തേൻ വെറും രുചി കൊണ്ട് മാത്രമല്ല, വേറെയും ഗുണങ്ങളുണ്ട്; ചർമ്മത്തിന് ഏറ്റവും ഉത്തമം, ഇങ്ങനെ ഉപയോഗിക്കൂ..!
ചർമ്മസൗന്ദര്യം വളരെയധികം പ്രാധാന്യമുള്ള ഒരു സംഗതിയാണ്. എങ്കിലും പലരും അത്രയ്ക്ക് ഇതിനെ ഗൗരവമായി സമീപിക്കുന്നില്ലെന്ന് ഇടയ്ക്ക് എങ്കിലും തോന്നാറുണ്ട്. എന്തെന്നാൽ കേരളത്തിലേത് പോലെ വളരെ വൈവിധ്യമാർന്ന കാലാവസ്ഥാ രീതികൾ നിലനിൽക്കുന്ന ഒരു സംസ്ഥാനത്തിൽ പ്രത്യേകിച്ചും അതൊരു കഠിനമായ കാര്യമാണ്. നിങ്ങൾ സ്വന്തം ചർമ്മത്തിന് വേണ്ടി പരിഗണന നൽകിയില്ലെങ്കിൽ അത് കാര്യമായി തന്നെ ബാധിക്കും എന്നുറപ്പാണ്.
അത്തരത്തിൽ നിങ്ങളുടെ ചർമ്മത്തിന് കൃത്യമായ പരിചരണവും കരുതലും ഒക്കെ ആവശ്യമാണ് എന്ന് നിങ്ങൾ അറിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ അതൊരു ദിനചര്യയായി മാറ്റുകയും വേണം. എന്നാൽ എന്തൊക്കെ വഴികൾ അതിനുണ്ടെന്ന് ആയിരിക്കും സംശയം. നിങ്ങൾ ചർമ്മം സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ ഏറ്റവും നല്ല വഴിയാണ് തേൻ ഉപയോഗിക്കുക എന്നത്. ഏതൊക്കെ രീതിയിൽ എന്ന് നോക്കാം.

തേനിന്റെ ഗുണങ്ങൾ
തേൻ ഒരു മികച്ച കൊളാജൻ വർദ്ധക ഘടകമാണ്. ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഇത് അത്യുത്തമമാണ്. തേൻ മുഖക്കുരു അകറ്റുന്നതിനും പാടുകൾ സുഖപ്പെടുത്തുന്നതിനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുവാനും മങ്ങിയ ചർമ്മത്തിന് തിളക്കം നൽകുന്നതിനും നമ്മളെ വളരെയധികം സഹായിക്കും. എക്‌സിമ അല്ലെങ്കിൽ സോറിയാസിസ് പോലെയുള്ളവ ഇല്ലാതാക്കാനും ഇത് നമ്മെ കാര്യമായി സഹായിക്കുമെന്നതാണ് മറ്റൊരു കാര്യം.
സ്വാഭാവികമായും ഈർപ്പം അല്ലെങ്കിൽ ജലാംശം ചർമ്മത്തിന് നൽകുകയും മങ്ങിയ ചർമ്മത്തെ ചികിത്സിക്കുകയും സ്വാഭാവിക തിളക്കം വീണ്ടെടുക്കുകയും ചെയ്യാൻ നമ്മെ സഹായിക്കുന്ന ഒരു വസ്‌തുവാണ് തേൻ. മാത്രമല്ല ഇവയ്ക്ക് പ്രകൃതിദത്തമായ ആന്റിസെപ്റ്റിക്, ആൻറി ബാക്റ്റീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളമുണ്ട്.
തേൻ എങ്ങനെ ഉപയോഗിക്കാം?
തേൻ ഒരു പ്രകൃതിദത്ത മോയ്ച്ചറൈസറാണ്. ഇത് ചർമ്മത്തെ മണിക്കൂറുകളോളം മൃദുവും ജലാംശവും നിലനിർത്താൻ സഹായിക്കുന്നു. ദിവസവും തേൻ ചർമ്മത്തിൽ പുരട്ടി 20 മിനിറ്റ് നേരം വയ്ക്കുക. പിന്നീട്, ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക, നിങ്ങളുടെ ചർമ്മം മൃദുവും പോഷണവും ഉള്ളതായി അനുഭവപ്പെടും.
തേനിൽ ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു അകറ്റാൻ സഹായിക്കുന്നു. ഒരു കോട്ടൺ എടുത്ത് അൽപം തേൻ നേരിട്ട് പാടുകളിൽ പുരട്ടി പാടുകൾ മാറ്റാൻ ഒരു രാത്രി മുഴുവൻ വയ്ക്കുക. 1 ടീസ്‌പൂൺ കറുവപ്പട്ട പൊടിയുമായി തേൻ കലർത്തി 10 മിനിറ്റ് ദൈർഘ്യമുള്ള ഫേസ് മാസ്‌ക് ആയും ഇത് പുരട്ടാം. മുഖത്തെ സുഷിരങ്ങൾ തുറക്കാനും സ്വാഭാവികമായ പൊട്ടലുകൾ കുറയ്ക്കാനും നമ്മെ സഹായിക്കും.
തേൻ പഞ്ചസാരയും ഓട്‌സും ചേർക്കുമ്പോൾ, അഴുക്കും മൃതകോശങ്ങളും നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു മികച്ച എക്‌സ്‌ഫോളിയന്റായി പ്രവർത്തിക്കുന്നു. ഒരു ടേബിൾസ്‌പൂൺ തേൻ ബ്രൗൺ ഷുഗറിൽ കലർത്തി മുഖത്തും ചുണ്ടുകളിലും പുരട്ടി സ്വാഭാവികമായി എക്സ്ഫോളിയേറ്റ് ചെയ്യുക. മികച്ച ഫലങ്ങൾക്കായി ആഴ്‌ചയിൽ രണ്ട് തവണ ഉപയോഗിക്കുക.
ചർമ്മത്തിലെ കോശങ്ങളുടെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്വാഭാവിക തിളക്കം വർധിപ്പിക്കാൻ തേൻ സഹായിക്കുന്നു. 1 ടേബിൾസ്‌പൂൺ തേൻ കുറച്ച് തുള്ളി നാരങ്ങാനീരുമായി ചേർത്ത് 10 മിനിറ്റ് ഫേസ് മാസ്‌കായി പുരട്ടുക. ഇത് കറുത്ത പാടുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കമുള്ള നിറം നൽകാനും സഹായിക്കുന്നു.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications