Get Updates
Get notified of breaking news, exclusive insights, and must-see stories!

ചർമ്മത്തിന് എണ്ണമയം വല്ലാതെ കൂടുന്നുവോ? ടെൻഷൻ വേണ്ട, മാറ്റാൻ വഴികളുണ്ട്, ഈ കാര്യങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കൂ

ശരീര സൗന്ദര്യത്തിനും മുടിക്കും ചർമ്മത്തിനും മുഖകാന്തിക്കും ഒക്കെ വലിയ പ്രാധാന്യം കൊടുക്കുന്ന തലമുറയാണ് നമ്മുടേത്. അതിനായി പല വഴികൾ ചെറുപ്പക്കാർ പരീക്ഷിക്കാറുണ്ട്. കൂടുതൽ പേരും ധാരാളം കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ തന്നെയാണ് ഇതിനായി ആശ്രയിക്കുന്നത്. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും പെട്ടെന്നു ഫലം വരുമെന്നത് വാസ്‌തവമാണ്. എന്നാൽ ഇവ പതിവായി പിന്തുടരുന്നത് ഒരിക്കലും ശരീരത്തിന് നല്ലതല്ല.

ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഉൾപ്പെടെ ഇത് ഇടയാക്കും. അതുകൊണ്ട് തന്നെ പരമാവധി ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ വഴികൾ പരീക്ഷിക്കുന്നതാവും നല്ലത്. അങ്ങനെ വരുമ്പോൾ ചർമ്മ സംരക്ഷണത്തിന് ഇറങ്ങുന്നവർ പതിവായി നേരിടുന്ന ചില പ്രശ്‌നങ്ങളെ കുറിച്ച് എടുത്തുപറയേണ്ടതുണ്ട്. അതിൽ ചർമ്മത്തിന് പ്രത്യേകിച്ച് മുഖത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളികൾ ഏറെയാണ്.

skinissue

അതിലൊന്നാണ് എണ്ണമയമുള്ള ചർമ്മം. എത്ര തന്നെ കുളിച്ചാലും മുഖം കഴുകിയാലും എണ്ണമയമുള്ള ചർമ്മമാണ് നിങ്ങളുടേതെങ്കിൽ അവയൊന്നും ഒരു തരത്തിലുള്ള മാറ്റവും നിങ്ങളുടെ മുഖത്ത് ഉണ്ടാക്കില്ല എന്നതാണ് ഇതിന്റെ പ്രധാന പ്രശ്‌നം. അതുകൊണ്ട് തന്നെ ഇതിനായി മികച്ചൊരു വഴി എന്നത് എണ്ണമയം പൂർണമായും ഇല്ലാതാക്കുക എന്നതാണ്.

മാത്രമല്ല വേനൽക്കാലത്ത് മുഖത്ത് എണ്ണമയം വർധിക്കുന്നത് സെബം ഉത്പാദനം വർധി ക്കുന്നതിനിടയാക്കും. എണ്ണമയമുള്ള ചർമ്മം സുഷിരങ്ങൾ അടഞ്ഞുപോകുന്നതിനും, തിളക്കം അപ്രതീക്ഷിതമായ മറ്റ് ബുദ്ധിമുട്ടുകൾക്കും കാരണമാവും. അതിനെ മറികടക്കാൻ പറ്റിയ ചില മികച്ച ഹോം മേഡ് ഫേഷ്യലുകൾ ഒന്ന് നോക്കിയാലോ...

തേനും നാരങ്ങയും ഉപയോഗിച്ചുള്ള ഫേഷ്യൽ

തേൻ ഒരു പ്രകൃതിദത്ത ആൻറി ബാക്‌ടീരിയലാണ്. ഇത് ജലാംശം നിലനിർത്താൻ സഹായിക്കുന്നു. മറുവശത്ത്, നാരങ്ങ അധിക എണ്ണ കുറയ്ക്കാൻ സഹായിക്കുകയും പ്രകൃതിദത്ത ആസ്ട്രിജന്റുകളും വിറ്റാമിൻ സി ഗുണങ്ങളും ഉള്ളതിനാൽ ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു. 1 ടേബിൾസ്‌പൂൺ തേനും അര ടീസ്‌പൂൺ പുതിയ നാരങ്ങാനീരും എടുക്കുക. ഇവ നന്നായി കലർത്തി മുഖത്ത് പുരട്ടുക, കണ്ണുകളുടെ ഭാഗം ഒഴിവാക്കുക. 15-20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

മിൽട്ടാണി മിട്ടിയും റോസ് വാട്ടറും

മിൽട്ടാണി മിട്ടി അധിക എണ്ണ ആഗിരണം ചെയ്യുകയും മുഖത്തെ സുഷിരങ്ങൾ ആഴത്തിൽ വൃത്തിയാക്കുകയും ചെയ്യുന്നു. റോസ് വാട്ടർ ചർമ്മത്തെ ടോൺ ചെയ്യുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന ഒന്ന് കൂടിയാണ്. 2 ടേബിൾ സ്‌പൂൺ മുൾട്ടാണി മിട്ടിയും മിനുസമാർന്ന പേസ്‌റ്റ് ലഭിക്കാൻ ആവശ്യമായ റോസ് വാട്ടറും ചേർത്ത് ഈ ഫേഷ്യൽ ഉണ്ടാക്കിയാൽ മതി. മുഖത്ത് ഇത് പുരട്ടി 15 മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക, ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.

ഓട്‌സ്, തൈര് എന്നിവ ചേർത്ത ഫേഷ്യൽ

ഓട്ട്‌സ് മൃദുവായ എക്സ്ഫോളിയന്റായി പ്രവർത്തിക്കുന്ന ഒന്നാണ്, ഇത് ചർമ്മത്തിലെ പല പ്രശ്‌നത്തെയും ചെറുത്തു നിൽക്കും. തൈരിൽ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ ലയിപ്പിക്കാനും സുഷിരങ്ങൾ ശക്തമാക്കാനും സഹായിക്കുന്നു. 2 ടേബിൾസ്‌പൂൺ അരച്ച ഓട്‌സും ഒരു ടേബിൾസ്‌പൂൺ തൈരും തമ്മിൽ ചേർക്കുക. ശേഷം ഈ പേസ്‌റ്റ് മുഖത്ത് പുരട്ടി വൃത്താകൃതിയിൽ മസാജ് ചെയ്യുക. 10-15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+