Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖം മിനുക്കാൻ മരുന്നൊന്നും വേണ്ട, മൺസൂണിൽ പക്ഷേ കരുതൽ വേണം; എന്താണ് പ്രകൃതിദത്ത വഴികൾ?

മുഖകാന്തിയിൽ ഒരു വിട്ടുവീഴ്‌ചയ്ക്കും നാമൊന്നും തയ്യാറാവാറില്ല. അതിന്റെ പ്രധാന കാരണം അതിന് നമ്മുടെ ആത്മവിശ്വാസവുമായി അടുത്ത ബന്ധമുണ്ട് എന്നതാണ്. നിങ്ങളുടെ മുഖം നല്ല രീതിയിൽ പരിപാലിക്കുകയും അത് വൃത്തിയായി സൂക്ഷിക്കുകയും മറ്റ് പ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് ബോധ്യപ്പെടുകയും ഒക്കെ ചെയ്യുമ്പോൾ സ്വയം ഒരു ഉൾവിളി ഉണ്ടാവുകയും എല്ലാത്തിനും നല്ല ആത്മവിശ്വാസം വന്നുചേരുകയുമാണ് ഉണ്ടാവാറുള്ളത്.

പൊതുവെ മുടിയ്ക്ക് നൽകുന്ന അതേ പ്രാധാന്യം തന്നെയാണ് നാം ചർമ്മത്തിനും നൽകി വരുന്നത്. ഉപയോഗിക്കുന്ന വസ്‌തുക്കളിൽ പോലും അതിന്റെതായ പ്രത്യേകത നാം കാണിക്കാറുണ്ട്. എന്തെന്നാൽ ചർമ്മത്തിന് ദോഷം ചെയ്യുന്ന എന്തെങ്കിലും ഉണ്ടായാൽ അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായി മാറും. മുഖമാണ് നമ്മുടെ കണ്ണാടി എന്നതിനാൽ തന്നെ അത് പെട്ടെന്ന് പ്രതിഫലിക്കുകയും ചെയ്യും.

skincareissues

വേനൽമാറി എന്ന് കരുതി ആശ്വസിക്കാൻ വരട്ടെ. നമ്മുടെ നാട്ടിലെ മഴക്കാലം ചൂടിൽ നിന്ന് ആശ്വാസം നൽകുന്നതിനൊപ്പം ചർമ്മത്തിന് വെല്ലുവിളികളും ഉയർത്തുന്ന ഒരു കാര്യം കൂടിയാണ്. ഈർപ്പം മുഖക്കുരു, ഫംഗസ് അണുബാധ, മറ്റ് ചർമ്മ പ്രശ്‌നങ്ങൾ എന്നിവയ്ക്ക് ഇത് കാരണമാകും. ഇതിനായി പ്രകൃതിദത്ത പരിഹാരങ്ങൾ ഉപയോഗിക്കുന്നത് ഇവ ഫലപ്രദമായി കൈകാര്യം ചെയ്യാൻ നമ്മെ സഹായിക്കും.

വേപ്പ്: മഴക്കാലത്ത് മുഖക്കുരു ചികിത്സിക്കാൻ വേപ്പ് ഒരു ജനപ്രിയ ഔഷധം തന്നെയാണ്. ഇതിന്റെ ആൻറി ബാക്റ്റീരിയൽ ഗുണങ്ങൾ മുഖക്കുരു കുറയ്ക്കാനും നല്ല ചർമ്മം നേടിയെടുക്കാനും സഹായിക്കുന്നു. എന്തെങ്കിലും ചർമ്മ പ്രശ്‌നങ്ങൾ നേരിടുമ്പോൾ വേപ്പ് പേസ്‌റ്റ് പുരട്ടുന്നത് ചർമ്മത്തെ ശമിപ്പിക്കുകയും കൂടുതൽ അണുബാധകൾ തടയുകയും ചെയ്യും.

കറ്റാർ വാഴ: ജലാംശം നൽകുന്ന ഗുണങ്ങൾക്ക് പേരുകേട്ടതാണ് കറ്റാർവാഴ. ഇത് ചർമ്മത്തിലെ ഈർപ്പത്തിന്റെ അളവ് നിലനിർത്താൻ നമ്മെ വളരെയധികം സഹായിക്കുന്നു, ഈർപ്പമുള്ള കാലാവസ്ഥയിൽ ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കറ്റാർ വാഴ ജെൽ പുരട്ടുന്നത് നിങ്ങളുടെ ചർമ്മത്തെ മൃദുവായി നിലനിർത്തും.

മഞ്ഞൾ: മഴക്കാലത്ത് ഈർപ്പം കാരണമുള്ള ഫംഗസ് അണുബാധ സാധാരണമാണ്. ആന്റിഫംഗൽ ഗുണങ്ങളുള്ള മഞ്ഞൾ ഫലപ്രദമാണ്. മഞ്ഞൾപ്പൊടി വെള്ളത്തിൽ കലർത്തി പേസ്‌റ്റ് രൂപത്തിലാക്കി ബാധിത പ്രദേശങ്ങളിൽ പുരട്ടുന്നത് നല്ല രീതിയിൽ ആശ്വാസം നൽകും.

ഓട്‌സ്: ഇത് ചെറിയ രീതിയിൽ എക്‌സ്‌ഫോളിയന്റായി പ്രവർത്തിക്കുന്നു, ചർമ്മത്തിലെ മൃതകോശങ്ങളെ പ്രകോപിപ്പിക്കാതെ നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. പതിവായി എക്‌സ്‌ഫോളിയേഷൻ സുഷിരങ്ങൾ വൃത്തിയായി സൂക്ഷിക്കാനും മുഖക്കുരു തടയാനും സഹായിക്കുന്നു. ഓട്‌സ് വെള്ളത്തിലോ പാലിലോ കലർത്തുന്നത് ഫലപ്രദമായ സ്‌ക്രബ് ആയി മാറുന്നു.

ചെറുനാരങ്ങ: ഹ്യൂമിഡിറ്റി മൂലമുണ്ടാകുന്ന മങ്ങിയ ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ചെറുനാരങ്ങാനീര്. നേർപ്പിച്ച നാരങ്ങാനീര് പുരട്ടുന്നത് നിങ്ങളുടെ നിറം വർധിപ്പിക്കും, പക്ഷേ ഉപയോഗിച്ച ഉടൻ തന്നെ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്.

വെള്ളരിക്ക: ഇതിന്റെ നീര് ചർമ്മത്തിൽ തണുപ്പ് പ്രദാനം ചെയ്യുന്നു, ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന വീക്കവും പ്രകോപിപ്പിക്കലും കുറയ്ക്കുന്നു. മഴയിലോ ഈർപ്പത്തിലോ ഉള്ള അന്തരീക്ഷത്തിൽ പുറത്തുപോയതിനുശേഷം ഇത് കാര്യമായി തന്നെ ഗുണം ചെയ്യും.

ആരോഗ്യകരമായ ചർമ്മം സ്വാഭാവികമായി നിലനിർത്തുക

നമ്മുടെ നാട്ടിൽ മൺസൂൺ സമയത്ത് ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ ഈ പ്രകൃതിദത്ത പരിഹാരങ്ങൾ നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും സഹായിക്കും. വർഷത്തിലെ ഈ സമയത്ത് നേരിടുന്ന സാധാരണ പ്രശ്‌നങ്ങൾക്ക് ലളിതവും എന്നാൽ ഫലപ്രദവുമായ പരിഹാരങ്ങളാണ് ഇവയൊക്കെ വാഗ്‌ദാനം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+