മുഖക്കുരു നാണക്കേടായി മാറിയോ? വീട്ടിലിരുന്ന് ഇതിനെ മാറ്റിയെടുക്കാം; ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
മുഖക്കുരു ആളൊരു പ്രശ്‌നക്കാരനാണ്. ഒരിക്കല്‍ വന്നുകൊണ്ടിരുന്നാല്‍ തുടരെ അത് വന്നുകൊണ്ടിരിക്കും. പലര്‍ക്കും അത് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. നിരവധി സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഇത് പരിഹരിക്കാന്‍ നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഇവയൊന്നും എപ്പോഴും നമ്മളെ സഹായിച്ചെന്ന് വരില്ല.
മുഖക്കുരു നമ്മുടെ ആത്മവിശ്വാസത്തെ പോലും ബാധിക്കാന്‍ ഇടയുണ്ട്. ഇപ്പോള്‍ നമുക്ക് മുഖക്കുരു കൊണ്ടുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനുള്ള പരിഹാരം വീട്ടില്‍ തന്നെയുണ്ട്. ബ്യൂട്ടി പാര്‍ലറിനെയോ മറ്റ് സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങളെയോ അതിനായി ആശ്രയിക്കേണ്ടതില്ല. അവ ഏതൊക്കെയാണെന്ന് നമുക്കൊന്ന് നോക്കിയാലോ?

മുഖക്കുരുക്കളെ നീക്കം ചെയ്യാന്‍ ഏറ്റവും നല്ലത് വീട്ടിലെ രീതികളാണ്. ഏറ്റവും നല്ല ശുചിത്വവും വൃത്തിയും ഈ സമയം നമുക്കുണ്ടായിരിക്കണം. നിത്യേന രണ്ട് നേരം നമ്മള്‍ മുഖം കഴുകണം. അതിനായി വളരെ മൃദുവായ ക്ലെന്‍സര്‍ ഉപയോഗിക്കുക. ഇത് നമ്മുടെ ചര്‍മത്തിലെ അമിതമായി നില്‍ക്കുന്ന എണ്ണയെ നീക്കം ചെയ്യും. അതുപോലെ പൊടിപടലങ്ങളെയും നീക്കും.
ബാക്ടീരിയയും അതിലൂടെ ഇല്ലാതാക്കും. കാഠിന്യമേറിയ സ്‌ക്രബിംഗ് പൂര്‍ണമായും ഒഴിവാക്കുക. ഇത് ചര്‍മത്തെ വല്ലാതെ ബുദ്ധിമുട്ടിക്കും. മുഖക്കുരു പൊട്ടിപ്പോകാനും വികൃതമാകാനും അത് കാരണമാകും. മുഖക്കുരു പൊട്ടിപ്പോയാല്‍ മുഖത്ത് സുഷിരങ്ങള്‍ വരാനുള്ള സാധ്യതയുമുണ്ട്.
സാലിസൈക്ലിക് ആസിഡ് നമ്മുടെ നിത്യേനയുള്ള സ്‌കിന്‍ കെയറില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഈ ആസിഡ് അടങ്ങിയ സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ തന്നെ വാങ്ങാന്‍ ലഭിക്കും. സാലിസൈക്ലിക് ആസിഡ് ബേറ്റ ഹൈഡ്രോക്‌സി ആസിഡാണ്. നമ്മുടെ ചര്‍മത്തിലേക്ക് ആഴ്ത്തിനിറങ്ങി മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ അതിന് സാധിക്കും.
പുതിയതായി മുഖക്കുരു ഉണ്ടാവുന്നതിനെയും തടയാന്‍ സാധിക്കും. ഫേസ് വാഷുകള്‍, ടോണറുകള്‍, സ്‌പോട്ട് ട്രീറ്റ്‌മെന്റുകള്‍ എന്നിവയില്‍ രണ്ട് ശതമാനം സാലിസൈക്ലിക് ആസിഡ് അടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. ഇത് വിചാരിച്ചതിലും വേഗത്തില്‍ നമ്മുടെ മുഖം സുന്ദരമാക്കും. അതുപോലെ വീട്ടില്‍ നല്ല തേനുണ്ടെങ്കിലും മുഖക്കുരുവിനെ നീക്കം ചെയ്യാന്‍ ഉപയോഗിക്കാം.
തേനില്‍ ആന്റിമൈക്രോബിയല്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ബാക്ടീരിയകളെ നീക്കം ചെയ്യും. അതുപോലെ ചൂടേറിയ ചര്‍മത്തെ മൃദുവാക്കി മാറ്റാനാവും. തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിച്ച് മുഖം കഴുക്കുക. നനഞ്ഞ ഇടങ്ങളില്‍ തേന്‍ പതിനഞ്ച് മുതല്‍ 20 മിനുട്ടുകള്‍ വരെ തേച്ച് പിടിപ്പിക്കുക. തേന്‍ നമ്മുടെ ചര്‍മത്തെ മോയ്‌സ്ചുറൈസ് ചെയ്യും. അതിലൂടെ ചര്‍മം വളരെ മൃദുവായി മാറും.
ഇനി കറ്റാര്‍വാഴയുടെ ജെല്ലും സ്‌കിന്‍ കെയറില്‍ ഉള്‍പ്പെടുത്തണം. ഇത് മുഖത്ത് ചുവന്ന് തുടുത്ത് നില്‍ക്കുന്ന മുഖക്കുരുവിനെ നീക്കം ചെയ്യും. എവിടെയാണോ മുഖക്കുരുവുള്ളത് അവിടെ മാത്രം പുരട്ടുക. വേഗത്തില്‍ തന്നെ ഇവ മാറിക്കിട്ടും. അതുപോലെ ടീ ട്രീ ഓയിലും നിത്യേന ഉപയോഗിക്കുക. മുഖക്കുരു കൊണ്ട് വേദനിക്കുണ്ടെങ്കില്‍ അത് മാറിക്കിട്ടും.












Click it and Unblock the Notifications