കെമിക്കലുകളേ വിട, മരുന്നുകളേ വിട, എന്നന്നേക്കും വിട!! ഇനി മുഖം തിളങ്ങാൻ ബീറ്റ്‌റൂട്ട് മാത്രം മതി, എങ്ങനെ?
ചർമ്മ സംരക്ഷണത്തിനായി നാം പലവഴികൾ തേടാറുണ്ട്. അതിൽ പ്രധാനമായും മുഖത്ത് തേക്കുന്ന വസ്‌തുക്കൾ തന്നെയാണ്. എന്നാൽ അടുത്തിടെ വന്ന വാർത്തകൾ അനുസരിച്ച് പല കെമിക്കലുകളിലും ഹാനികരമായ വസ്‌തുക്കൾ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് നമുക്ക് കാണാൻ കഴിയും. ഇതോടെ സ്ഥിരമായി ഇത്തരം കെമിക്കലുകൾ അടങ്ങിയ ഉത്പന്നം ഉപയോഗിക്കുന്നവർ ഒന്നാകെ പരിഭ്രമത്തിലാണ്. എന്നാൽ ചർമ്മ സംരക്ഷണം അവർക്ക് വേണ്ടെന്ന് വയ്ക്കാനും കഴിയില്ല.
ഈ സാഹചര്യത്തിൽ ഇത്തരം ആളുകൾ കൂടുതലായി ആയുർവേദത്തിലേക്കും നാടൻ രീതികളിലേക്കും ഒക്കെ കടന്നിരിക്കുകയാണ്. അതിനാൽ തന്നെ പലവിധത്തിലുള്ള വഴികൾ ഇത്തരക്കാർ തേടുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് പച്ചക്കറികളുടെയും മറ്റും ഉപയോഗം. ഭക്ഷണത്തിലൂടെ നേരിട്ട് എത്തുന്നതിൽ ഉപരി അവയെ അല്ലാതെയും പലരും ഫേസ്‌പാക്കായും മറ്റും ഉപയോഗിക്കുന്നുണ്ടെന്നതാണ് പ്രധാന കാര്യങ്ങളിൽ ഒന്ന്.

ഇക്കൂട്ടത്തിൽ പ്രധാനിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്റൂട്ട് വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും നിറഞ്ഞ ഒരു പോഷക സമ്പന്നമായ പച്ചക്കറിയാണ്. അതിനാൽ തന്നെ ഇത് ചർമ്മത്തിന് ഗുണം ചെയ്യും. തിളങ്ങുന്ന ചർമ്മം ലഭിക്കാൻ വീട്ടിൽ നിന്ന് ബീറ്റ്‌റൂട്ട് ഉപയോഗത്തിലൂടെ നമുക്ക് സാധിക്കും. ഇത് ഭക്ഷണത്തിലൂടെയല്ല മറിച്ച് മറ്റ് വഴികളിലൂടെയാണ് എന്ന് മാത്രം. ഏതൊക്കെ രീതിയിൽ ബീറ്റ്‌റൂട്ടിനെ നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം.
ബീറ്റ്റൂട്ട് ഫേസ് മാസ്‌ക്: ഒരു ചെറിയ ബീറ്റ്റൂട്ട് അരച്ച് അതിന്റെ ജ്യൂസ് എടുക്കുക. 2 ടേബിൾസ്‌പൂൺ ബീറ്റ്റൂട്ട് ജ്യൂസ്, 1 ടേബിൾസ്‌പൂൺ തൈര്, 1 ടീസ്‌പൂൺ തേൻ എന്നിവ കലർത്തുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 15-20 മിനിറ്റ് വയ്ക്കുക, പിന്നീട് ഇളം ചൂടുവെള്ളത്തിൽ കഴുകുക. ബീറ്റ്റൂട്ടിലെ ബെറ്റാലൈൻസ് പോലുള്ള ആന്റിഓക്‌സിഡന്റുകൾ കറുത്ത പാടുകളും പിഗ്മെന്റേഷനും കുറയ്ക്കുന്നു. ആഴ്‌ചയിൽ 1-2 തവണ എങ്കിലും ഇത് ചെയ്‌താൽ മതി.
ബീറ്റ്റൂട്ട് സ്ക്രബ്: 1 ടേബിൾസ്‌പൂൺ ബീറ്റ്റൂട്ട് ജ്യൂസ്, 1 ടേബിൾസ്‌പൂൺ ഓട്‌സ് പൊടി അല്ലെങ്കിൽ അരിപ്പൊടി, കുറച്ച് തുള്ളി നാരങ്ങാനീര് എന്നിവ കലർത്തുക. മിശ്രിതം മുഖത്ത് 2-3 മിനിറ്റ് വട്ടത്തിൽ മസാജ് ചെയ്‌ത് കഴുകിക്കളയുക. ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുകയും സുഷിരങ്ങൾ വൃത്തിയാക്കുകയും തിളങ്ങുന്ന ചർമ്മം നൽകുകയും ചെയ്യുന്നു. നാരങ്ങയിലെ വിറ്റാമിൻ സി ചർമ്മത്തിന്റെ തിളക്കവും കൂട്ടുന്നു.
ബീറ്റ്റൂട്ട്-മുൾട്ടാനി മിട്ടി മാസ്‌ക്: 1 ടേബിൾസ്‌പൂൺ ബീറ്റ്റൂട്ട് ജ്യൂസും 1 ടേബിൾസ്‌പൂൺ മുൾട്ടാനി മിട്ടിയും ആവശ്യത്തിന് റോസ് വാട്ടറും ചേർത്ത് പേസ്‌റ്റ് ഉണ്ടാക്കുക. മുഖത്ത് പുരട്ടി 15 മിനിറ്റ് ഉണങ്ങാൻ വിട്ട ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുൾട്ടാനി മിട്ടി മുഖത്തെ അധിക എണ്ണ നിയന്ത്രിക്കുകയും ബീറ്റ്റൂട്ട് ചർമ്മത്തിന് പോഷണവും തിളക്കവും നൽകുകയും ചെയ്യുന്നു. എണ്ണമയമുള്ള ചർമ്മത്തിന് ഇത് അനുയോജ്യമാണ്.
ബീറ്റ്റൂട്ട് ഡിടോക്‌സ് ഡ്രിങ്ക്: ഒരു ചെറിയ ബീറ്റ്റൂട്ട്, 1 കാരറ്റ്, അര ആപ്പിൾ, ഒരു ചെറിയ കഷണം ഇഞ്ചി എന്നിവ വെള്ളത്തിൽ അരച്ച് ജ്യൂസ് എടുക്കുക. അരിച്ച് രാവിലെ കുടിക്കുക. ആവശ്യമെങ്കിൽ കുറച്ച് നാരങ്ങാനീര് കൂടി ഇതിനോടൊപ്പം ചേർക്കാം. ബീറ്റ്റൂട്ട് ജ്യൂസ് കരളിനെ ശുദ്ധീകരിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ആന്റി ഓക്‌സിഡന്റുകൾ നൽകുകയും ചെയ്യുന്നതോടെ നിങ്ങൾക്ക് തെളിഞ്ഞ, തിളങ്ങുന്ന ചർമ്മം ലഭിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications