൂടെ ചുളിവുകൾ, നേർത്ത വരകൾ, ചർമ്മം തൂങ്ങൽ തുടങ്ങിയ അകാല വാർധക്യ ലക്ഷണങ്ങളെ തടയാൻ ഇത് നമ്മെ സഹായിക്കുന്നു. ഗ്രീൻ ടീ വിഭാഗത്തിൽ പെട്ടത് ആയതിനാൽ തന്നെ കുടിക്കുന്നത് കൊണ്ട് നിങ്ങൾക്ക് യാതൊരുദോഷവും വരികയില്ല താനും.

ചെമ്പരത്തി ചായ: ആന്റി-ഏജിംഗ് പ്ലാന്റ് ആക്റ്റീവുകളിൽ ഒന്നാണ് ചെമ്പരത്തി, എന്ന് വച്ചാൽ അകാല വാർധക്യം തടയുമെന്ന് അർത്ഥം. ചർമ്മത്തിന്റെ ഇലാസ്‌തികത വർധിപ്പിക്കുന്നതിനും അതിശയകരമായ പ്രകൃതിദത്ത യുവത്വ-ഉത്തേജനം നൽകുന്നതിനും ഇത് കാരണമാണ്. എലാസ്‌റ്റേസ് എന്ന എൻസൈമിന്റെ പ്രവർത്തനത്തെ തടയാനുള്ള കഴിവ് ഇതിനുണ്ടെന്നാണ് പറയപ്പെടുന്നത്. മികച്ചൊരു ഓപ്‌ഷൻ ആണ് ചർമ്മ സംരക്ഷണത്തിൽ ഇത്.

പെപ്പർമിന്റ് ചായ: ഒരു കപ്പ് ഉന്മേഷദായകമായ പെപ്പർമിന്റ് ചായ ഹോർമോൺ ഉത്തേജനത്തിന് സഹായിക്കും. ഇത് ചർമ്മത്തിലെ അധിക സെബം ഉത്പാദനം കുറയ്ക്കുകയും കോശങ്ങളുടെ പുതുക്കൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. അതിനാൽ ചർമ്മത്തിന് നല്ലൊരു ഓപ്‌ഷനാണ് ഈ ചായ.

തുളസി ചായ: മുഖക്കുരു കുറയ്ക്കാൻ തുളസി ചായ കുടിക്കുന്നത് സഹായിക്കും. കൂടാതെ ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുക, സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷിക്കൽ എന്നിവയും ഇതിന്റെ പ്രധാന ഗുണങ്ങളാണ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഇത് ചർമ്മത്തിന്റെ തടിപ്പും ചുവപ്പും കുറയ്ക്കാൻ സഹായിക്കുന്നു.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+