Get Updates
Get notified of breaking news, exclusive insights, and must-see stories!

വെണ്ണക്കട്ടി പോലെ വെട്ടിത്തിളങ്ങും മുഖം, ഗ്രീന്‍ ആപ്പിള്‍ ഇങ്ങനെ ഉപയോഗിക്കാം, ഈ മാറ്റങ്ങള്‍ ഉറപ്പ്

ചര്‍മം വരണ്ടുണങ്ങുന്നത് വല്ലാതൊരു പ്രശ്‌നമാണല്ലേ? നമ്മുടെ മുഖത്തൊരു ഉത്സാഹ കുറവ് അതിലൂടെ പെട്ടെന്ന് അറിയാന്‍ സാധിക്കും. പക്ഷേ ചര്‍മത്തിന് തിളക്കമേകാന്‍ സാധിക്കുന്ന കാര്യം നമ്മുടെ മുന്നില്‍ തന്നെയുണ്ട്. അതാണ് ഗ്രീന്‍ ആപ്പുകള്‍. സ്‌കിന്‍ കെയറിന് ഇതിലും മികച്ചൊരു ഓപ്ഷന്‍ വേറെ കിട്ടാനില്ല. നമ്മുടെ ചര്‍മത്തിലെ പാടുകളെയും മുഖക്കുരുക്കളെയും വരെ ഇവ നീക്കാന്‍ സഹായിക്കും.

അതുപോലെ മികച്ച ടേസ്റ്റിയും ഹെല്‍ത്തിയുമാണ് ഗ്രീന്‍ ആപ്പിളുകള്‍. ആരോഗ്യകരമായ ശരീരം മികച്ച ചര്‍മത്തെയും സമ്മാനിക്കുമെന്നാണ്. ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫ്‌ളാവനോയിഡുകള്‍ എന്നിവ ഗ്രീന്‍ ആപ്പിളുകളില്‍ അടങ്ങിയിട്ടുണ്ട്. അതെല്ലാം നമ്മുടെ സൗന്ദര്യത്തെ വര്‍ധിപ്പിക്കും. അതുപോലെ ദഹനത്തെയും, രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യും.

green-apple

നമ്മുടെ ചര്‍മത്തെ കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ വേഗത്തില്‍ പ്രായമാവും. അതായത് ചര്‍മം ദുര്‍ബലമാവും. പ്രായത്തിന്റെ ലക്ഷണങ്ങള്‍ പുറത്തേക്ക് പ്രകടിപ്പിക്കാന്‍ തുടങ്ങും. ഗ്രീന്‍ ആപ്പിള്‍ നിത്യേന കഴിക്കുന്നതിലൂടെ ഇവ മാറ്റിയെടുക്കാം. ആന്റിഓക്‌സിഡന്റുകളായ വിറ്റാമിന്‍ എ, സി, ഫെനല്‍സ്, എന്നിവ ഗ്രീന്‍ ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്.

ഇത് വേഗത്തില്‍ പ്രായമാകുന്നതിനെ പ്രതിരോധിക്കുക. നമ്മുടെ ചര്‍മത്തില്‍ യുവത്വം നിറയ്ക്കും. അതിലൂടെ നിത്യയൗവ്വനമായി തുടരാന്‍ നമുക്ക് സാധിക്കും. ചര്‍മത്തിന് പോറലേല്‍പ്പിക്കുന്ന കാര്യങ്ങള്‍ക്കെതിരെ പോരാടാന്‍ ഗ്രീന്‍ ആപ്പിളിലെ പോഷകങ്ങള്‍ക്ക് സാധിക്കും. ഡാര്‍ക്ക് സ്‌പോട്ടുകളെയും ഇവ ഇല്ലാതാക്കും. കൂടുതല്‍ സുന്ദരമായി നമ്മുടെ ചര്‍മം അതിലൂടെ മാറും.

സ്‌കിന്‍ ടെക്‌സചറുകളെ അതുപോലെ മെച്ചപ്പെടുത്താന്‍ ഗ്രീന്‍ ആപ്പിളിന് സാധിക്കും. കാരണം ഇതില്‍ ജലാംശം അടങ്ങിയിട്ടുണ്ട്. ചര്‍മത്തെ വെട്ടിത്തിളങ്ങി നില്‍ക്കാന്‍ സഹായിക്കുന്നത് ഗ്രീന്‍ ആപ്പിളിലെ ജലാംശമാണ്. ഗ്രീന്‍ ആപ്പിളുകള്‍ കൊണ്ട് ഫേസ് മാസ്‌കുകളും, ഫേസ് വാഷുകളും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മത്തില്‍ വേഗത്തില്‍ ജലാംശമെത്തിക്കും.

അതുവഴി ചര്‍മത്തെ ഏറ്റവും ക്ലീനായി നിലനിര്‍ത്തും. ചര്‍മത്തിലെ പാടുകളും അതോടെ കുറച്ച് കൊണ്ടുവരാനാവും. ചര്‍മത്തിന്റെ ടെക്‌സചറുകളും അതുപോലെ മെച്ചപ്പെടും. ചര്‍മത്തിന് അതുപോലെ പോഷകങ്ങളും ആവശ്യമാണ്. ചര്‍മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഗ്രീന്‍ ആപ്പിളുകള്‍ക്ക് സാധിക്കും.

ഗ്രീന്‍ ആപ്പിളില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയത് കൊണ്ട് ചര്‍മത്തെ പരിപോഷിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കും. കൊളാജനും, ഇലാസ്റ്റിന്‍ പ്രോട്ടീനുകളും നമ്മുടെ ചര്‍മത്തിലെ ഇരുണ്ട ഭാഗങ്ങളെ നീക്കം ചെയ്യും. ചര്‍മത്തെ കൂടുതല്‍ ആരോഗ്യത്തോടെ നിലനില്‍ക്കാന്‍ ഗ്രീന്‍ ആപ്പിള്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.

നമ്മുടെ ചര്‍മത്തില്‍ നിന്ന് മുഖക്കുരുവിനെ നീക്കം ചെയ്യാനും, മുഖത്തെ ഏറ്റവും സുന്ദരമാക്കാനും ഗ്രീന്‍ ആപ്പിളിന് സാധിക്കും. നിത്യേന ഇവ കഴിക്കണമെന്ന് മാത്രം. അതില്‍ മുഖക്കുരുവിനെ തടയാനുള്ള കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ കണ്ണിന് താഴെയായിട്ടുള്ള കറുത്ത പാടുകളും അതുപോലെ ഇവയ്ക്ക് നീക്കം ചെയ്യാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+