മൈദ കൊണ്ട് പൊറോട്ട ഉണ്ടാക്കാൻ മാത്രമല്ല മുഖവും വെളുപ്പിക്കാം! ഈ ഫേസ്‌പാക്കുകൾ ഒന്ന് പരീക്ഷിക്കൂ, അറിയാം
ചർമ്മത്തിന്റെ സൗന്ദര്യം സംരക്ഷിക്കാം നാം പല വഴികളും പരീക്ഷിക്കാറുണ്ട്. പലപ്പോഴും നമ്മളിൽ പലരുടെയും ആത്മവിശ്വാസത്തിന്റെ അടയാളം കൂടിയാണ് ചർമ്മം, അഥവാ മുഖത്തിന്റെ കാന്തിയും തിളക്കവും ഒക്കെ. ചിലർ അതിനെ അത്രയധികം പ്രാധാന്യത്തോടെ നോക്കി കാണുകയും പരിപാലിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അതിനായി ഫേസ് മാസ്‌കുകൾ, ഫേസ് പാക്കുകൾ എന്നിവയും ധാരാളമായി ഉപയോഗിക്കുന്ന ആളുകളുണ്ട്.
കഴിവതും നാടൻ രീതികൾ അഥവാ പ്രകൃതിദത്ത വഴികൾ പരീക്ഷിക്കുന്നതാവും ഏറ്റവും ഉത്തമം. എന്തെന്നാൽ കാര്യമായ പാർശ്വഫലങ്ങളൊന്നും കൂടാതെ നിങ്ങൾ ആഗ്രഹിച്ച രീതിയിൽ ഫലം ലഭിക്കാൻ ഏറ്റവും ഉത്തമം അവയാണ്. അതിനായി പലവിധ ആയുർവേദ മരുന്നുകളും മറ്റും പരീക്ഷിക്കുന്നു ആളുകൾ ഒട്ടേറെയുണ്ട് നമുക്ക് ചുറ്റും. എന്നാൽ നിങ്ങൾ മനസിൽ പോലും വിചാരിക്കാത്ത ഒരു വസ്‌തു വച്ച് നിങ്ങളുടെ മുഖകാന്തി മെച്ചപ്പെടുത്താം.
അതാണ് മൈദ, ഈ പൊടി ഉപയോഗിച്ചു ചെയ്യുന്ന ഫേസ് പാക്കുകൾ വളരെ ഗുണകരവും നിങ്ങളുടെ മുഖത്തിന്റെ തിളക്കം വർധിപ്പിക്കുകയും ചെയ്യുന്നതാണ്. മൈദയുമായി ചേർത്ത് ചില വസ്‌തുക്കൾ ഉപയോഗിച്ചാൽ നിങ്ങളുടെ മുഖം തിളങ്ങും. ഏതൊക്കെ കോമ്പിനേഷനുകളാണ് ഇതിന് പറ്റിയതെന്നും അതിന്റെ ഗുണങ്ങൾ എന്തെന്നും നമുക്ക് നോക്കാം.

മൈദ, നാരങ്ങാനീര്, മഞ്ഞൾ ഫേസ്‌പാക്ക്: രണ്ട് ടേബിൾസ്‌പൂൺ നാരങ്ങാനീരിൽ 3 ടേബിൾസ്‌പൂൺ മൈദയും ഒരു നുള്ള് മഞ്ഞളും കലർത്തുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. ആഴ്‌ചയിൽ ഒരിക്കൽ ഉപയോഗിക്കുക. ഈ മാസ്‌ക് നിങ്ങളുടെ ചർമ്മത്തെ വെളുപ്പിക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. നിങ്ങളുടെ മുഖത്തിന്റെ നഷ്‌ടപ്പെട്ട തിളക്കം വീണ്ടെടുക്കാൻ ഇത് സഹായിക്കും.
മൈദ, കറ്റാർ വാഴ, റോസ് വാട്ടർ: രണ്ട് ടേബിൾസ്‌പൂൺ മൈദ, ഒരു ടേബിൾസ്‌പൂൺ കറ്റാർ വാഴ, റോസ് വാട്ടർ എന്നിവയുമായി സംയോജിപ്പിക്കുക. ഇത് പുരട്ടി 15 മിനിറ്റ് നേരം വയ്ക്കുക, ചർമ്മത്തിൽ തേച്ചു പിടിപ്പിക്കുക. ഈ ഫേസ്‌പാക്ക് ചർമ്മത്തെ തടിച്ചതാക്കുകയും, മിനുസപ്പെടുത്തുകയും, തിളക്കം നൽകുകയും ചെയ്യുന്നു. നിങ്ങളുടെ മുഖത്തിന്റെ അകാല വാർധക്യം തടയാനും ഇത് സഹായിക്കും.
മൈദ, മഞ്ഞൾ, ഒലിവ് ഓയിൽ ഫേസ്‌പാക്ക്: കാൽസ്യം, ഇരുമ്പ്, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്‌ടമായ ഈ ഫേസ്‌പാക്ക് മൃദുവായ ചർമ്മം പ്രദാനം ചെയ്യാനും സഹായിക്കുന്നു. 2 ടേബിൾസ്‌പൂൺ മൈദയും മഞ്ഞളും കുറച്ച് തുള്ളി ഒലിവ് ഓയിലും കലർത്തുക. മുഖത്ത് ഈ പേസ്‌റ്റ് പുരട്ടി ചെറുചൂടുള്ള വെള്ളത്തിൽ കഴുകിയാൽ തിളക്കമുള്ളതും വ്യക്തവുമായ നിറം മുഖത്തിന് ലഭിക്കും.
മൈദ, തൈര്: 2 ടേബിൾസ്‌പൂൺ തണുത്ത തൈരിൽ 1 ടേബിൾസ്‌പൂൺ മൈദ ചേർത്ത് കലർത്തിയാൽ മാത്രം മതിയാവും. ഈ മിശ്രിതം പുരട്ടി 20 മിനിറ്റ് വച്ച ശേഷം കഴുകിക്കളയുക. തിളക്കമുള്ളതും ഭംഗിയുള്ളതുമായ ചർമ്മം ഉണ്ടാവാൻ ഇത് സഹായിക്കും. നല്ല രീതിയിൽ ഉപയോഗിച്ചാൽ നിങ്ങളുടെ മുഖം നല്ല മാറ്റങ്ങൾ പ്രകടമാവാൻ ഇത് സഹായിക്കും.
മൈദ, തേൻ, പാൽ: ചർമ്മത്തെ മൃദുവായി നിലനിർത്താനും മൃതകോശങ്ങളെ നീക്കം ചെയ്യുകയും, ശുദ്ധീകരിക്കുകയും ചെയ്യുന്നു, ഇത് പിഎച്ച് സന്തുലിതവും ജലാംശം നിലനിർത്തുകയും ചെയ്യുന്നു. 2 ടേബിൾസ്‌പൂൺ മൈദ 1 ടേബിൾസ്‌പൂൺ തേനും അര കപ്പ് പാലും ചേർത്ത് പുരട്ടി 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ചർമ്മത്തിന് നല്ല മൃദുത്വം ലഭിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications