ആത്തച്ചക്ക മാത്രം മതി, ഇനി ചർമ്മം പളുങ്ക് പോലെ തിളങ്ങും? പക്ഷേ വെറുതെ കഴിച്ചാൽ പോര, ഇങ്ങനെ ചെയ്യണം
ചർമ്മ സംരക്ഷണം ചെറിയ കാര്യമല്ലെന്ന് അതിനോട് അടുക്കുമ്പോൾ മാത്രമേ നമുക്ക് മനസ്സിലാവൂ. കാരണം ശരീരത്തിലെ ഏറ്റവും സെൻസിറ്റിവ് ആയിട്ടുള്ള ഭാഗം കൂടിയാണ് നമ്മുടെ ചർമ്മം. അവിടെ പെട്ടെന്നുണ്ടാവുന്ന ഏതൊരു മാറ്റവും പ്രതിഫലിക്കും. അതിപ്പോൾ കാലാവസ്ഥയിലെ മാറ്റമായാലും ഭക്ഷണരീതിയിലെ വ്യതിയാനമായാലും കൃത്യമായി പ്രകടമാകും.
അങ്ങനെയുള്ളപ്പോൾ എല്ലാവരെയും ആശങ്കപ്പെടുത്തുന്ന കാര്യം ചർമ്മ സംരക്ഷണത്തിന് ചിലവാകുന്ന വലിയ തുക തന്നെയാണ്. സാമാന്യം ഭേദപ്പെട്ട രീതിയിൽ തന്നെ ഇതിന് ചിലവ് വരുമെന്നതാണ് യാഥാർഥ്യം. അത് പക്ഷേ വിവിധ കെമിക്കൽ പ്രൊഡക്ടുകൾ ഉപയോഗിക്കുമ്പോഴാണ്, അല്ലെങ്കിൽ വില കൂടിയ ആയുർവേദ മരുന്നുകളുമാവാം.

എന്നാൽ നിങ്ങളുടെ വീടിന് അടുത്ത് തന്നെ കിട്ടുന്ന, തൊടികളിൽ സുലഭമായ ചില വസ്‌തുക്കൾ കൊണ്ട് പോലും ചർമ്മത്തെ പതിന്മടങ്ങ് ഭംഗിയേറിയതും തിളക്കമുള്ളതുമാക്കാം. അതിന് ഒട്ടേറെ വഴികൾ നമുക്ക് മുന്നിലുണ്ട്. അത്തരത്തിലൊരു പ്രകൃതിദത്തമായ വഴിയാണ് ആത്തച്ചക്ക അല്ലെങ്കിൽ സീതാപ്പഴത്തിന്റെ ഉപയോഗം. ഒട്ടേറെ ഗുണങ്ങളുള്ള ഈ പഴം നിങ്ങളുടെ ചർമ്മത്തിന് ഏറെ ഗുണകരമാണ്. എന്തൊക്കെയാണ് അവയെന്ന് നോക്കാം.
ആത്തച്ചക്കയുടെ ഗുണങ്ങൾ: ചർമ്മ സംരക്ഷണത്തിന്
ഉയർന്ന അളവിൽ ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ആത്തച്ചക്ക. ഇത് നിങ്ങളുടെ കോശങ്ങളുടെ നാശത്തിനെതിരായ ഫലപ്രദമായ ആയുധമാണ്. കൂടാതെ അകാല വാർദ്ധക്യത്തിനും വിട്ടുമാറാത്ത രോഗങ്ങൾക്കും കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന വിവിധതരം സംയുക്തങ്ങൾ ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്.
ചർമ്മത്തിന് ആത്തച്ചക്ക ഉപയോഗിക്കാനുള്ള മറ്റൊരു കാരണം, ഇത് പ്രകൃതിദത്തമായ ഹ്യുമെക്റ്റന്റാണ്, എന്ന് വച്ചാൽ ഈർപ്പം ആകർഷിക്കാനും നിലനിർത്താനും കഴിയുന്ന ഒന്നാണ്. നിങ്ങൾ ആത്തച്ചക്കയുടെ ഫേസ് പാക്ക് ഉപയോഗിച്ചാലും പഴം സാധാരണ നിലയിൽ കഴിച്ചാലും അതിന്റെ സ്വാഭാവിക ഗുണങ്ങൾ നിങ്ങൾക്ക് ലഭ്യമാവും, ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കും.
സൂര്യനിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാനും ഇത് സഹായിക്കും. ചർമ്മത്തിന് ഹാനികരമായ അൾട്രാവയലറ്റ് കിരണങ്ങളെ ഒരുപരിധിവരെ തടയാൻ ഇവയ്ക്ക് സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി നിങ്ങളുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. നിങ്ങളുടെ ഭക്ഷണക്രമത്തിലോ ചർമ്മസംരക്ഷണ ദിനചര്യയിലോ ഇത് ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
എങ്ങനെയാണ് ഉപയോഗിക്കേണ്ടത്?
ആത്തച്ചക്കയ്ക്ക് ഒപ്പം ഒരു ടേബിൾ സ്‌പൂൺ തേൻ കൂടി ചേർത്താൽ നല്ലതാണ്. ഇതൊരു പേസ്‌റ്റ് ആക്കുക. തേൻ ചേർത്ത് നന്നായി ഇളക്കുക. ശേഷം നിങ്ങളുടെ മുഖത്തും കഴുത്തിലും മാസ്‌ക് പുരട്ടുക. ഒരു 15-20 മിനിറ്റ് തേച്ചുപിടിക്കുക. ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇത് നിങ്ങളുടെ ചർമ്മത്തിന് നല്ല രീതിയിൽ ഗുണം ചെയ്യും.
ഇതിന് പുറമേ മറ്റ് രീതികളിലും ആത്തച്ചക്ക ഉപയോഗിക്കാം. ഇത് ഉപയോഗിച്ചുള്ള ഒട്ടേറെ ഫേസ് പാക്കുകൾ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാം. നല്ല പഴുത്ത ആത്തച്ചക്കയും, ഒരു ടേബിൾ സ്‌പൂൺ തൈരും ഉണ്ടെങ്കിൽ നല്ലൊരു ഫേസ് പാക്ക് തയ്യാറാക്കാം. കഴുത്തിലും മുഖത്തും നന്നായി 20 മിനിറ്റ് വരെ തേച്ചുപിടിപ്പിച്ചാൽ അത് ഗുണം ചെയ്യും. മുഖത്തിന്റെ തിളക്കം നിങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാം.












Click it and Unblock the Notifications