Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി മുഖം വെട്ടിത്തിളങ്ങും, സൗന്ദര്യം കവിഞ്ഞൊഴുകും; ഈ ഫേസ്‌പാക്കുകൾ മാത്രം മതി! ഏതൊക്കെ എന്നറിയാം

ആരോഗ്യവും മുഖകാന്തിയും ശരീര സൗന്ദര്യവും ഒക്കെ ശ്രദ്ധിക്കുന്നതിൽ വളരെ അധികം താൽപര്യം കാണിക്കുന്ന തലമുറയാണ് നമ്മുടേത്. എന്നിട്ടും ഇതിനെ കുറിച്ച് കൃത്യമായ ഒരു ധാരണയൊന്നും പലർക്കുമില്ലെന്ന് മാത്രം. കെമിക്കലുകൾ, അതുപോലെയുള്ള മരുന്നുകൾ എന്നിവയൊക്കെ ഉപയോഗിച്ച് കൊണ്ടാണ് കൂടുതൽ പേരും സൗന്ദര്യം വർധിപ്പിക്കാൻ ഇറങ്ങുന്നത്. ചിലപ്പോഴെങ്കിലും അത് ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവും.

മുഖത്തിന് സൗന്ദര്യം വർധിപ്പിക്കാനും, തിളക്കം കൂട്ടാനുമായി പലവിധത്തിലുള്ള കെമിക്കലുകളെ നാം ആശ്രയിക്കാറുണ്ട്. പക്ഷേ അവയുടെ ഒന്നും പാർശ്വഫലങ്ങളെ കുറിച്ച് കാര്യമായി ബോധവാന്മാർ അല്ലെന്നതാണ് പ്രശ്‌നം. എന്നാൽ ചിലരെങ്കിലും കൂടുതലായി ആയുർവേദത്തെ, അല്ലെങ്കിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഫേസ് പാക്കുകളാണ് ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നത്.

facepacksnew

അവ പലപ്പോഴും ഒരുപരിധി വരെ നമ്മുടെ സൗന്ദര്യം വർധിപ്പിക്കാൻ ഗുണം ചെയ്യുകയും അതിലുപരി പാർശ്വഫലങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. അതിൽ ഭൂരിഭാഗവും നിങ്ങൾക്ക് സ്വന്തം വീടുകളിൽ തന്നെ തയ്യാറാക്കാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രധാന കാര്യം. അത്തരത്തിൽ നിങ്ങളുടെ മുഖ സൗന്ദര്യം വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഫേസ്‌പാക്കുകളെ കുറിച്ച് അറിയാം.

മുൾട്ടാണി മിട്ടി, റോസ് വാട്ടർ: മികച്ചൊരു പാക്കാണ് ഇത്. രണ്ട് ടേബിൾസ്‌പൂൺ മുൾട്ടാണി മിട്ടി റോസ് വാട്ടറിൽ കലർത്തി മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. മുഖത്തും കഴുത്തിലും ഈ പേസ്‌റ്റ് പുരട്ടി ഏകദേശം 15 മിനിറ്റ് വച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ഈ പാക്ക് ഫലപ്രദമായി അധിക എണ്ണ ആഗിരണം ചെയ്യുകയും മുഖക്കുരു കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്നു.

പൊടിച്ച ഓട്‌സ്, തേൻ, നാരങ്ങാനീര്: ഒരു ടേബിൾ സ്‌പൂൺ ഓട്‌സ് പൊടിച്ചത്, ഒരു ടേബിൾ സ്‌പൂൺ തേനും 5-6 തുള്ളി നാരങ്ങാനീരും ചേർത്ത് നന്നായി മസാജ് ചെയ്യുക, 10 മിനിറ്റ് നേരം വച്ച ശേഷം മുഖം കഴുകിക്കളയുക. പതിവായി ഇത് ചെയ്യുമ്പോൾ ചർമ്മം തിളക്കമുള്ളതും സന്തുലിതവുമാകാൻ വളരെയധികം സഹായിക്കും.

കടലമാവ്, തൈര്, മഞ്ഞൾ: ചർമ്മത്തിന്റെ നിറം മങ്ങിയതും, എണ്ണമയമുള്ളതും ആണെങ്കിൽ ഇത് നല്ലൊരു ഓപ്‌ഷനാണ്. 2 ടേബിൾസ്‌പൂൺ കടലമാവ് 1 ടേബിൾസ്‌പൂൺ തൈരും ഒരു നുള്ള് മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം മുഖത്ത് പുരട്ടുക, ഉണങ്ങുന്നത് വരെ കാത്തിരുന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകി കളയുക. ഈ പാക്ക് അധിക എണ്ണ ആഗിരണം ചെയ്‌ത്‌ ചർമ്മത്തിന് തിളക്കമുള്ള നിറം നൽകാൻ സഹായിക്കുന്നു.

ചന്ദനം, തേൻ, തേങ്ങാപ്പാൽ: മറ്റൊരു നല്ല ഫേസ് പാക്കാണ് ഇത്. രണ്ട് ടേബിൾസ്‌പൂൺ ചന്ദനപ്പൊടി 1 ടേബിൾസ്‌പൂൺ തേനും 3 ടേബിൾസ്‌പൂൺ തേങ്ങാപ്പാ വെറുതെ വയ്ക്കണം. തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഈ ശക്തമായ മിശ്രിതം ചർമ്മത്തിന് തിളക്കം നൽകുകയും എണ്ണമയം കുറയ്ക്കുകയും ചർമ്മത്തെ മിനുസപ്പെടുത്തുകയും ചെയ്യുന്നു.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+