മുഖം കണ്ണാടി പോലെ മിന്നി തിളങ്ങും; ഈ ഫേസ്‌പാക്കുകൾ മാത്രം മതിയാകും, വീട്ടിൽ തന്നെ തയ്യാറാക്കാം?
മുഖകാന്തിക്ക് വളരെയധികം പ്രാധാന്യമാണ് നമുക്കിടയിൽ ഉള്ളത്. ഇക്കാര്യത്തിൽ ചെറുപ്പക്കാർ എന്നോ മധ്യവയസ്‌കർ എന്നോ യാതൊരു വ്യത്യസവുമില്ല. മുഖത്തിന്റെ സൗന്ദര്യവും തിളക്കവും ഒക്കെ വർധിപ്പിക്കാനും കൂടുതൽ ചെറുപ്പമാവാനും ആളുകൾ മത്സരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ഇത് പല കെമിക്കൽ ഉത്പന്ന കമ്പനികളുടെയും ബിസിനസിനെ വലിയ രീതിയിൽ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ നിങ്ങൾ സ്ഥിരമായി ഇത്തരം കെമികലുകൾ ഉപയോഗിക്കുന്നത് അത്ര ഗുണകരമാണോ എന്ന് ചോദിച്ചാൽ ഭൂരിഭാഗം വിദഗ്‌ധരും നൽകുന്ന ഉത്തരം ദോഷം ചെയ്യുമെന്നതാവും. അങ്ങനെ നോക്കുമ്പോൾ മുഖത്തിന്റെ ഭംഗി വർധിപ്പിക്കാൻ നാം മറ്റ് വഴികൾ തേടേണ്ടതുണ്ട്. ഒരുപരിധിവരെ കഴിക്കുന്ന ഭക്ഷണം നിയന്ത്രിക്കുന്നത് വഴിയും കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തുക വഴിയും അതിനെ വീണ്ടെടുക്കാൻ നമുക്ക് സാധിച്ചേക്കും.

യാതൊരുവിധ കെമികളുടെയും സഹായം കൂടാതെ നിങ്ങൾക്ക് നിങ്ങളുടെ മുഖകാന്തിയും ചർമ്മ സൗന്ദര്യവും വർധിപ്പിക്കണം എന്നുണ്ടെങ്കിൽ അതിന് ആദ്യം വേണ്ടത് തികച്ചും പ്രകൃതിദത്തമായ വഴികൾ ഇതിനായി പരീക്ഷിക്കുക എന്നതാണ്. അത്തരക്കാർക്ക് ഏറ്റവും അനുയോജ്യമായ ചില നുറുങ്ങുകൾ ഉണ്ട്. അതിലൊന്നാണ് മികച്ച ഫേസ്‌പാക്കുകൾ ഉപയോഗിക്കുക എന്നത്. മികച്ച ചില ഫേസ്‌പാക്കുകൾ ഏതൊക്കെ എന്നറിയാം.
മഞ്ഞൾ, ഓട്‌സ് പിന്നെ വിറ്റാമിൻ ഇ: മഞ്ഞളിന്റെ പ്രത്യേകതകൾ, ഓട്‌സിന്റെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ, വിറ്റാമിൻ ഇ യുടെ ആന്റിഓക്‌സിഡന്റ് ശക്തി എന്നിവ ഒരുമിച്ച് ചേർത്താണ് ഈ ഫേസ്‌പാക്ക് ഉണ്ടാക്കിയിരിക്കുന്നത്. 1 ടേബിൾസ്‌പൂൺ മഞ്ഞൾപ്പൊടി, 2 തുള്ളി വിറ്റാമിൻ ഇ എണ്ണ, 1 ടേബിൾസ്‌പൂൺ ബദാം ഓയിൽ, ഓട്‌സ് പൊടി എന്നിവ ചേർത്ത് ആണ് ഇതുണ്ടാക്കുന്നത്. ഇത് മുഖത്ത് പുരട്ടി നല്ല രീതിയിൽ തടവിയ ശേഷം കഴുകി കളഞ്ഞാൽ ഞെട്ടിക്കുന്ന ഫലം ഉറപ്പാണ്.
തൈരും നാരങ്ങയും: ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കുന്ന ഒരു മികച്ച മാസ്‌ക് തന്നെയാണ് ഇത്. വിറ്റാമിൻ സി, വിവിധ ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമൃദ്ധമായ ഈ മിശ്രിതം തണുപ്പിക്കുകയും ഈർപ്പം നിലനിർത്തുകയും ചെയ്യാൻ സഹായിക്കുന്നു. 2 ടേബിൾസ്‌പൂൺ തൈര് 1 ടേബിൾസ്‌പൂൺ നാരങ്ങാനീരിൽ കലർത്തി പുരട്ടി 10-15 മിനിറ്റ് കാത്തിരിക്കുകയാണ് വേണ്ടത്. പിന്നീട് ചെറുചൂടുവെള്ളത്തിൽ കഴുകിയാൽ കാണാം മാജിക്.
കക്കിരി, മുട്ടയുടെ വെള്ള, നാരങ്ങ, ആപ്പിൾ: ചർമ്മത്തിന് ഏറ്റവും നല്ല ഗുണകരമാവുന്ന അടിപൊളി ഫേസ് മാസ്‌കുകളിൽ ഒന്നാണിത്. ചതച്ച കക്കിരി, മുട്ടയുടെ വെള്ള, 1 ടേബിൾസ്‌പൂൺ നാരങ്ങാനീര്, ആപ്പിൾ പേസ്‌റ്റ് എന്നിവ ഒരുമിച്ച് ചേർക്കുക. ശേഷം മൃദുവായി മുഖത്ത് പുരട്ടുക. ശേഷം കഴുകിയാൽ ഫലം വളരെ അധികം ദൃശ്യമാകും. കക്കിരിയിലെ എൻസൈമുകൾ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും മറ്റ് ഗുണങ്ങൾ നൽകുകയും ചെയ്യും.
വാഴപ്പഴം, ക്രീം, തേൻ: നമ്മുടെ തൊടികളിലും പറമ്പിലും ഒക്കെ സുലഭമായ വാഴപ്പഴം അസ്സലൊരു ആന്റി-ഏജിംഗ് ഗുണങ്ങൾ ഉള്ള വസ്‌തു ആണെന്ന് പലർക്കും അറിയില്ല. വിറ്റാമിൻ ഇ, എ എന്നിവയാൽ സമ്പന്നമായ ഈ പഴം ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. പഴം നന്നായി അരച്ച് പേസ്‌റ്റ് രൂപത്തിലാക്കിയ ശേഷം 1 ടേബിൾസ്‌പൂൺ ക്രീമും തേനും ചേർത്ത് യോജിപ്പിക്കുക. തുടർന്ന് ഈ പേസ്‌റ്റ് മുഖത്ത് പുരട്ടി കാത്തിരിക്കുക, കഴുകി കളഞ്ഞാൽ നിങ്ങളുടെ മുഖം നല്ല കണ്ണാടി പോലും തിളങ്ങും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications