Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ് റോൾ ദിവസേന ഉപയോഗിക്കുന്നവരാണോ? എങ്കിൽ ഈ ഗുണങ്ങളും ദോഷങ്ങളും അറിഞ്ഞിരിക്കണം!

മുഖകാന്തി വർധിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഒക്കെ പല വഴികൾ നാം പരീക്ഷിക്കാറുണ്ട്. മരുന്നും മന്ത്രവും ഇല്ലാതെ തന്നെ നമ്മൾക്ക് എല്ലാത്തരം ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ തടയിടാൻ സാധിക്കുമെന്നതാണ് കാര്യം. പ്രത്യേകിച്ച് ചർമ്മത്തിലെ പ്രശ്‌നങ്ങൾ ഒക്കെ ഇല്ലാതാക്കാനും പരിഹരിക്കാനും പല വഴികൾ നമുക്ക് പരീക്ഷിക്കാം. സാധാരണയായി ആയുർവേദ മരുന്നുകൾ ഒക്കെയാണ് ഇതിൽ കൂടുതലായി നാം പരിഗണിക്കാറുള്ളത്.

എന്നാൽ അതൊന്നും കൂടാതെ ചെറിയ പൊടിക്കൈകളും നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്. അതിനായി ചില കാര്യങ്ങൾ നമ്മുടെ ദിനചര്യയിൽ ഉൾപ്പെടുത്തിയാൽ മാത്രം മതിയാവും. ഉദാഹരണത്തിന് മുഖം ഇടവിട്ട സമയങ്ങളിൽ കഴുകുക, പരമാവധി വെയിൽ നേരിട്ട് അടിക്കാതിരിക്കാൻ ശ്രദ്ധിക്കുക, പൊടിപടലങ്ങൾ ഒഴിവാക്കുക, ഭക്ഷണ കാര്യങ്ങളിൽ മിതത്വവും ശ്രദ്ധയും പുലർത്തുക എന്നിവയാണ് അതിൽ പ്രധാനം.

icerolldailyface

അതുപോലെ തന്നെ നിങ്ങളുടെ മുഖകാന്തി നിലനിർത്താനും കൂടുതലായി വർധിക്കാനും ഏറ്റവും നല്ലൊരു കാര്യമാണ് ഐസ് റോളർ മുഖത്ത് ഉരയ്ക്കുക എന്നത്. ഇന്നത്തെ കാലത്ത് ഐസ് കട്ടകൾ കിട്ടുക എന്നത് അത്ര വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമൊന്നും അല്ലല്ലോ. എങ്കിലും അത് ദിവസേന ഉപയോഗിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്നറിയാം.

ഐസ് റോൾ ഉപയോഗം: ഗുണങ്ങൾ

രക്തചംക്രമണം വർധിപ്പിക്കുന്നു: പതിവായി ഐസ് റോളർ ഉപയോഗിക്കുന്നത് ചർമ്മചംക്രമണം മെച്ചപ്പെടുത്തുന്നു, രക്തം ഉപരിതലത്തിലേക്ക് കൊണ്ടുവരികയും ചർമ്മത്തിലെ വിഷവസ്‌തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. ഇത് സ്വാഭാവിക തിളക്കം കൊണ്ടുവരാനും മുഖത്തിന് ഉന്മേഷവും പുനരുജ്ജീവനവും നൽകാനും നല്ലതാണ്.

ചർമ്മത്തെ ശാന്തമാക്കുന്നു: വിവിധ കാരണങ്ങളാൽ പ്രത്യേകിച്ച് പൊള്ളൽ, അലർജി എന്നിവ ഉള്ളപ്പോൾ ഐസ് റോളർ ഉപയോഗിക്കുന്നത് തൽക്ഷണ ആശ്വാസം നൽകും. ഇതിലൂടെ വീക്കം കുറയ്ക്കാനും, പ്രകോപിതരായ ചർമ്മത്തെ ശമിപ്പിക്കാനും സഹായിക്കുന്നു. അതുകൊണ്ടാണ് പലരും ചെറിയ പൊള്ളലുകൾക്ക് ഐസ് റോളർ ഉപയോഗിക്കുന്നത്.

വീക്കം കുറയ്ക്കാൻ സഹായിക്കുന്നു: മുഖം വീർത്ത അവസ്ഥ പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. എന്നാൽ ഐസ് റോളർ ഉപയോഗിക്കുന്നത് ഇത് മറികടക്കാൻ സഹായിക്കും. വീർത്ത രക്തക്കുഴലുകൾ ചുരുക്കാൻ ഇതിന്റെ ഗുണങ്ങൾ സഹായിക്കും. കൂടാതെ നിങ്ങളുടെ മുഖചർമ്മം മിനുസപ്പെടുത്താനും സഹായിക്കുന്നു. മുഖം തിളങ്ങാൻ സഹായിക്കുന്നു.

വിഷവസ്‌തുക്കൾ പുറംതള്ളുന്നു: ഐസ് റോളർ ഉപയോഗിക്കുന്നത് ചർമ്മത്തിൽ നിന്ന് വിഷവസ്‌തുക്കളെ നീക്കംചെയ്യാൻ സഹായിക്കുന്നു. മുഖത്തിന്റെ അരികുകളിലേക്ക് ഇത് പുറത്തേക്കും മുകളിലേക്കും മൃദുവായി ഉരുട്ടുന്നത് ലിംഫ് നോഡുകളെ ഉത്തേജിപ്പിക്കുന്നു, മാലിന്യങ്ങൾ പുറന്തള്ളുന്നു, വ്യക്തമായ നിറം ചർമ്മത്തിന് നൽകാൻ ഇത് സഹായിക്കും.

ഐസ് റോൾ ഉപയോഗം: ദോഷങ്ങൾ

ആവശ്യത്തിൽ അധികമുള്ള തണുപ്പ് ചർമ്മത്തെ പ്രകോപിപ്പിക്കുകയും ചുവക്കാൻ കാരണമാവുകയും ചെയ്യും, പ്രത്യേകിച്ച് സെൻസിറ്റീവ് ആയ ചർമ്മമുള്ളവരിൽ വേഗത്തിൽ ഇത് പ്രവർത്തിക്കും. എക്സിമ, റോസേഷ്യ, അല്ലെങ്കിൽ മറ്റ് ചർമ്മരോഗങ്ങൾ ഉള്ള വ്യക്തികൾക്ക് ഇത് അനുയോജ്യമല്ല. മാത്രമല്ല എല്ലാവർക്കും ഇത് ഒരുപോലെ ഫലിക്കണമെന്നുമില്ല.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+