കറിവേപ്പില ചില്ലറക്കാരനല്ല കേട്ടോ..; ഇനി മുഖം വെട്ടിത്തിളങ്ങും, ഗുണങ്ങൾ അനവധി, ചെയ്യേണ്ടത് ഇത്രമാത്രം
ചർമ്മസംരക്ഷണം ചെറിയ കാര്യമല്ലെന്ന് അതിന്റെ പിന്നാലെ നടക്കുന്നവർക്ക് നന്നായറിയാം. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യം വരുമ്പോൾ ഏറ്റവും ചിലവേറുന്നത് പലപ്പോഴും ചർമ്മത്തിന്റെ പരിപാലനത്തിനാണ്. മാത്രമല്ല പാർശ്വഫലങ്ങൾ ഒട്ടുമില്ലാത്ത രീതികൾ നിർബന്ധമായും ഉറപ്പുവരുത്തേണ്ട മേഖല കൂടിയാണിത്. അത്രയും ചിലവേറിയ ഒരു കാര്യമാണെന്നത് അംഗീകരിക്കുമ്പോൾ തന്നെ ഇതിന് മറുവഴികൾ ധാരാളം ഉണ്ടെന്നതും മറക്കരുത്.
അതായത് കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീടുകളിൽ തന്നെ ലഭിക്കുന്ന വസ്‌തുക്കൾ കൂടുതലായി ഉപയോഗിച്ച് തന്നെ ചർമ്മസൗന്ദര്യം വർധിപ്പിക്കാം. അതിനായി പ്രകൃതിദത്തമായ ഒട്ടേറെ മാർഗങ്ങൾ നിങ്ങൾക്ക് മുന്നിലുണ്ട്. അതിൽ ഏറ്റവും ഫലപ്രദമായ ഒരു മാർഗത്തെ കുറിച്ചാണ് ഇന്ന് പറയാനുള്ളത്. ആ പേര് കേട്ടാൽ ഒരുപക്ഷേ നിങ്ങൾ അമ്പരന്നുപോവും.

നമ്മുടെയൊക്കെ വീടുകളിൽ സുലഭമായി കിട്ടുന്ന കറിവേപ്പിലയാണ് ഈ താരം. കറിവേപ്പില പലപ്പോഴും ഭക്ഷണ സാധനകളുടെ സ്വാദ് വർധിപ്പിക്കാനുള്ള വസ്‌തുവായി മാത്രമാണ് കണക്കാക്കുന്നത്.എന്നാൽ ഒട്ടേറെ ഔഷധ ഗുണങ്ങളുണ്ട് ഇതിന്. അതിൽ പ്രധാനപ്പെട്ടതാണ് ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കലും സൗന്ദര്യം കൂട്ടലും. അറിയാം കറിവേപ്പിലക്ക് എന്ത് മാറ്റമാണ് നിങ്ങളുടെ ജീവിതത്തിൽ വരുത്താൻ കഴിയുകയെന്ന്.
കറിവേപ്പിലയുടെ ഗുണങ്ങൾ അറിയാം
ആന്റി ഓക്‌സിഡന്റുകളുടെ കലവറ: കറിവേപ്പിലയുടെ ഏറ്റവും വലിയ ഗുണം മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ആന്റി ഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ഇവ എന്നതാണ്. വിവിധ പഠനങ്ങൾ ഇക്കാര്യം ശരിവച്ചിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ള കറിവേപ്പില പുതിയ കോശങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു, ഇത് ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ നിങ്ങളെ സഹായിക്കുന്നു.
ആന്റി ബാക്റ്റീരീയൽ സവിശേഷതകൾ: കറിവേപ്പിലയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന് അവയിൽ ആന്റി ബാക്റ്റീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്നതാണ്. മുഖക്കുരുവിന് കാരണമാകുന്ന വിവിധ തരത്തിലുള്ള ബാക്റ്റീരിയകളെയും ചർമ്മത്തിലെ മറ്റ് അണുബാധകളെയും ചെറുക്കാൻ കറിവേപ്പില നിങ്ങളെ സഹായിക്കും.
ചർമ്മത്തിന് തിളക്കം നൽകും: കറിവേപ്പിലയുടെ ഗുണങ്ങളിൽ സുപ്രധാനമായ ഒന്നാണ് വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നത്. ഇത് പിഗ്മെന്റെഷൻ നീക്കം ചെയ്യാനും ചർമ്മത്തിന് തിളക്കം നൽകാനും വളരെയധികം സഹായിക്കുന്നു. അതിനാൽ കറിവേപ്പിലയുടെ ഉപയോഗം നിങ്ങളുടെ മുഖത്തിന് നല്ല തിളക്കം നൽകാൻ ഉപകരിക്കും.
ഇനി എങ്ങനെയാണ് കറിവേപ്പില നിങ്ങൾ ഉപയോഗിക്കേണ്ടത് എന്ന് കൂടി നമുക്ക് പരിശോധിക്കാം. ഏറ്റവും ഫലപ്രദമായ രീതിയിൽ ചർമ്മ സംരക്ഷണം ആഗ്രഹിക്കുന്നവർ കറിവേപ്പില തൈരിൽ അരച്ച് ചേർത്താൽ മികച്ചൊരു ഫേസ് പാക്കായി നിങ്ങൾക്ക് ഉപയോഗിക്കാം. നിങ്ങളുടെ മുഖത്തിന് പ്രകൃതിദത്തമായ ബ്ലീച്ചിംഗ് എഫക്ട് നൽകാൻ ഇത് കാരണമാവുന്നു.
കൂടാതെ കറിവേപ്പില ചെറുനാരങ്ങയ്ക്ക് ഒപ്പവും നിങ്ങൾക്ക് ഉപയോഗിക്കാം. അല്‍പം കറിവേപ്പില അരച്ച് അതില്‍ പകുതി നാരങ്ങയുടെ നീര് ചേര്‍ത്താൽ മാത്രം മതി. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ നിങ്ങളുടെ മുഖം വളരെ തിളക്കമുള്ളതാവും. ഇത്തരത്തിൽ കറിവേപ്പില ഉപയോഗിച്ചുള്ള ഒട്ടേറെ രീതികൾ പരീക്ഷിക്കാവുന്നതാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യ വിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications