മൺസൂൺ ആണ് മക്കളേ, ശ്രദ്ധിച്ചില്ലേൽ ചർമ്മം നശിക്കും; ഈ കാര്യങ്ങൾ കൃത്യമായി ചെയ്‌താൽ ഒന്നും പേടിക്കേണ്ട..!
വേനൽക്കാലത്ത് മാത്രമല്ല ശരിക്കും നമ്മുടെ ചർമ്മത്തിന് എല്ലാവിധൻ പരിഗണനയും നൽകേണ്ടത്. അത് പലർക്കും അറിയില്ല. ഈർപ്പം, മലിനീകരണം, മറ്റ് ചർമ്മ പ്രശ്‌നങ്ങൾ എന്നിവയെ ചെറുക്കുന്നതിന് മഴക്കാല ചർമ്മ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ തന്നെ ആവശ്യമാണ്. അല്ലെങ്കിൽ നിങ്ങൾ വേനൽക്കാലത്ത് ഉണ്ടാക്കിയെടുത്ത എല്ലാ ഗുണങ്ങളും പൂർണമായും നശിക്കുകയും അതിന് പകരം ചർമ്മം മോശം അവസ്ഥയിലേക്ക് പോവുകയും ചെയ്യും.
മഴക്കാലത്ത് അധിക ഈർപ്പം സുഷിരങ്ങൾ അടഞ്ഞുപോകുന്നതിനും മുഖക്കുരുവിനും കാരണമാകും. കൂടാതെ റിംഗ് വോം, അത്‌ലറ്റ്സ് ഫൂട്ട്, കാൻഡിയസിസ് തുടങ്ങിയ ഫംഗസ് അണുബാധകൾ ഈർപ്പമുള്ള അന്തരീക്ഷത്തിൽ വളരും ഇതും നാം ഭയക്കേണ്ടതാണ്. കൂടാതെ മഴക്കാലത്ത് എക്‌സിമ, സോറിയാസിസ്, ഡെർമറ്റൈറ്റിസ് എന്നിവയുൾപ്പെടെയുള്ള ചർമ്മത്തിലെ തിണർപ്പുകളും തലപൊക്കിയേക്കും.

ഒപ്പം മെലാനിൻ ഉൽപാദനം വർധിക്കുന്നത് കറുത്ത പാടുകൾക്കും ഹൈപ്പർ-പിഗ്മെന്റേഷനും കാരണമാകും.ഈർപ്പം കൂടുതലാണെങ്കിലും, മഴക്കാലത്ത് അമിതമായ വിയർപ്പും കഠിനമായ ക്ലെൻസറുകളും കാരണം ചർമ്മം വരണ്ടതായിരിക്കാനുള്ള സാധ്യതയും ചിലരിൽ കാണുന്നുണ്ട്. അതിനൊക്കെയും നമ്മൾ ശ്രദ്ധിക്കുകയും ചില പരിചരണങ്ങൾ നടത്തുകയും വേണം. അവ പ്രധാനമായും എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം.
ചർമ്മരോഗ്യത്തിന് പരിചരണം അനിവാര്യം
ക്ലെൻസർ ഉപയോഗം: മഴക്കാലത്ത് ക്ലെൻസർ ഉപയോഗിച്ച് മുഖം കഴുകുന്നത് നല്ല ഗുണം ചെയ്യുന്നു. ഇതിനായി ജലാംശം നൽകുന്ന ക്ലെൻസർ ഉപയോഗിക്കാം, എല്ലാ ഈർപ്പവും നീക്കം ചെയ്യുന്ന ഒന്നല്ല, മറിച്ച് നല്ല ക്ലീനിംഗ് ഇഫക്റ്റ് നൽകുന്നതായിരിക്കും ഇവ. ഉറങ്ങുന്നതിനുമുമ്പ് മുഖം കഴുകേണ്ടത് വളരെ പ്രധാനമാണ്, കാരണം ദിവസം മുഴുവൻ അഴുക്കും ബാക്റ്റീരിയകളും നിങ്ങളുടെ ചർമ്മത്തിലുണ്ടാവും.
എക്സ്ഫോളിയേറ്റർ ഗുണകരം: ഈർപ്പം ധാരാളം അഴുക്ക് ആകർഷിക്കുന്നതിനാൽ, എക്സ്ഫോളിയേറ്റർ കൂടുതൽ വൃത്തിയാക്കാൻ നിങ്ങളെ സഹായിക്കുന്നു. ഈ കാലാവസ്ഥയിൽ, സെബത്തിന്റെ അളവ് വർധിക്കുന്നതിനാൽ സുഷിരങ്ങൾ കൂടും. എക്സ്ഫോളിയേറ്ററുകൾ, സ്‌ക്രബുകൾ, മാസ്‌കുകൾ എന്നിവ ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കുന്നത് ചർമ്മത്തിന് ഗുണകരമാവും.
മോയ്‌സ്ചറൈസർ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക: കട്ടിയുള്ള മോയ്‌സ്ചറൈസർ ഉപയോഗിക്കരുത്. മഴക്കാലത്ത് ഇത് ചർമ്മത്തിൽ അടഞ്ഞുപോകാനുള്ള സാധ്യത ഏറെയാണ്. എണ്ണമയം കുറവുള്ള ഭാരം കുറഞ്ഞ മോയ്‌സ്ചറൈസറുകളോ ലോഷനുകളോ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. അതിലും എപ്പോഴും ശ്രദ്ധ നൽകുന്നത് നന്നായിരിക്കും.
ഭക്ഷണത്തിലും ശ്രദ്ധ വേണം
മഴക്കാലത്ത് ഭക്ഷണത്തിലും നല്ല ശ്രദ്ധ പുലർത്തണം. കാരണം ദോഷകരമായ ബാക്റ്റീരിയകൾ വളരാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് ഈർപ്പം. കഴിവതും സ്ട്രീറ്റ് ഫുഡ് ഒഴിവാക്കി വീട്ടിൽ നിന്ന് കഴിക്കാൻ ശ്രദ്ധിക്കുക.കൂടാതെ പീച്ച്, ആപ്രിക്കോട്ട്, പിയർ, ജാമുൻ, ആപ്പിൾ, പപ്പായ എന്നിവയെല്ലാം മഴക്കാലത്ത് കഴിക്കുന്നത് നല്ലതാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications