മുഖക്കുരു കൊണ്ട് വലഞ്ഞോ? എല്ലാ വഴിയും പരീക്ഷിക്കാൻ മെനക്കെടേണ്ട, പ്രകൃതിദത്തമായ കൂട്ടുകൾ ഇതാ
എത്രയൊക്കെ പുരോഗമനം പറഞ്ഞാലും മുഖസൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന സമൂഹമാണ് നമ്മുടേത്. പലപ്പോഴും വ്യക്തികളുടെ കഴിവിലുപരി സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്ന സാഹചര്യങ്ങളും ചിലയിടത്ത് ഉണ്ടാവാറുണ്ട്. എല്ലായ്പ്പോഴും അങ്ങനെ ആണെന്നല്ല പറഞ്ഞത്. എങ്കിലും അതിലൊന്നും യാതൊരു കഴമ്പുമില്ലെന്നതാണ് സത്യം. സൗന്ദര്യം എന്നാൽ നിറമെന്നോ തുടിപ്പെന്നോ ഒക്കെ അർത്ഥം വയ്ക്കുന്നതിലാണ് പ്രശ്‌നം അടങ്ങിയിരിക്കുന്നത്.
വളരെ നല്ല രീതിയിൽ പരിപാലിക്കുക ആണെങ്കിൽ നല്ല ചർമ്മം ലഭിക്കുകയും സ്വാഭാവികമായി അത് അംഗീകരിക്കപ്പെടുകയും ചെയ്യും. അതിന് നിറം പോലെയുള്ള ഘടകങ്ങൾ പ്രാധാന്യമില്ലെന്ന് അറിയുന്നത് നല്ലതാണ്. സാധാരണയായി നാം മുഖത്തിന് കാന്തി വർധിപ്പിക്കാനും, സൗന്ദര്യം കൂട്ടാനുമായി പലവിധത്തിലുള്ള കെമിക്കലുകളെ ആശയിക്കാറുണ്ട്.

പക്ഷേ അവയുടെ ഒന്നും പാർശ്വഫലങ്ങളെ കുറിച്ച് കാര്യമായി അറിയാത്തവരാവും. എന്നാൽ ചിലരെങ്കിലും കൂടുതലായി ആയുർവേദത്തെയാണ് ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിച്ച് കാണാറുള്ളത്. അങ്ങനെ നിങ്ങൾക്ക് അതുപോലെ താൽപര്യം ഉണ്ടെങ്കിൽ ഉപയോഗിക്കാൻ, ഈ മൺസൂൺ കാലത്ത് പറ്റിയ കുറിച്ച് ആയുർവേദ കൂടുകൾ ഏതൊക്കെയെന്നും മുഖക്കുരു, കരുവാളിപ്പ് എന്നിവ മറികടക്കുക എങ്ങനെയെന്നും നോക്കാം.
വേപ്പ്: മുഖക്കുരുവിന് ഏറ്റവും നല്ല ഔഷധസസ്യങ്ങളിൽ ഒന്നായാണ് വേപ്പ് കണക്കാക്കപ്പെടുന്നത്. കാരണം ഇതിന് ആൻറി ബാക്റ്റീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. മുഖക്കുരുവിന് കാരണമാകുന്ന ബാക്റ്റീരിയകളെ ചെറുക്കാനും, വീക്കം കുറയ്ക്കാനും, അടഞ്ഞുപോയ സുഷിരങ്ങൾ വൃത്തിയാക്കാനും ഇത് നമ്മെ സഹായിക്കും.
കറ്റാർവാഴ: കറ്റാർ വാഴ ചർമ്മത്തിന്റെ ചൊറിച്ചിൽ പോലെയുള്ളവ ശമിപ്പിക്കുകയും ജലാംശം നൽകുകയും പ്രകോപിപ്പിക്കലും ചുവപ്പും കുറയ്ക്കുകയും ചെയ്യുന്നു. ഇത് മുഖക്കുരു കുറയ്ക്കുന്നതിനുള്ള ഏറ്റവും പ്രതീക്ഷ നൽകുന്ന ഔഷധസസ്യങ്ങളിലൊന്നായി ഇതിനെ മാറ്റുന്നു എന്നതാണ് കാര്യം. മുടിയ്ക്കും ചർമ്മത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് ഇത്.
മഞ്ഞൾ: ഇതിന്റെ ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ബാക്റ്റീരിയകളെ കൊല്ലാനും, ചർമ്മത്തിന് തിളക്കം നൽകാനും, വീക്കം കുറയ്ക്കാനും നമ്മെ സഹായിക്കുന്നു. മുഖക്കുരു കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച ഔഷധസസ്യങ്ങളിൽ ഒന്നാണ് ഇതെന്ന് സംശയമേതുമില്ലാതെ പറയാം. ചർമ്മത്തിന്റെ ആരോഗ്യവും പ്രവർത്തനവും മെച്ചപ്പെടുത്താൻ മഞ്ഞൾ ഒപ്പമുണ്ടാകും.
പുതിന: മുഖക്കുരു ചികിത്സയ്ക്ക് ഏറ്റവും അനുയോജ്യമായ ഔഷധസസ്യങ്ങളിൽ ഒന്നാണ് പുതിന. ഇത് ചർമ്മത്തെ തണുപ്പിക്കാനും, വീക്കം കുറയ്ക്കാനും, സുഷിരങ്ങൾ അടയ്ക്കാനും ഒക്കെ സഹായിക്കുന്നു. പുതിന ചർമ്മത്തിൽ എണ്ണ അടിഞ്ഞുകൂടുന്നത് തടയുകയും അതുവഴി മുഖക്കുരു കുറയ്ക്കുകയും ചെയ്യുന്നു എന്ന ഗുണം കൂടിയുണ്ട്.
ചാമോമൈൽ: മുഖത്തെ പ്രശ്‌നങ്ങൾ ശമിപ്പിക്കുന്നതും വീക്കം തടയുന്നതുമായ ചമോമൈൽ ചുവപ്പ്, പ്രകോപനം, മുഖക്കുരു എന്നിവ ശമിപ്പിക്കാൻ സഹായിക്കുന്നു, അതുകൊണ്ടാണ് ഇത് മുഖക്കുരു കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച ഔഷധങ്ങളിൽ ഒന്നായി മാറുന്നത്. ഇത് അത്ര ലഭ്യമാവുന്നത് അല്ലെങ്കിലും ഗുണം കൊണ്ട് വളരെ വേറിട്ട് നിൽക്കുന്നതാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications